വധു ഡിമാൻഡിങ് ആകാമോ എന്നൊരു ചർച്ച നാം തുടങ്ങി വച്ചിരുന്നു. വധു മാത്രം എന്തിന് അങ്ങനെയല്ലാതിരിക്കണം എന്ന ചോദ്യം പതിഞ്ഞ സ്വരത്തിലാണെങ്കിലും ഉയരുന്നുണ്ട്. പെൺകുട്ടി ഡിമാൻഡിങ് ആവുന്നതിൽ പ്രശ്നമില്ലെന്നു പറയുന്ന പരസ്യങ്ങൾ വരുന്നുണ്ട്. പക്ഷേ, യഥാർഥജീവിതത്തിൽ അത് എത്ര കണ്ട് പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇന്ന് പെൺകുട്ടികൾ കൂടുതൽ വിദ്യാഭ്യാസം നേടുന്നുണ്ട്. പക്ഷേ, തൊഴിൽ പങ്കാളിത്തത്തിന്റെ കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ നാഗാലാൻഡ്, സിക്കിം, മണിപ്പുർ, മിസോറാം, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകളെക്കാൾ പിന്നിലാണെന്ന് എൻ.എസ്.എസ്.ഒയുടെ അറുപത്തെട്ടാം റൗണ്ടിലെ കണക്കുകൾ പറയുന്നു. കേരളത്തിലെ പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തത്തെക്കാൾ ( 57.8%) കുറവാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം (24.8%).
സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീയുടെ കുടുംബത്തിലെയും സമൂഹത്തിലെയും പദവികളെ സ്വാധീനി ക്കുമെന്നത് തീർച്ചയാണെന്നിരിക്കെ ഇതൊരു പിന്നോട്ടടി തന്നെയാണ്. എന്തുകൊണ്ടാവും സ്ത്രീകൾ സ്വയം ഉൾവലിയുന്നത്? വിവാഹത്തിനും അയവില്ലാത്ത പരമ്പരാഗത കുടുംബഘടനയ്ക്കും കേരളത്തിന്റെ പൊതു ബോധം കല്പിച്ചിരിക്കുന്ന ഗ്ലോറിഫൈഡ് പദവി തന്നെയാണ് പ്രധാനകാരണം. ഇതു രണ്ടും നിലനിർത്താൻ ഒരു സ്ത്രീക്ക് സ്വയം പലതവണ ബലിയാവേണ്ടി വരുമെന്നതാണ് വാസ്തവം. അവിടെയാണ് നാം പെൺകുട്ടികൾ ഡിമാൻഡിങ് ആവണമെന്നു പറയുന്നത്. ഇവിടെ പക്ഷേ, മറ്റൊരു വിഷയമാണ് നാം ചർച്ച ചെയ്യുന്നത്. എന്നാലും സാമ്പത്തികസ്വാശ്രയത്വത്തിന് ഇതിൽ വലിയ പങ്കുണ്ട്.
This story is from the November 1-15, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 1-15, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw