കേക്കിന് ഐസിങ് പോലെയാണ് ഇന്റീരിയറിന് ലൈറ്റിങ്. മുറികളെ മികവുറ്റതാക്കാൻ മാത്രമല്ല, എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അതു മറയ്ക്കാനും ലൈറ്റിങ്ങിനാകും. മുറിയിലിരിക്കുന്നവർക്ക് അവിടുത്തെ പ്രകാശം അനുഭവിക്കാൻ കഴിയണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത. മാത്രമല്ല, നമ്മുടെ വികാരവിചാരങ്ങളിലും ആരോഗ്യത്തിലും വരെ മാറ്റം വരുത്താൻ ലൈറ്റിങ്ങിനു സാധിക്കുമെന്നാണു പുതിയ പഠനങ്ങൾ പറയുന്നത്.
പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്നതിനു പരിധിയുള്ള വീട്ടികങ്ങളിൽ കൃത്രിമ വെളിച്ചത്തെ ആശ്രയിക്കുകയേ വഴിയുള്ളൂ. ഇന്റീരിയർ മുഴുവനായി മാറ്റുന്നതിനു പകരം ലൈറ്റിങ്ങിൽ വരുത്തുന്ന ചില വ്യത്യാസങ്ങൾ കൊണ്ട് പലപ്പോഴും വീടിനെ കൂടുതൽ സന്തോഷപ്രദവും കാര്യക്ഷമതയുമുള്ളതാക്കി മാറ്റാം. പ്രധാനപ്പെട്ട ലൈറ്റിങ്ങുകളെക്കുറിച്ചു ഓരോ ഇടങ്ങളുടെ പ്രത്യേകത അനുസരിച്ച് ലൈറ്റിങ് എങ്ങനെ വേണമെന്നും നോക്കാം.
ലൈറ്റിങ് മൂന്നു തരം
വീടുകളിലെ ലൈറ്റിങ് പ്രധാനമായും മൂന്നു തരത്തിലാണ് ലൈറ്റിങ് ഡിസൈനർമാർ ഡിസൈൻ ചെയ്യുന്നത്.
ആംബിയന്റ് ലൈറ്റിങ് : ഇന്റീരിയറിലെ പൊതുവായ ലൈറ്റിങ്ങിനെയാണ് ജനറൽ അഥവാ ആംബിയന്റ് ലൈറ്റിങ് എന്നു വിശേഷിപ്പിക്കുന്നത്. ഒരു മുറിയിലെ പ്രകൃതിദത്ത വെളിച്ചവും കൃത്രിമവെളിച്ചവും ചേർന്നതാണിത്.
ടാസ്ക് ലൈറ്റിങ് : വീടിനകത്തെ ഏതെങ്കിലും സവിശേഷമായ ജോലികൾക്ക് ഉപകരിക്കുന്ന രീതിയിലുള്ള ലൈറ്റിങ് ആണ് ടാസ്ക് ലൈറ്റിങ്, പാചകം, തയ്യൽ, എഴുത്ത്, പഠനം, സുരക്ഷ തുടങ്ങിയ ഓരോ കാര്യങ്ങൾക്കു സഹായകമായ ലൈറ്റിങ് രീതിയാണിത്.
വസ്തുക്കളെ സൂക്ഷ്മമായി കാണാനും സുരക്ഷിതത്വം ഉറപ്പാക്കാനും ഈ രീതി കൊണ്ട് സാധിക്കും. കൃത്യമായി വെളിച്ചം എത്തേണ്ടിടത്ത് എത്തിക്കുന്ന രീതിയെന്നു ലളിതമായി പറയാം.
ആക്സന്റ് ലൈറ്റിങ് ഒരു വസ്തുവിന്റെ സവിശേഷതകളെ എടുത്തുകാണിച്ച് ഒരു പ്രത്യേക ഇടത്തിന്റെ ഭംഗി വർധിപ്പിക്കുകയാണ് ആക്സന്റ് ലൈറ്റിങ്ങിന്റെ ഉദ്ദേശം.
മുറിക്കു പ്രത്യേകമായ മൂഡ് സൃഷ്ടിച്ചു നാടകീയത പക രാൻ ഈ ലൈറ്റിങ്ങിനു കഴിയും. ഒരു മുറിയിൽ വച്ചിരിക്കു ന്ന പെയിന്റിങ്, പ്രാർഥനായിടത്തിലെ വിഗ്രഹം ഇങ്ങനെയുള്ളവ ഹൈലൈറ്റ് ചെയ്തു കാണിക്കാൻ ഇത് ഉപയോഗപ്പെടുത്താം.
ഫോയർ
This story is from the August 31, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 31, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഒട്ടും മങ്ങാത്ത നിറം
“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ
കരോക്കെയും യുട്യൂബും വോയ്സ് മെയിലും
സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ യുട്യൂബിലും ഫോൺ ഡയലറിലും കരോക്കെയിലും സ്മാർടാകാൻ മൂന്നു ട്രിക്കുകൾ പഠിക്കാം
നന്നായി കേൾക്കുന്നുണ്ടോ?
കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും
ആരോഗ്യകരമായ കൂട്ടുകെട്ട്
റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട
നെല്ലിക്ക ആരോഗ്യത്തിനും അഴകിനും
ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും
വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വ്യോമയാനം, സ്ത്രീപക്ഷം
സ്ത്രീ സൗഹൃദ തൊഴിലിടത്തിന് സിയാലിന്റെ മാതൃക
മുടി വരും വീണ്ടും
മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട
യുഎസ് ആർമി കഴിക്കുന്ന കേരള കറി
മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...
ശുഭ് ദിവാഴി
സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം