ശാരീരികമായും മാനസികമായും വെല്ലുവിളികൾ നിറഞ്ഞ കാലമാണ് പ്രസവശേഷമുള്ള ആദ്യ മാസങ്ങൾ. കൃത്യമായ പരിചരണം ആവശ്യ മായ കാലം. എന്നാൽ, പലപ്പോഴും പ്രസവാനന്തര ശുശ്രൂഷയുടെ പേരിൽ അശാസ്ത്രീയവും അനാരോഗ്യകരവുമായ ചിട്ടകൾ അമ്മമാരുടെ മേൽ അടിച്ചേൽപ്പിക്കാറുണ്ട്.
പ്രസവശേഷം ഗർഭപാത്രം, യോനീഭാഗം മുതലായ പ്രത്യുത്പാദനാവയവങ്ങൾ പൂർവസ്ഥിതിയിലെത്താൻ നാലുമുതൽ ആറാഴ്ച വരെയെടുക്കും. വയറ്റിലെ പേശികൾ ഒൻപതുമാസത്തോളം വലിഞ്ഞു നിന്നതിനാൽ, പ്രസവം കഴിയുമ്പോൾ അടിവയറും യോനീഭാഗവും അയഞ്ഞുതൂങ്ങും. പ്രത്യേക വ്യായാമങ്ങളിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്.
ചില സ്ത്രീകൾക്ക് പ്രസവത്തിന്റെ അവസാനഘട്ടത്തിൽ അല്പം പ്രയാസമനുഭവപ്പെടാം. കുഞ്ഞിന്റെ തലയുടെ സമ്മർദം വരുമ്പോൾ, മൂത്രസഞ്ചിക്ക് ചെറിയരീതിയിൽ ക്ഷതം സംഭവിക്കും. മാത്രമല്ല, പ്രസവ ശേഷം മൂത്രസഞ്ചിയുടെ വിസ്തൃതി വർധിക്കുകയും ചെയ്യാം. ഇതെല്ലാം മൂത്രസഞ്ചിക്ക് അണുബാധയുണ്ടാകാ നുള്ള സാധ്യത കൂട്ടും. ഇതുണ്ടാകാതെ നോക്കേണ്ടത്, പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമാണ്.
വിശ്രമം അമിതമാവരുത്
പ്രസവം കഴിഞ്ഞാൽ ദേഹമനക്ക രുത്, പൂർണവിശ്രമം വേണം, പടികയറാൻ പാടില്ല തുടങ്ങിയ നിർദേശങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ, ഗർഭകാല പ്രസവം കഴിഞ്ഞോ കൃത്യമായ കാരണമില്ലാതെ പൂർണവിശ്രമമെടുക്കുന്നത് അഭികാമ്യമല്ല.
മുലപ്പാലൂറാനും അത് നിലനിൽക്കാനും കുഞ്ഞിന് മുലയൂട്ടാനുമുള്ള സാഹചര്യവും സൗകര്യവും അമ്മമാർക്കുണ്ടാവണം. എന്നാൽ, പൂർണമായി വിശ്രമിക്കണമെന്നല്ല അതിന്റെ അർഥം. പ്രസവം കഴിഞ്ഞുള്ള ആറാഴ്ച രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രസവം കഴിഞ്ഞ് അമിതമായി വിശ്രമിക്കുന്നവരുടെ കാലിൽ രക്തം കട്ടപിടിക്കുകയും അത് ഹൃദയത്തിലെ രക്തക്കുഴലിലടിഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്തേക്കാം.
ചോറ് കഴിച്ചാൽ മുലപ്പാൽ കൂടില്ല
This story is from the May 01 - 15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01 - 15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw