ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
Santham Masika|December 2023
കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു

ചിത്രകഥകളും പോക്കറ്റ് കാർട്ടൂണുകളുമായി മലയാളികളുടെ ഭാവനയെ വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച കാർട്ടൂണിസ്റ്റാണ് വേണു. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങൾക്ക് വേണ്ടിയും ബാല മാസികകൾക്ക് വേണ്ടിയും ധാരാളം കാർട്ടൂണുകൾ അദ്ദേഹം വരച്ചു. “തല മാറട്ടെ തുടങ്ങിയ ശ്രദ്ധേയ കാർട്ടൂണുകളുടെ രചയിതാവും ആർ കെ ലക്ഷ്മണിന്റെ ആരാധകനുമാണ് വേണു.

ചിരിയുണ്ടാക്കുന്ന കാർട്ടൂൺ ഫലിതത്തിന്റെ ശത്രുവാണെന്ന് ഒ.വി വിജയൻ പറഞ്ഞിട്ടുണ്ട്. വെറുതെ ചിരിപ്പിക്കുക ഒരിക്കലും കാർട്ടൂണിന്റെ ലക്ഷ്യമല്ല. വെറുതെ ചിരിപ്പിക്കാനായി ഒരു കാർട്ടൂൺ വരയ്ക്കാതിരിക്കുക എന്നതാണ് കാർട്ടൂണിസ്റ്റിന്റെ അടിസ്ഥാന ധർമ്മമെന്ന് കരുതുന്ന കാർട്ടൂണിസ്റ്റ് വേണു സ്വന്തം മേഖലയെക്കുറിച്ചും അതിനുവന്ന മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

കാർട്ടൂണിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് തുടങ്ങാം എന്ന് തോന്നുന്നു..?

കാർട്ടൂണിന്റെ പ്രസക്തിയെപ്പറ്റി പറയുമ്പോൾ ഒരു പത്തുവർഷം മുമ്പ് കാർട്ടൂണിന് നൽകിയിരുന്ന പ്രാധാന്യം ഇപ്പോൾ മാധ്യമങ്ങൾ നൽകുന്നില്ല എന്ന് തോന്നുന്നു. അതിനുള്ള ഒരു കാരണം ജേണലിസത്തിൽ ഉണ്ടായ മാറ്റമാണ്. അന്നന്നത്തെ വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കാർട്ടൂണുകൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ മുമ്പ് ഇതായിരുന്നില്ല സ്ഥിതി. വിജയന്റെ കാർട്ടൂണുകൾ വന്നിരുന്നത് കാർട്ടൂണിസ്റ്റ് തെരഞ്ഞെടുക്കുന്ന വിഷയത്തിനനുസരിച്ചാണ്. ഇന്ന് അതല്ല സ്ഥിതി. അക്കാലത്ത് ഒ.വി വിജയന്റെ കാർട്ടൂണുകൾ പത്രത്തിന്റെ മുഖ്യപേജിൽ പ്രാധാന്യത്തോടെ വന്നിരുന്നു. എന്നാൽ ഇന്ന് അങ്ങനെ ഉണ്ടോ?

വലിയ പത്രങ്ങൾ കാർട്ടൂണിനെ ഉൾപ്പേജുകളിലേക്ക് മാറ്റിയപ്പോൾ ചെറിയ പത്രങ്ങളും അപ്രകാരം ചെയ്തു. പതുക്കെപ്പതുക്കെ കാർട്ടൂൺ പുറന്തള്ളപ്പെടുകയാണ് ഉണ്ടായത്.

ഇപ്പോൾ പത്രങ്ങൾക്ക് എഡിറ്റോറിയൽ കാർട്ടൂൺ ഇല്ല. ലക്ഷ്മണിന്റെ ഒക്കെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മേലെ നിൽക്കാനുള്ള കഴിവുണ്ടായിരുന്നു. അങ്ങനെയുള്ള വലിയ കാർട്ടൂണിസ്റ്റുകളുടെ അഭാവവും കാർട്ടൂണിന്റെ പ്രസക്തി നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടാകാം.

Bu hikaye Santham Masika dergisinin December 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Santham Masika dergisinin December 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

SANTHAM MASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
Santham Masika

മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ

ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര

time-read
4 dak  |
February 2024
കലയുടെ ലാവണ്യ വിചാരങ്ങൾ
Santham Masika

കലയുടെ ലാവണ്യ വിചാരങ്ങൾ

മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.

time-read
4 dak  |
February 2024
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
Santham Masika

ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു

കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.

time-read
4 dak  |
December 2023
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
Santham Masika

ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ

രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം

time-read
3 dak  |
November 2023
ചായക്കടയുടെ സാമൂഹിക ശാസ്ത്രം
Santham Masika

ചായക്കടയുടെ സാമൂഹിക ശാസ്ത്രം

ലേഖനം

time-read
3 dak  |
July 2023