പതിവ് പോലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു തണുത്ത കാറ്റ് ശിവനെ വന്ന് പൊതിഞ്ഞു. വെള്ള ഷർട്ടണിഞ്ഞ ആ മെലിഞ്ഞ മനുഷ്യൻ സ്കൂട്ടറിൽ ഗേറ്റ് കടന്നപ്പോൾ സുരക്ഷാ ജീവനക്കാരൻ തെളിച്ചമുള്ള ഒരു ചിരി സമ്മാനിച്ചു. സ്കൂട്ടർ പാർക്കിങ് ഏരിയയിൽ ഒതുക്കി, ഉള്ളിലേക്ക് ശിവൻ നടന്നു. നോക്കിനിന്നവരുടെയെല്ലാം കണ്ണിൽ പ്രതീക്ഷകളുടെ സൂര്യോദയം. ശിവജി എന്ന് പേരുള്ള അന്തേവാസിയോടാണ് ശിവൻ അന്ന് സംസാരിച്ചത്. അധികം വിവരങ്ങളൊന്നുമില്ല, മാസങ്ങളേറയായി കുതിരവട്ടത്തെത്തിയിട്ട് സംസാരിക്കാൻ അൽപം മടിയനാണ് കക്ഷി. ഒരു ഫോൺ നമ്പർ ശിവജി, ശിവന് നേരെ നീട്ടി. ആരുടെ നമ്പറാണെന്നറിയാതെ ശിവൻ ഫോണിലെ പച്ചബട്ടൺ അമർത്തി. മൈലുകൾക്കപ്പുറം പുണ ഹദാസ്സറിലുള്ള വീട്ടിനുള്ളിൽ ഫോൺ മുഴങ്ങി. ശിവജി റാവത്തിന്റെ കുടുംബം മറുതലയ്ക്കൽ. മദ്യപാനം നിമിത്തം മാനസിക നില തകർന്ന് അഞ്ചുവർഷം മുമ്പ് നാടുവിട്ടിറങ്ങിയ ശിവജി റാവത്ത് വീണ്ടും കൂടണയാൻ പിന്നെ അധികം താമസമുണ്ടായില്ല. ചിരിച്ച മുഖത്തോടെ ശിവജിയെ യാത്രയാക്കി ഒന്നും സംഭവിക്കാത്തത് പോലെ കോട്ടുളിയിലെ തന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ ശിവൻ യാത്ര തുടർന്നു.
അയാൾ അങ്ങനെയാണ്... കഴിഞ്ഞ ഏഴ് വർഷമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഊരും പേരും അറിയാത്ത അന്യസംസ്ഥാനക്കാരായ അന്തേവാസികൾക്ക് തിരികെ വീട്ടിലേക്കുള്ള വഴികാട്ടി കൊടുക്കുകയാണ്. ഏഴ് വർഷം കൊണ്ട് 228 പേരെ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിട്ട. ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവർത്തകനുമായ ശിവന് സാധിച്ചു. വീട്ടിലേക്കുള്ള വഴികൾ വരച്ച് തന്റെ അനുഭവ കഥകളുടെ ഭൂപടം ശിവൻ നിവർത്തിയിട്ടു....
കളക്ടർ ബ്രോ വിളിച്ചപ്പോൾ...
This story is from the December 16 - 31, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 16 - 31, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw