2022 കടന്നുപോയിരിക്കുന്നു. കലണ്ടറിലെ അക്കങ്ങൾ ഒരുപക്ഷേ, നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. പത്തു വർഷത്തിന്റെ കണക്കെടുക്കൂ. കടന്നു പോയ വേഗത്തെക്കുറിച്ചോർത്ത് നാം അമ്പരക്കും. അങ്ങേയറ്റം പുരോഗമിച്ച ഒരു കാലത്താണ് ജീവിക്കുന്നത് എന്നും തോന്നും. പക്ഷേ, ചില കാര്യങ്ങൾ മാറാതെ തന്നെ നിൽക്കുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും. വിവാഹം, ഗർഭം, പ്രസവം തുടങ്ങിയവയോടുള്ള പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ ഒരു പരിധി വരെ മാറിയിട്ടുണ്ട്. അതേ സമയം തന്നെ അത് പരിഷ്കരിക്കപ്പെട്ടവിധത്തിൽ അവരിലേക്കു തന്നെ തിരിച്ചെത്തുന്നുമുണ്ട്. ആർഭാട വിവാഹം വേണ്ട എന്നു തീരുമാനിക്കുന്ന പെൺകുട്ടികളെക്കാൾ കൂടുതലുണ്ടാവും അത് താത്പര്യപ്പെടുന്ന പെൺകുട്ടികൾ, തന്റെ വിവാഹത്തിന് ഓരോ ദിവസവും വേണ്ട ചടങ്ങുകൾ, അതിനുള്ള പ്രത്യേക വസ്ത്രാഭരണാദികൾ, അലങ്കാരങ്ങൾ, ഫോട്ടോഗ്രഫി, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള വിശദമായ പദ്ധതി തയ്യാറാക്കി രക്ഷിതാക്കളെ ഏൽപ്പിച്ച പെൺകുട്ടികളെ അറിയാം. അതിന്റെ പാതി ചെലവ് പോലും താങ്ങാനാവാത്ത രക്ഷിതാക്കളോട് ദീർഘകാലം പിണങ്ങി നിന്നവരുണ്ട്. ഗർഭകാലത്ത് വിശാലമായ ചടങ്ങുകൾ നടത്താത്തതിന്റെ പേരിൽ വഴക്കിട്ടവരുണ്ട്. നവമാധ്യമങ്ങളിൽ ഇത്തരം ചടങ്ങുകളുടെ വർണാഭമായ ഫോട്ടോകളും വീഡിയോകളും സുലഭമാണ്. വിവാഹം, ഗർഭം, പ്രസവം എന്നിവ സംബന്ധിച്ചുള്ള ചടങ്ങുകൾ സാമൂഹിക സ്വീകാര്യതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടവയാണ്. പക്ഷേ, അതിലെല്ലാം സ്ത്രീയ്ക്ക് മാത്രം ബാധകമായ മെരുക്കൽ പ്രക്രിയകളുടെ കൂടി അംശമുണ്ട് എന്നു കാണാം. ഈ മെരുക്കൽ പ്രക്രിയകളുടെ കാൽപനികമായ ആവിഷ്കാരമായി വേണം ഇത്തരം ചടങ്ങുകളെയും അവയുടെ പുതുമ നിറഞ്ഞ ആവിഷ്കാരങ്ങളെയും കാണാൻ. അത് പുതിയ മണവാട്ടിമാർക്ക് എത്രത്തോളം സാധിക്കുന്നുണ്ടെന്നതാണ് ചോദ്യം.
This story is from the January 16-31, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 16-31, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw