കടലിനടിയിലെ അദ്ഭുത കാഴ്ചകൾ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്നോർക്കലിങ് ചെയ്യുന്ന വിഡിയോ വൈറലായതോടെ ലക്ഷദ്വീപിനിപ്പോൾ മായിക പരിവേഷമാണ്.
വിശാലമായ ബീച്ചുകളും കൊതിയൂറുന്ന രുചികളും തേടി ദ്വീപുകളിലേക്കു പോകാൻ സഞ്ചാരികളുടെ തിരക്കും. ഡ്രൈവിങ് മാസ്കും സ്വിംഫിനുകളും ധരിച്ച്, സ്നോർക്കൽ എന്ന ട്യൂബിലൂടെ അന്തരീക്ഷവായു ശ്വസിച്ച് കടലാഴങ്ങളിലേക്കു മുങ്ങാംകുഴിയിടുന്ന സ്നോർക്കലിങ് എന്ന വിനോദത്തിനു വേണ്ടിയും ധാരാളം പേർ ഇങ്ങോട്ടും പോകുന്നു.
ആഴക്കടലിന്റെ അങ്ങേക്കരയിൽ ചിപ്പി മുത്തൊളിപ്പിക്കും പോലെ കുറേ ദ്വീപുകൾ, ഉപാധികളില്ലാത്ത പരസ്രസ്നേഹത്താൽ ലോകജനതയെ മുഴുവൻ തോൽപ്പിക്കുന്ന ലക്ഷദ്വീപുകാർ. പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും നീലക്കടലും വെളുവെളുത്ത മണൽപരപ്പും നിറഞ്ഞ സുന്ദരവിശേഷങ്ങൾ നിറയുന്ന നാട്.
പേരിൽ ലക്ഷമുണ്ടെങ്കിലും ലക്ഷദ്വീപ് എന്നാൽ 36 ദ്വീപുകൾ ചേർന്ന കൂട്ടമാണ്. അതിൽ തന്നെ പതിനൊന്ന് ദ്വീപിലേ ജനവാസമുള്ളൂ.
കവരത്തിയാണു ലക്ഷദ്വീപിന്റെ തലസ്ഥാനം. ഇതു കൂടാതെ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്ത്, കടമത്ത്, കൽപേനി, കിൽത്താൻ, മിനിക്കോയ് എന്നിവയാണു ജനവാസമുള്ള മറ്റു ദ്വീപുകൾ. ജസരിയാണു ദ്വീപിലെ ഔദ്യോഗിക ഭാഷ. എങ്കിലും ഇവിടത്തുകാർ ‘ജസരിച്ചുവയോടെ മലയാളം പറയും. കേന്ദ്രഭരണ പ്രദേശമെങ്കിലും ലക്ഷദ്വീപിലെ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ സഞ്ചാരികൾക്കു കടമ്പകളേറെ.
ലക്ഷദ്വീപ് സന്ദർശിക്കാൻ
ദ്വീപ് സന്ദർശിക്കാൻ അനുമതി ആവശ്യമാണ്. നിലവിൽ പരിചയമുള്ള ദ്വീപ് നിവാസി (സ്പോൺസർ വഴി മാത്രമേ പെർമിറ്റിനുള്ള അപേക്ഷാ ഫോം ലഭിക്കൂ. ഓരോ ദ്വീപിലേക്കും പ്രത്യേകം പെർമിറ്റ് എടുക്കണം. ശേഷം താമസപരിധിയിലെ പൊലീസ് സ്റ്റേഷനിൽ നിന്നു വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. അപേക്ഷാ ഫോം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പ്, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർസൈസ് ഫോട്ടോ എന്നിവയോടൊപ്പം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ സമർപ്പിക്കണം. കുറച്ച് ദിവസത്തിനകം പെർമിറ്റ് ലഭിക്കും. അതിനു ശേഷം കപ്പൽ/വിമാന ടിക്കറ്റുകളെടുക്കാം. മികച്ച സൗകര്യങ്ങളുള്ള കപ്പലുകളാണ് സർവീസ് നടത്തുന്നത്. സർക്കാർ ടൂർ പാക്കേജുകൾ വഴിയും ലക്ഷദ്വീപ് സന്ദർശിക്കാം.
Bu hikaye Vanitha dergisinin January 20, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 20, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു