
പുനലൂർ ഉറുകുന്ന് മലവേടർ കോളനി ശ്രീ ലത്തിൽ റ്റി.എസ്. കുമരേശൻ എന്ന പോസ്റ്റുമെൻ പാർവ്വതിയായി പരിണമിച്ചു. വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിൽ പാർവ്വതിയെ വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി. അങ്ങനെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ് വുമൺ എന്ന സ്ഥാനം പാർവ്വതിക്ക് സ്വന്തമായി. പൊരുതി നേടിയ വിജയത്തിന് പിന്നിൽ കണ്ണീരിന്റേയും, വേദനയുടേയും കരുത്തുണ്ട്. സ്വപ്ന ലക്ഷ്യത്തിന്റെ പിറകേ പായാനുള്ള മനക്കരുത്ത് മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. റ്റി.എസ്. കുമരേശൻ എന്നത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. കാലം ആ ചിത്രത്തിന് പെണ്ണഴക് നൽകിയതോടെ, സ്വർണ്ണനൂലിഴകൾ കൊണ്ട് അരിക് തുന്നിയ മാരിവില്ലഴകുള്ള പെൺഉടലിന്റെ ചാരുതയാർന്ന ചിത്രമായി പാർവ്വതി മാറി.
നീറുന്നുണ്ട് ഇന്നും ആ ഓർമ്മകൾ
കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു. റഷ്യൻ നാടോടിക്കഥ പോലെ അതിശയങ്ങൾ ഏറെയുള്ള ജീവിതകഥയായിരുന്നത്. ഭക്തിഗായകനും ജ്യോതിഷിയുമായിരുന്ന തങ്കപ്പന്റേയും, സുമതിയുടേയും നാല് മക്കളിൽ ഇളയമകനായി കുമരേശന്റെ ജനനം. തികഞ്ഞ മുരുകഭക്തനായതിനാൽ തങ്കപ്പൻ മകന് കുമരേശൻ' എന്ന പേരിട്ടു. കണ്ണെഴുതി പൊട്ടും തൊട്ട്, ചുണ്ടിൽ ചുവന്ന ചായം പൂശി, കുഞ്ഞിക്കയ്യിൽ കരിവളകളുമിട്ട്, തിളങ്ങുന്ന ഫ്രോക്കും അണിഞ്ഞ് പെൺകുട്ടികളോടൊപ്പമിരുന്നാണ് കുഞ്ഞ് കുമരേശൻ അംഗൻവാടിയിൽ ആദ്യാക്ഷരം കുറിക്കുന്നത്. മൂന്നാം വയസ്സിലാണ് തന്റെയുള്ളിൽ മറ്റൊരു സ്വത്വം കൂടി കുടിയിരിക്കുന്നതായി കുമരേശന് അനുഭവമാകുന്നത്. ആൺകുട്ടികളെ ഭയവും. പെൺകുട്ടികളുമായുള്ള ചങ്ങാത്തവും കൂട്ടുകാർ ആദ്യം കൗതുക പൂർവ്വം നോക്കിയെങ്കിലും പിന്നീടത് പരിഹാസത്തിന് വഴിമാറിയത്. ചേർത്തു നിർത്താനും ധൈര്യം പകരാനും ബാദ്ധ്യതയുള്ള അദ്ധ്യാപകരിൽ നിന്നുമാണ് പെണ്ണാളൻ എന്ന അർത്ഥമറിയാത്ത വാക്ക് ആദ്യമായി കേൾക്കുന്നത്. എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ഒഴിവാക്കലും പരിഹാസവും മാത്രം. ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ.
Denne historien er fra January 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം