ശക്തന്റെ മണ്ണ് സന്ധ്യയുടെ ചേല ചുറ്റിത്തുടങ്ങിയതേയുള്ളൂ. അക്ഷരപ്രേമികൾക്കുമുന്നിൽ പാറമേക്കാവ് ക്ഷേത്ര അഗശാലയിലേക്കുള്ള വഴി തെളിഞ്ഞുകിടന്നു. അഗ്രശാലയിൽ മാതൃഭൂമി പുസ്തകോത്സവത്തിൽ ഗിരിജ വാര്യർ രചിച്ച “നിലാ വെട്ടം' എന്ന കൃതിയുടെ പ്രകാശനത്തിന് നിമിഷങ്ങൾ ബാക്കി. നോക്കിയിരിക്കേ മുറ്റത്തേക്കൊരു കറുത്തകാർ വന്നുനിന്നു. അതിൽ നിന്ന് ഗിരിജ വാര്യർ പുറത്തിറങ്ങി, ഒപ്പം മകൻ മധു വാര്യരും. കാറിൽ നിന്ന് അവസാനം പുറത്തിറങ്ങിയ അതിഥിയെ കണ്ടതും ക്ഷേത്രനഗരിയിൽ ചിതറിക്കിടന്ന മനുഷ്യർ മുഴുവൻ അവരിലേക്ക് ചുരുങ്ങി. അമ്മയുടെ കൈപിടിച്ച് ആൾക്കൂട്ടത്തിന് നടുവിലൂടെ ഒരു ചെറുചിരിയോടെ പ്രിയനായികയും ഗിരിജ വാര്യരുടെ മകളുമായ മഞ്ജു വാര്യർ ഹാളിലേക്ക് വേദിയിലേക്കുള്ള സംഘാടകരുടെ ക്ഷണം സ്നേഹപൂർവം നിരസിച്ച് കാണികളിലൊരാളായി മഞ്ജു സദസ്സിൽ ഇരുന്നു. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ, ആശ്ചര്യത്തോടെ അമ്മയുടെ ജീവിതത്തിലെ ആ സുവർണനിമിഷം മഞ്ജു ആസ്വദിച്ചു. നാലുപതിറ്റാണ്ടിനുശേഷം അമ്മയുടെ എഴുത്തുവഴിയിലേക്കുള്ള മടങ്ങിവരവിന് പ്രോത്സാഹനം നൽകിയ മകൾ, താരപദവിയുടെ അലങ്കാരങ്ങളൊന്നുമില്ലാതെ അമ്മയുടെ ആദ്യപുസ്തക പ്രകാശനത്തിനും സാക്ഷിയായി. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം താങ്ങും തണലുമായവരാണ് ഈ അമ്മയും മകളും. ഗൃഹലക്ഷ്മി'യുടെ ഫോട്ടോ ഷൂട്ടിനായി അമ്മയ്ക്കൊപ്പം നിന്നപ്പോൾ ആ സുന്ദരദിവസത്തിന്റെ സന്തോഷം മുഴുവൻ മഞ്ജുവിന്റെ മുഖത്ത് തെളിഞ്ഞു. ആ സന്തോഷം അവരുടെ വാക്കുകളിലും നിറഞ്ഞുനിന്നു.
അമ്മയിലെ എഴുത്തുകാരിയെ മഞ്ജുവിന് മുൻപേ പരിചയമുണ്ടായിരുന്നോ?
This story is from the April 01 - 15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 01 - 15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw