വർഷങ്ങൾക്കു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1984ൽ. സൈനിക ഹെലികോപ്റ്ററിൽ ശ്വാസമടക്കി കാത്തിരിക്കുന്ന കുറച്ചു കുട്ടികൾ. 3000 അടി ഉയരത്തിലെത്തിയപ്പോൾ കോപ്റ്റർ ലാൻഡ് ചെയ്തതു പോലെ നിശ്ചലമായി. വാതിൽ തുറന്ന് ഓരോരുത്തരായി താഴേക്ക്. കൂട്ടത്തിൽ ഏറ്റവും ചെറുത്' പൊന്നമ്മ എന്ന പതിനേഴുകാരിയാണ്. ഒടുവിലായി പൊന്നമ്മയും എടുത്തുചാടി.
കെ.വി. പൊന്നമ്മ എന്ന അന്നത്തെ പതിനേഴുകാരിയുടെ ജീവിതത്തിലെ മറ്റൊരു "എടുത്തുചാട്ടം' 2017ലാണ്. കോട്ടയം റബർ സിറ്റിയുടെ കൂട്ടയോട്ടത്തിനു നെഹ്റു സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങിയതും പൊന്നമ്മ ഒറ്റ ഓട്ടം. പത്തു കിലോമീറ്റർ പിന്നിട്ട് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യുമ്പോൾ പ്രായം 53ന്റെ ഫിനിഷിങ് പോയിന്റിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റും ദേശീയ ചാംപ്യൻഷിപ്പും കടന്ന് ഇന്റർനാഷനൽ മീറ്റിനു സെലക്ഷൻ കിട്ടിയപ്പോൾ മൂന്നു സെന്റും വീടും പണയം വച്ചു പൊന്നമ്മ സ്പെയിനിലേക്കു വിമാനം കയറി.
ഹെലികോപ്റ്ററിൽ നിന്നുള്ള ചാട്ടത്തിനും വിമാനം കയറാൻ വേണ്ടി വീടു പണയം വച്ച ആ 'എടുത്തുചാട്ടത്തിനുമിടയിൽ കനൽ ദൂരങ്ങളേറെ പൊന്നമ്മ ഓടിത്തീർത്തു. 200, 400, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ ദേശീയ വെറ്ററൻസ് ചാംപ്യനായ പൊന്നമ്മയ്ക്ക് ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്.
ഓൺ യുവർ മാർക്സ്...
കോട്ടയം പള്ളത്താണു പൊന്നമ്മ ജനിച്ചതും വളർന്നതും. അച്ഛൻ വാസുവിനു മീൻപിടുത്തമായിരുന്നു ജോലി. വാസുവിന്റെയും ജാനകിയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയ ഇരട്ടകളിലൊന്നാണ് പൊന്നമ്മ.
തെക്കേപ്പാറ സ്കൂളിലെ ഒന്നാം ക്ലാസ്സുമുതൽ ഓട്ടത്തിലും ചാട്ടത്തിലും പൊന്നമ്മ ഒന്നാമതാണ്. ഹൈസ്കൂൾ കാലത്തു മൂന്നു വർഷവും സംസ്ഥാന സ്കൂൾ മീറ്റിൽ പ ങ്കെടുത്തു. പി.ടി. ഉഷയോടും എലിസബത്ത് കെ. മത്തായിയോടും ഷൈനി വിൽസനോടുമൊക്കെ അന്നു മത്സരിച്ചി ട്ടുണ്ട്. നാട്ടകം ഗവൺമെന്റ് കോളജിൽ സ്പോർട്സ് ക്വോ ട്ടയിൽ അഡ്മിഷനും കിട്ടി.
“എൻസിസിയിൽ സജീവമായിരുന്നു ചേച്ചി ലൈല. അങ്ങനെ ഞാനും എൻസിസിയിൽ ചേർന്നു. ആദ്യത്തെ ക്യാംപ് ചങ്ങനാശേരിയിലാണ്. എല്ലാ ദിവസവും ക്രോസ് കൺട്രി മത്സരമുണ്ട്. എന്നും ഒന്നാമതെത്തിയതു കണ്ട് ആർക്കോ കുശുമ്പു തോന്നി കാലു കൊണ്ടു തട്ടിവീഴ്ത്തി. ടാറിട്ട റോഡിൽ മുട്ടിടിച്ചു വീണെങ്കിലും എഴുന്നേറ്റ് ഓടി ഒന്നാമതു തന്നെ ഫിനിഷ് ചെയ്തു. ഓട്ടത്തിൽ വിട്ടുകൊടുക്കാതെ വാശി കൂടെക്കൂടിയത് അന്നു മുതലാണ്.
Bu hikaye Vanitha dergisinin December 07, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin December 07, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു