അലക്കിത്തേച്ച യൂണിഫോം ധരിച്ച്, മുടി പിന്നിക്കെട്ടി, തോളിൽ ബാഗും കൈയിൽ കുടയും പുത്തൻ വാട്ടർ ബോട്ടിലുമൊക്കെയായി സ്‌കൂളിലേക്ക് ഉല്ലാസത്തോടെ പോകുന്ന കൂട്ടുകാരികൾ. ജനലഴികൾക്കിപ്പുറം ഇരുൾ നിറഞ്ഞ മുറിയിൽ പുറത്തേക്ക് കണ്ണുംനട്ട് കൊച്ചു ജിഷ ഒറ്റയ്ക്കിരുന്ന് ആ കാഴ്ചകണ്ടു... അനങ്ങാൻ പോലും അവൾക്ക് ഭയമായിരുന്നു. കാരണം അശ്രദ്ധമായ ചെറിയ അനക്കങ്ങൾ പോലും ശരീരത്തിന് കഠിനവേദന നൽകും. ആ ജനലഴികളിലൂടെ അവൾ ലോകത്തെ കണ്ടു. കാണുന്നതെല്ലാം അവൾ മനസ്സിൽ പതിച്ചു. പിന്നെ ആ വർണക്കാഴ്ചകളെ കടലാസുകളിലേക്ക് പകർത്താൻ ശ്രമിച്ചു. അങ്ങനെ ചായക്കൂട്ടുകൾക്കൊണ്ട് പുതിയ ലോകം അവൾ പണിതു.
ഓസ്റ്റിയോ ജനിസിസ് ഇംപെർഫെക്ടാ (എല്ലുപൊടിയുന്ന അസുഖം) എന്ന അപൂർവ രോഗം ബാധിച്ച ജിഷ ആലക്കോട് വരച്ചു വരച്ചാണ് ജീവിതത്തെ ജയിച്ചുകയറുന്നത്. ഇരുളടഞ്ഞുപോയ ജീവിതത്തെ അവൾ ചാ യക്കൂട്ടുകളിലൂടെ തിരിച്ചുപിടിച്ചു. അവളുടെ ചിത്രങ്ങൾ കാണാൻ ലോകം അവളിലേക്കെത്തി.ആ അതിജീവനയാത്രയുടെ കഥ അവൾ ഗൃഹലക്ഷ്മിയുമായി പങ്കുവെക്കുന്നു.
ചിറകൊടിഞ്ഞ ബാല്യം....
അറിവുവച്ച കാലം മുതൽ രോഗത്തിന്റെ ദുരിതത്തിലാണ് ഞാൻ. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് ഓടിയ ബാല്യം. എല്ലാവരും കൈമലർത്തിയപ്പോൾ വേദനയുടെ ലോകം മാത്രമായിരുന്നു മുന്നിൽ. സ്കൂളിൽ പോകാനോ മറ്റുകുട്ടികളെ പോലെ കളികളിൽ ഏർപ്പെടാനോ സാധിക്കുമായിരുന്നില്ല. ഓരോ തവണ എല്ലു പൊടിയുമ്പോഴും പ്ലാസ്റ്ററിട്ട് വീടിന്റെ നാലുചുമരുകൾക്കുള്ളിൽ കഴിയുകയായിരുന്നു ഞാൻ പതിനഞ്ച് തവണ ശരീരത്തിന്റെ പലഭാഗങ്ങളിലായി എല്ലുകൾ പൊടിഞ്ഞിട്ടുണ്ട്. അങ്ങനെ മുറിയിലിരുന്ന നാളുകളിലാണ് വര ച്ചുതുടങ്ങിയത്. ശരിക്കും പുതിയൊരു ജീവിതത്തെ ഞാൻ വരയിലൂടെ നേടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ചുറ്റുപാടും കാണുന്ന പ്രകൃതി ദൃശ്യങ്ങൾ ക്യാൻവാസിലേക്ക് പകർത്തി.
This story is from the April 16-30, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 16-30, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw