ഫോഴ്സ് മോട്ടോഴ്സ് സാധാരണക്കാരന് ഒട്ടും വിശദീകരണമാവശ്യമില്ലാത്ത വാഹന ബ്രാൻഡ്. ഫോഴ്സിന്റെ ട്രാവലർ കാണാത്തവരോ കേൾക്കാത്തവരോ ഇല്ലെന്നു തന്നെ പറയാം. ഗൂർഖ എന്ന തകർപ്പൻ എസ് യു വി വിപണിയിലെത്തിച്ചപ്പോൾ ട്രാവലറിന്റെ എസ് യു വിയല്ലേ എന്നു പറഞ്ഞവരുണ്ട്. അത്ര ജനകീയമാണ് ട്രാവലർ നിരത്തിൽ. ആംബുലൻസായും കാരവാനായും റിക്രിയേഷൻ വാഹനമായും പല റോളുകളിൽ നിരത്തിൽ വിലസുന്നുണ്ട് ട്രാവലർ.
ലോഞ്ചു ചെയ്ത് വൈകാതെ തന്നെ വനംവകുപ്പിലും പൊലീസ് സേനയിലും ഗൂർഖയെത്തിയത് സൗന്ദര്യം കൊണ്ടല്ല പ്രകടനമികവു കൊണ്ടാണ്. എന്നാൽ ഗൂർഖയോട് ജനം അത്ര മതിപ്പു കാണിച്ചില്ല. ഡിസൈനിലും കരുത്തിലും ഓഫ്റോഡ് പെർഫോമൻസിലും എല്ലാം തികഞ്ഞ ഒരു എസ്യുവിയായിട്ടും ത്രീ ഡോർ ആയതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാൽ ഓഫ്റോഡ് പ്രേമികളുടെ ഇഷ്ടവാഹന ലിസ്റ്റിൽ ഗൂർഖ കയറിപ്പറ്റുകയും ചെയ്തു. ഇപ്പോഴിതാ വിപണിയിൽ കൂടുതൽ ശക്തമാകാൻ ത്രീഡോർ വേർഷനൊപ്പം 5 ഡോർ വേരിയന്റും ഫോഴ്സ് അവതരിപ്പിച്ചിരിക്കുകയാണ്. ബിഎഎസ് 6.2 വേർഷന്റെ പുതുമകളും സവിശേഷതകളും എന്തെന്നു നോക്കാം...
കാഴ്ചയിൽ
ജി-വാഗണിന്റെ സൗന്ദര്യം കടം കൊണ്ട് ഗൂർഖ, പുതിയ വരവിലും ആ രൂപമികവ് അതുപോലെതന്നെ നിലനിർത്തിയിട്ടുണ്ട്. ചതുരവടിവുള്ള ക്ലാസിക് ബോക്സി രൂപം തന്നെയാണ് ഗൂർഖയുടെ എടുപ്പ്. 4390 എംഎം നീളവും 1865 എംഎം വീതിയും 2095 എംഎം ഉയരവുമുണ്ട് 5 ഡോർ ഗൂർഖയ്ക്ക്. നീളം കൂടിയിട്ടും തലയെടുപ്പിനു കുറവില്ല. രണ്ടു ഡോർ കൂട്ടിച്ചേർത്തപ്പോൾ വീൽബേസ് 425 എംഎം കൂടി. മുൻ പിൻ ഓവർ ഹാങ്ങുകൾക്കു മാറ്റമില്ല. 18 ഇഞ്ച് അലോയ് വീലാണ്. ഓൾടെറെയ്ൻ ടയറും കൂടിച്ചേർന്നതോടെ മാസ് ലുക്കാണിപ്പോൾ. ത്രീ ഡോർ മോഡലിനെ വലിച്ചു നീട്ടിയ ഫീൽ ഇല്ല 5 ഡോറിന് എന്നതാണ് എടുത്തുപറയേണ്ടത്. ത്രീ ഡോറിനെക്കാളും കാഴ്ചയിൽ ലുക്ക് കൂടുതൽ ഇതിനല്ലേ എന്നു തോന്നും.
ഇന്റീരിയർ
Bu hikaye Fast Track dergisinin August 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin August 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650