DeneGOLD- Free

Janashakthi- All Issues

Socio-political Malayalam Weekly ആദർശധീരരും സാഹസികരുമായ ആദ്യകാല മലയാളമാധ്യമ കുലപതികൾ മുറുകെപ്പിടിച്ച പത്രധർമ്മ പാഠങ്ങൾ വിസ്മരിച്ച് നമ്മുടെ മാധ്യമലോകം വാണിജ്യതാൽപര്യങ്ങൾക്ക് സ്വയമേവ വശംവദമായിത്തീർന്ന സന്ദർഭത്തിലാണ് സാമൂഹിക പരിവർത്തനത്തിന്റെ സമരായുധമായി 1940 കളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന “ജനശക്തി’2006ൽ ഞങ്ങൾ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയത്.”ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ എന്ന ദൃഢപ്രത്യയമായിരുന്നു ആ സാഹസിക സമാരംഭത്തിന്റെ പ്രഥമ പ്രേരണ. ജനപക്ഷ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ജനിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പോലും ജനവിരുദ്ധവും കമ്പോളാനുകൂലവുമായ നയങ്ങളിലേക്കും നടപടികളിലേക്കും വ്യതിചലിക്കുന്നതിൽ ആധിയും ആശങ്കയും പൂണ്ട വിചാരശീലരും ആദർശ പ്രണയികളുമായ കേരളീയവായനാസമൂഹം പുതിയ “ജനശക്തി’യെ ആഹ്ലാദാവേശങ്ങളോടെ സ്വീകരിച്ചു, അകമഴിഞ്ഞു സഹായിച്ചു.രൂക്ഷമായ എതിർപ്പുകൾ നേരിട്ടും തീക്ഷ്ണമായ ഞെരുക്കങ്ങൾ തരണം ചെയ്തും പ്രഖ്യാപിത ധർമ്മങ്ങളിൽ നിന്നും പ്രതിബദ്ധ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ “ജനശക്തി’ അതിന്റെ യാത്ര തുടരുന്നു. അച്ചടി മാധ്യമങ്ങൾ പലരീതിയിലുള്ള വെല്ലുവിളികൾ നേരിടുന്ന ഇൗ കാലഘട്ടത്തിൽ, ആ പ്രതിസന്ധി അതിജീവിക്കുന്നതിന് ഒരു ഒാൺലൈൻ എഡിഷൻ അനിവാര്യമാണെന്ന തിരിച്ചറിവ് മാനിച്ചാണ്, സാഹസികമെങ്കിലും അർത്ഥപൂർണ്ണമായ ഇൗ സംരംഭത്തിന് ഞങ്ങൾ ഇവിടെ തുടക്കം കുറിക്കുന്നത്. വസ്തുനിഷ്ഠമായവാർത്തകൾ,സത്യസന്ധമായ വിശകലനങ്ങൾ,നിർഭയമായ വിമർശനങ്ങൾ അതാണ് “ജനശക്തി’യുടെ വിട്ടുവീഴ്ചയില്ലാത്ത നയപ്രതിജ്ഞ. അത് ഇന്നോളം തുടർന്നു.ഇനിയും തുടരും. നിലനിൽക്കുന്നിടത്തോളം. ജനശക്തി പ്രവർത്തകർ

Hizmetlerimizi sunmak ve geliştirmek için çerezler kullanıyoruz. Sitemizi kullanarak çerezlere izin vermiş olursun. Learn more