അരിശം തീരാതെ വേനൽ ആ പുരയുടെ ചുറ്റും തെളിഞ്ഞുകത്തിയ മേടപ്പകൽ. നേർത്ത തണുപ്പുമായി പാഞ്ഞുവന്ന കിഴക്കൻ കാറ്റ് തനിക്ക് ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ലെന്ന വ്യഥയോടെ എവിടെയോ പോയൊളിച്ചു. കാറ്റും വെയിലും തമ്മിലുള്ള ഈ മത്സരത്തിന് സാക്ഷിയായി കാലങ്ങളായി ഇവിടെയുണ്ട് ഈ പുര, പാലക്കാട് ഒറ്റപ്പാലത്തിനും മങ്കരയ്ക്കും ഇടയിൽ ലക്കിടിയിലെ തീവണ്ടിപ്പാളങ്ങളിൽ നിന്ന് അധികനാഴിക അകലെയല്ലാതെ കാലത്തിന്റെ തണുപ്പൊളിപ്പിച്ച പഴയ മൺവീട്. കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം. സാക്ഷാൽ കുഞ്ചൻ നമ്പ്യാരുടെ വീട്. മിഴാവിന്റെ താളത്തിനൊത്ത് ജീവിതവ്യഥകളെ കലയുടെ രസച്ചരടിൽ കൊരുത്ത് കാലപ്രവാഹത്തിലേക്ക് ഒഴുക്കിവിട്ട കവിയുടെ തറവാട്.
പടിപ്പുര കടന്ന്
വഴിയാകെ കുടപോലെ പന്തലിച്ച മാമരങ്ങളിൽ തത്തിക്കളിക്കുന്ന കാറ്റിന് കൊടുംവേനലിലും നിളയുടെ കുളിരുണ്ട്. അതിരിലൂടൊഴുകുന്ന പുഴയുടെ മറുകരയിൽ ചെന്നാൽ വില്വാദ്രിനാഥനെ തൊഴാം; വി.കെ.എൻ. കഥകളിലെ ഭൂമിക നേരിൽക്കാണാം. ഇക്കരെ ഈ ദേശം കുഞ്ചൻ നമ്പ്യാരുടെയും കിള്ളിക്കുറിശ്ശി മഹാദേവന്റെയുമാണ്. കലക്കത്ത് തറവാടിന്റെ പടിപ്പുര എത്തും മുൻപേ കിള്ളിക്കുറിശ്ശി മഹാദേവന്റെ ശ്രീകോവിൽ കാണാം.കലോപാസകരുടെ പരദൈവമാണ് കിള്ളിക്കുറിശ്ശിയിലെ മഹാദേവൻ. ഓട്ടൻതുള്ളൽ കലാകാരന്മാർക്ക് അരങ്ങേറ്റം കഴിഞ്ഞാൽ അടുത്ത അരങ്ങ് കിള്ളിക്കുറിശ്ശി മഹാദേവന്റെ തിരുനടയാണ്. അമ്പലത്തിന്റെ കവാടത്തിനരികിൽ നിന്ന് കുറച്ചൊന്നു മുന്നോട്ടു നടന്നാൽ കാണാം ചെമ്മ ണ്ണിൽ പടുത്ത പടിപ്പുര. അത് കടന്നു ചെന്നാൽ കാലത്തിന്റെ കരുത്തിന് കടപുഴക്കാനാവാത്ത തനിമയോടെ കലക്കത്ത് ഭവനം വാതിൽ തുറന്ന് അകത്തേക്ക് ക്ഷണിക്കും.
പ്രകൃതിയുടെ കവിത
This story is from the May 16 - 31, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 16 - 31, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw