അൻപതു കൊല്ലം മുൻപ് തൃശൂരിൽ കുറെക്കാലം ഞാൻ താമസിച്ചിരുന്നത് പടിഞ്ഞാറെച്ചിറയുടെ വക്കത്തെ ഒരു പഴയ വീടിന്റെ മേലേ നിലയിൽ. (മൈത്രി ഒന്നിലെ വീട്). ജനാലയ്ക്കലെ ചാരുകസേരയിലിരുന്നാൽ നേരെ കാണുന്നത് ചിറത്തുറസ്സ്. നീലപ്പച്ച ജലമൗനം. ജലമയൂരം പീലി വിടർത്തിയ പ്രതീതി.
ഒരിക്കൽ അപ്രതീക്ഷിതമായി എം. ഗംഗാധരന്റെ കൂടെ വന്ന തായാട്ട് ശങ്കരൻ ചോദിച്ചു: സ്ഥിരമായിങ്ങനെ വെള്ളം പഠിച്ച് ചാരുകസേരയിലിരുന്നാൽ വെള്ളത്തിന്റെ പ്രമാണപ്രകാരം ആരും ഇരിക്കുന്ന പാത്രത്തിന്റെ വടിവിലാകില്ലേ?
സാധ്യതയുണ്ട്. പക്ഷേ, ഒരിക്കലും ചാരുകസേരയിലിരുന്നിട്ടില്ലാത്ത വയസർപോലും ചാരുകസേരവടിവിൽ കൂനിനിന്നു ഭിക്ഷ യാചിക്കുന്നതും കഴലും കുത്തി നടക്കുന്നതും ജരവിരിപ്പിൽ വളഞ്ഞ് കിടക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
നമ്മൾ മാത്രമല്ല നമ്മുടെ ഫർണിച്ചറുകളും മൃഗങ്ങളിൽ നിന്നാണു പരിണമിച്ചുണ്ടായത്. കുത്തിയിരിക്കാൻ കഴിയുന്ന പൂശകൻ, ശുനകൻ, കുരങ്ങ്, കുറുക്കൻ, ചെന്നായ, പുലി, കടുവ, സിംഹം തുടങ്ങിയവയുടെ ഛായയിൽ പല കസേരകൾ ഞാൻ കണ്ടിട്ടുണ്ട്. ആന, കുതിര വടിവിൽ മറ്റുപകരണങ്ങളും. പുശകാസനം, കടുവാസനം, വ്യാഘാസനം എന്നൊന്നും പ്രസിദ്ധിയില്ലെന്നേയുള്ളൂ. സിംഹാസനത്തിൽ സൃഗാലനോ ശുനകനോ മൂഷികനോ കുതിരബെഞ്ചിൽ പൂശകനോ കരടിയോ അണ്ണാനോ കേറിയിരുന്നെന്നുവരാം. മേശ പശുവിൽനിന്നും പത്തായം കാണ്ടാമൃഗത്തിൽ നിന്നും വന്നതാണെന്നു ഫർണിച്ചറുകളുടെ ഡാർവിൻ സങ്കരപ്പിറവികളും സുലഭം. പാടത്ത് പശുവിന്റെ പുറത്ത് കാക്കയും കൊക്കും ഇരിക്കുന്ന ഓർമയിൽ ചില സോഫകളുടെ ചാരിലും തോളത്തും തത്ത, ഗരുഡൻ, പരുന്ത് തുടങ്ങിയവ ഇരിക്കാറുണ്ട്. പഴയ മണിയറ മഞ്ചലിൽ ഇണക്കുരുവികൾ ഇണക്കം പാടിയിരിക്കുന്നത് പതിവായിരുന്നു. കൂന് അന്തർമുഖമായ ഒട്ടകമായിരിക്കണം ചാരുകസേരയുടെ പൂർവികൻ. മുള്ള് ചവച്ചും വെള്ളം സ്വപ്നം കണ്ടും കാനൽജലത്തെ പിൻതുടർന്നും മരുഭൂമി താണ്ടുന്നതാണ് ഇതിലെ ഇരിപ്പുകളേറെയും.
Bu hikaye Bashaposhini dergisinin June 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Bashaposhini dergisinin June 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഏകാന്തത എന്ന രാജ്യം
മനുഷ്യൻ ഒരു സാമൂഹികജീവി മാത്രമല്ല, ഒരു ഏകാന്തജീവിയുമാണെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഞാൻതയാറായി.ഏകാന്തതയുടെ സൃഷ്ടാവിനുപോലും അതു വേരോടെ പിഴുതുകളയാനാവില്ല. എത്ര പിഴുതാലും അതിന്റെ വേരുകൾ അവശേഷിക്കും. പൊട്ടിപ്പൊടിച്ചു തഴയ്ക്കുകയും ചെയ്യും!
ചാരുകസേരയും പടിഞ്ഞാറെച്ചിറയും
പ്രപഞ്ചം ഇരുണ്ടാൽനക്ഷത്രവെട്ടത്തിന്റെ നേർമ പുതച്ച് ചിറ ഉറങ്ങും. തൊലിയിൽ ഓളമനക്കി,ആനയുറങ്ങുന്നതുപോലെ നിങ്ങൾ കരുതു അത്ര ബോധം കെട്ടുറങ്ങുകയല്ല ഞാനെന്നാണു ചർമതരംഗത്തിലെ ആനയുടെ സന്ദേശം: ചിറയുടെയും.
കോടതിയുടെ ആടും പാത്തുമ്മയുടെ ആടും
സ്നേഹപൂർവം പനച്ചി
തോമസ് ജോസഫ് കഥയുടെ അമേയ തീരങ്ങളിൽ
നിത്യഅധികാരകേന്ദ്രങ്ങളും പ്രത്യക്ഷത്തിൽ പ്രതിദ്വന്ദികളുമായ ദൈ വവും സാത്താനും തുല്യരീതിയിൽ ശക്തിഹീനരായി പ്രത്യക്ഷപ്പെടു ന്ന, എന്നാൽ അസാധ്യമായ ഒരു ഹാസ്യത്തിനു നിറക്കൂട്ടു ചേർക്കുന്ന, ഒരു ഭാവനാപ്രപഞ്ചം ഈ കഥാകാരൻ കൊണ്ടുനടന്നു. ഈയിടെ അന്തരിച്ച തോമസ് ജോസഫിന്റെ കഥാലോകത്തെപ്പറ്റി.
പറയാൻ എത്രയെത്ര കഥകൾ:ചേതൻ ഭഗത്
പ്രശസ്തിയും വിജയവും എന്നതിനെക്കാൾ സമാധാനവും സന്തോ ഷവുമാണ് എനിക്കിപ്പോൾ മുഖ്യം. നമ്മൾ എല്ലാവരും വളരണം, മുതിരണം. മെച്ചപ്പെട്ട എഴുത്തുകാരൻ മാത്രമല്ല, മെച്ചപ്പെട്ട വ്യക്തി കൂടിയായി മാറണമെന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ ചേതൻ ഭഗത്തുമായി ലിറ്റററി എഡിറ്റർ ഷൈനി ആന്റണി നടത്തുന്ന സംഭാഷണം.
രാമായണവും രാമരാജ്യവും
വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും മഹാകാവ്യങ്ങളും ഉൾ പ്പെടെയുള്ളതാണു ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ രാമായണഗ്രന്ഥങ്ങൾ പ്രചരിച്ചു വരുന്നുണ്ട്. 323 രാമായണകൃതികൾ ലോകത്തു പ്രചരിക്കുന്നുണ്ടന്നാണ് ഏറ്റവും ഒടുവിൽ വന്ന കണക്ക്.
ദൈവപ്പിഴ
കവിത
മോക്ഷത്തിലേക്കുള്ള ഗോപുരവാതിൽ
സ്വപ്നത്തിലെ കാലത്തിന് ഉണർന്നിരിക്കുമ്പോഴുള്ള അനുഭവലോക ത്തിലെ കാലവുമായി ബന്ധമൊന്നുമില്ലെന്നു നമുക്കറിയാം. നീണ്ട കാ ലത്തെ അനുഭവം സ്വപ്നത്തിൽ ചിലപ്പോൾ ഒരു നിമിഷത്തിനകം സംഭ വിക്കുന്നു. ഒരു നിമിഷത്തിലെ ലോകാനുഭവം സ്വപ്നത്തിൽ യഥേഷ്ടം നീളുകയും ചെയ്യുന്നു. സ്വപ്നം ഭാവികാലത്തിലേക്കു ബഹുദൂരം ച ല്ലുന്നതും പതിവാണ്.
സ്വപ്നം കൊണ്ടാരു സിനിമ
സ്നേഹപൂർവം
സ്വപ്നങ്ങൾ വെറും കിനാവുകൾ മാത്രമല്ല
സ്വപ്നങ്ങൾ കാണുന്നതു മാനസികമായ ആരോഗ്യത്തിനു വളരെ പ്ര ധാനമാണ് എന്നാണു കൂടുതൽ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതല്ലെങ്കിൽ പ്രകൃതി ഇത്രയും ശാരീരികമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്വപ്നങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യമില്ലല്ലോ.