രാമു കാര്യാട്ടിന്റെ മുറപ്പെണ്ണ്
Manorama Weekly|November 26, 2022
ഒരേയൊരു ഷീല
 എം. എസ്. ദിലീപ്
രാമു കാര്യാട്ടിന്റെ മുറപ്പെണ്ണ്

രാഷ്ട്രപതിയുടെ സ്വർണമെഡൽ കേരളത്തിലേക്കു കൊണ്ടുവന്ന മഹാസംവിധായകനാണ് രാമു കാര്യാട്ട് ആ ചിത്രം, ചെമ്മീൻ' (1965) ഇന്നും ഇന്ത്യൻ സിനിമാലോകത്തെ അദ്ഭുത നേട്ടമാണ്.

വ്യത്യസ്തതയാണ് രാമു കാര്യാട്ടിന്റെ മുഖമുദ്ര. തൃശൂരിൽ ജനിച്ച കാര്യാട്ട് പി. ഭാസ്കരനുമായി ചേർന്നു "നീലക്കുയിൽ' എന്ന ചിത്രം സംവിധാനം ചെയ്തതോടെയാണ് സംവിധാനരംഗത്തേക്ക് ഇറങ്ങുന്നത്. 1954ൽ ഇറങ്ങിയ "നീലക്കുയിൽ' മലയാള സിനിമയിൽ തനതായ മാറ്റമുണ്ടാക്കി. മലയാള സിനിമയുടെ കഥയും കാമ്പും അന്നുവരെ മറ്റു ഭാഷകളിൽനിന്നു തർജമ ചെയ്യുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. സംവിധായകനായ രാമു കാര്യാട്ട് നോവലിസ്റ്റ് ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നീല ക്കുയിൽ' സിനിമയാക്കിയത്. ഇതിലെ പാട്ടുകൾ (കായലരികത്ത്, കുയിലിനെ തേടി.. തുടങ്ങിയവ) ചിത്രത്തിന്റെ വിജയത്തിന്റെ അടയാളമായി തീർന്നു. എല്ലാവരും പുതുമുഖങ്ങളായിരിക്കണമെന്ന ആശയവുമായി കാര്യാട്ട് തന്റെ അടുത്ത ചിത്രം മിന്നാമിനുങ്ങ്' നിർമിച്ചു. അതുവരെ നിലവിലിരുന്ന നായകസങ്കൽപത്തിനു യോജിക്കാത്ത മധ്യവയസ്കനായ നായകൻ. വേലക്കാരി നായിക. സംഗീതം പുതുതായി വന്ന ബാബുരാജ്. ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും കടം മേടിച്ചും പൂർത്തിയാക്കിയ ഈ ചിത്രം പ്രേക്ഷകർ അംഗീകരിച്ചില്ല. ഒട്ടും അപ്രധാനമല്ലാത്ത റോളിൽ പ്രത്യക്ഷപ്പെട്ട പ്രേംജിയെന്ന നടനെയും ബാബുരാജ് എന്ന സംഗീതസംവിധായകനെയും അവർ നെഞ്ചിലേറ്റി.

“മിന്നാമിനുങ്ങി'ന്റെ പരാജയത്തിനുശേഷം അഞ്ചു വർഷം കഴിഞ്ഞ് ശക്തമായി തിരിച്ചുവരാൻ കാര്യാട്ടിനു കഴിഞ്ഞു.തോപ്പിൽ ഭാസിയുടെ ജനസമ്മതി നേടിയ "മുടിയനായ പുത്രൻ' എന്ന നാടകം സിനിമയാക്കാൻ കാര്യാട്ട് തീരുമാനിച്ചു. മുടിയനായ പുത്രനിലെ രാജനെ നാടകത്തിൽ അവിസ്മരണീയമാക്കിയ ഒ. മാധവനും പുലയപ്പെൺകുട്ടിയായ നായികയെ അതിമനോഹരമായി അവതരിപ്പിച്ച സുലോചനയ്ക്കും പകരം സിനിമയിലെ ആ കഥാപാത്രങ്ങളായി വന്ന സത്യനെയും മിസ് കുമാരിയെയും കേരളമൊന്നാകെ ഏറ്റെടുത്തു. സിനിമ വൻ വിജയമായി..

Bu hikaye Manorama Weekly dergisinin November 26, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin November 26, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.