സ്വീകരണമുറിയിലെ ചതുരപ്പെട്ടിയിൽ ദൂരദർശൻ മാത്രം തെളിഞ്ഞിരുന്ന കാലം മുതൽക്ക് മലയാളിക്ക് പരിചയമുള്ള പേരാണ് താരാ കല്യാൺ. പിന്നീട് ചാനലുകൾ പലതായി. ടി.വി.യിൽ താര നിറഞ്ഞു. സിനിമയുടെ വെള്ളിവെട്ടത്തിലും ആ മുഖം മലയാളി കണ്ടു. ഭർത്താവ് രാജാറാമിനൊപ്പം താരയുടെ ജീവിതച്ചുവടുകൾ താളലയത്തിൽ മുന്നോട്ടുപോയി. സംഗീതത്തിന്റെ അരങ്ങുകൾ കീഴടക്കി അമ്മ സുബ്ബലക്ഷ്മിയും വൈകാതെ സ്ക്രീനിലെത്തി. നന്ദനത്തിലെ വേശാമണിയമ്മാളായി വന്ന് അമ്മ സിനിമാലോകത്തെ പരിചിത താരമായി. സുബ്ബലക്ഷ്മിയുടെ പേരക്കുട്ടിയും താരയുടെ മകളുമായ സൗഭാഗ്യ സോഷ്യൽ മീഡിയ അടക്കിവാഴുന്ന താരമാണിന്ന്.
രാജാറാമിന്റെ പെട്ടെന്നുള്ള മരണം. ശബ്ദം പതറിച്ച ശസ്ത്രക്രിയ... വേദനയുടെ കയറ്റിറക്കങ്ങൾ കണ്ട ജീവിതത്തെ താര ചിരിയോടെ നേരിടുകയാണ്. ഗൃഹലക്ഷ്മിയുടെ കവർഷൂട്ടിനായി സൗഭാഗ്യയുടെ പൂജപ്പുരയിലെ വീട്ടിൽ കലാകുടുംബം ഒത്തുചേർന്നു. അത് മൂന്ന് അമ്മത്തലമുറകളുടെ കൂടിച്ചേരലായി. ഹാപ്പിയെന്ന പട്ടിക്കുട്ടിക്കൊപ്പം ചിരിച്ചും കളിച്ചും ഒപ്പം കുഞ്ഞുസുദർശനയും.
കലാമുത്തശ്ശി
വർത്തമാനത്തിന് തിരികൊളുത്തിയത് സുബ്ബലക്ഷ്മിയാണ്. “പെൺകുട്ടികൾ വീട്ടുജോലികൾ മാത്രം പഠിച്ചാൽ മതിയെന്ന് പറയുന്ന കാലത്താണ് ഞാൻ ജനിച്ചുവളർന്നത്. പുറത്തുപോകാനോ ജോലിചെയ്യാനോ ഒന്നിനും പെൺകുട്ടികൾക്ക് അധികാരമില്ല. ഭർത്താവാണ് എന്റെ കലാജീവിതത്തിനു താങ്ങായത്. നീ നിന്റെ ഇഷ്ടങ്ങളെ പിന്തുടരണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഇന്നും ഞാൻ അതാണ് ചെയ്യുന്നത്. കലയ്ക്ക് പ്രായമില്ല. ഏതുപ്രായത്തിലും പഠിക്കാം. ആത്മാർഥമായ ആഗ്രഹവും ജന്മസിദ്ധമായ പ്രതിഭയും ഉണ്ടെങ്കിൽ ജീവിതം അവസരങ്ങൾ തരും. പക്ഷേ, അധ്വാനിക്കണം. പ്രയത്നത്തിലൂടെ എനിക്ക് കലാരംഗത്ത് പേരുണ്ടാക്കാനായി.
വെളിച്ചം കണ്ട സ്വപ്നം
സുബ്ബലക്ഷ്മി; ഞാൻ നൃത്തം പഠിച്ചിട്ടില്ല. പഠിക്കാനാഗ്രഹമുണ്ടായിട്ടും നടന്നില്ല. എന്റെ മകളെ ഒരു നർത്തകിയായി കാണണമെന്ന് ഞാൻ കൊതിച്ചിരുന്നു. അവൾക്ക് കഴിവും താത്പര്യവും ഉണ്ടായിരുന്നതുകൊണ്ട് അത് സാധിച്ചു. ഓരോ വേദിയിലും അവൾക്കായി കൈയടി ഉയരുമ്പോൾ എന്റെ മനസ്സ് നിറയും. എന്തൊക്കെയോ നേടിയെന്നുതോന്നും.
This story is from the May 01 - 15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01 - 15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw