തോണിയില്ലാത്തൊരു വീടില്ല. വെറുതെയല്ല ഏതു പ്രളയം വന്നാലും കൊല്ലത്തേക്കു വിളിയെത്തുന്നത്.
കൊല്ലത്തെ കാടുകാണാൻ ഇറങ്ങിയ വനിതകൾക്കു കൂട്ടായെത്തിയത് ഇഗ്നിസ് ഓട്ടമാറ്റിക്.
കടുവയും ആനയും കറങ്ങിനടന്നു പേടിപ്പിക്കുന്ന വനമല്ല. ജലാശയങ്ങളിൽ പച്ചപ്പിന്റെ വൻമതിൽ പണിയുന്ന കണ്ടൽവനം. കണ്ടു, അടുത്തറിഞ്ഞു.
പ്രകൃതിയെ പലതരത്തിൽ പരിഗണിക്കാം, പരിചരിക്കാം.
ചില വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോകുമ്പോൾ കേട്ടിട്ടില്ലേ... പണ്ടിവിടെ ഇങ്ങനെയല്ലായിരുന്നു... എന്നൊക്കെ.
വികസനം വികലമായിപ്പോകാതിരിക്കാൻ തിരിച്ചറിവുള്ള ജനത വേണം. യാത്രയ്ക്കിടെ മൂന്നു സ്ഥലങ്ങളിലാണ് ഞങ്ങൾ എത്തിപ്പെട്ടത്. ആദ്യത്തെയിടത്ത് തിരിച്ചറിവുള്ള ജനങ്ങളെ കണ്ടു. പ്രകൃതിയാലു ള്ള കണ്ടൽക്കാടുകൾ. അവയുടെ പ്രാധാന്യം അറിഞ്ഞുകൊണ്ടുള്ള ടൂറിസം. ജലാശയങ്ങൾ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. രണ്ടാമത്തെ സ്ഥലം പ്രകൃതിയോട് എന്തൊക്കെ ചെയ്യരുതെന്ന് നമ്മെ പഠിപ്പിക്കും. മൂന്നാമത്തേത് പ്രകൃതിയോട് മനുഷ്യന്റെ പ്രായശ്ചിത്തം.
സായിപ്പിന്റെ തുരുത്ത്
അതിരാവിലെ കോട്ടയത്തുനിന്നും ഇഗ്നിസ് ഓട്ടമാറ്റിക്കിൽ എംസി റോഡിലൂടെ യാത്ര ആരംഭിച്ചു. എന്തുകൊണ്ട് ഇഗ്നിസിനെ കൂടെക്കൂട്ടി എന്നു വഴിയേ പറയാം. പതിവിൽനിന്നു മാറി പടം പിടിക്കാൻ അൽഫോൻസയെ കൂടെക്കൂട്ടി. ഇഗ്നിസിന്റെ സാരഥിയായി സനൂപും. ഇതൊരു വനിതായാത്രയാണെന്നു വേണമെങ്കിൽ വിളിക്കാം. അംഗബലം ഞങ്ങൾക്കാണല്ലോ!
കൊല്ലത്തെ മൺറോതുരുത്ത് ലക്ഷ്യമാക്കി ഇഗ്നിസ് പാഞ്ഞു. ധനുമാസത്തിന്റെ കുളിര്. വിജനമായ പാതകൾ. നേരം പരപരാ വെളുക്കു മുൻപ് തുരുത്തിനടുത്തെത്തി. മെഡോസ് ഓഫ് മൺറോയിലെ ശരത്തും പപ്പ മണികണ്ഠൻ ചേട്ടനും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഖത്തറിലെ ജോലിക്കിടയിൽ ലീവിനു നാട്ടിലെത്തിയപ്പോൾ വള്ളത്തിന്റെ താങ്ങ് പിടിക്കാൻ വന്നതാണ് മണി ചേട്ടൻ. തോണിയാത്ര ആരംഭിക്കുന്നതിനു മുൻപ് അമ്മച്ചിയുടെ കടയിൽ നിന്ന് നല്ല ഏലക്ക കുത്തിപ്പൊടിച്ചിട്ട കാപ്പിയും ചായയും കുടിച്ചപ്പോൾ ത ന്നെ ഉഷാറായി. ചായക്കപ്പ് എവിടെ കളയുമെന്നോർത്തപ്പോൾ തന്നെ തോണിച്ചേട്ടൻ പറഞ്ഞു:
"വെള്ളത്തിലിടല്ലേ വേണമെങ്കിൽ വള്ളത്തിലിട്ടോ.
Bu hikaye Fast Track dergisinin February 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin February 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം
യമഹ ബ്ലൂ ഡെ
ആരാധകരെ ആവേശംകൊള്ളിച്ച് കോൾ ബ്ലൂ വീക്കെൻഡുമായി യമഹ
ബിവൈഡി ഇമാക്സ് 7
530 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ആദ്യ 6,7 സീറ്റർ എംപിവി
സിംപിൾ But പവർഫുൾ
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
Value for Money
കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...