എന്റെ അമ്മു തമിഴകത്തിന്റെ അമ്മ
Manorama Weekly|October 29, 2022
 ഒരേയൊരു ഷീല
എം. എസ്. ദിലീപ്
എന്റെ അമ്മു തമിഴകത്തിന്റെ അമ്മ

ജെ. ജയലളിത എന്ന പേര്‌ ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമാണ്‌. ആറു തവണ മുഖ്യമ്രന്തിയായ വനിതയാണ്‌ അവര്‍. പതിനാലു വര്‍ഷത്തിലേറെ അവര്‍ തമിഴ്നാട്‌ ഭരിച്ചു. ജയലളിത സിനിമയില്‍ നിന്നു മുഖ്യമ്രന്തിയായ ആദ്യ വനിതയുമാണ്‌. തമിഴ്‌, കന്നഡ, തെലുങ്ക, മലയാളം, ഇംഗ്ലിഷ്‌, ഹിന്ദി എന്നീ ഭാഷകളിലായി 140 സിനിമകളില്‍ അവര്‍ അഭിനയിച്ചു. 1961ല്‍ ബാലതാരമായി കന്നഡ സിനിമയിലാണു ജയലളിത ആദ്യമായി മുഖം കാണിച്ചത്‌. 1964ല്‍ അവര്‍ കന്നഡയിലും തുടര്‍ന്നു തെലുങ്കിലും നായികയായി. വെണ്ണിറ ആടൈ ആണ്‌ അവരുടെ ആദ്യ തമിഴ്‌ സിനിമ. ആയിരത്തില്‍ ഒരുവന്‍ എന്ന എംജിആര്‍ ചിത്രമായിരുന്നു അവരുടെ രണ്ടാമത്തെ തമിഴ്‌ സിനിമ. എംജിആര്‍ ജയലളിത ജോടികളുടെ ആദ്യചിത്രമായിരുന്നു അത്‌. എം.ജി.രാമചന്ദ്രൻ രാഷ്ര്രീയത്തില്‍ സജീവമാകുകയും ദ്രാവിഡ  മുന്നേറ്റകഴകം ഡിഎംകെ) പാര്‍ട്ടിയുമായി തെറ്റി ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എഐഡിഎംകെ) രൂപീകരിക്കുകയും ചെയ്തപ്പോള്‍ ജയലളിതയെയും അദ്ദേഹം തന്നോടൊപ്പം നിര്‍ത്തി. 1977ല്‍ എംജിആര്‍ മുഖ്യമ്രന്തിയായി. 1984ല്‍ ജയ ലളിത രാജ്യസഭാംഗമായി. 1987ല്‍ എംജിആര്‍ അന്തരിച്ചു. അതോടെ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഒരു വിഭാഗം എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെ പിന്നിലും മറുവിഭാഗം ജയലളിതയുടെ പിന്നിലും അണിനിരന്നു. പക്ഷേ, പിന്നീട രണ്ടു വിഭാഗങ്ങളും ഒന്നിക്കുകയും ജയലളിതയെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. 1989ല്‍ ജയലളിത തമിഴ്നാട്‌ നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി. അതേ വര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ എഐഡി എംകെ കോണ്‍ഗ്രസ്‌ സഖ്യത്തെ ചരിത്രവിജയത്തിലേക്കു നയിച്ചു. തമിഴ്‌നാട്‌ നിയമസഭയില്‍വച്ചു ജയലളിത ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രിയായല്ലാതെ നിയമസഭയില്‍ തിരിച്ചെത്തില്ലെന്ന്‌ അവര്‍ പ്രഖ്യാപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു മുഖ്യമന്ത്രിയായിത്തന്നെ ജയലളിത നിയമസഭയില്‍ തിരിച്ചെത്തി. പിന്നീട്‌ അഞ്ചു തവണ കൂടി അവര്‍ മുഖ്യമന്ത്രിയായി.

പ്രിയപ്പെട്ട കൂട്ടുകാരി മുഖ്യമന്ത്രിയായതിനെക്കുറിച്ച്‌ ഷിലയുടെ ഓര്‍മകള്‍ വായിക്കുക

Bu hikaye Manorama Weekly dergisinin October 29, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin October 29, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.