ഒരു ബ്രഹ്മാണ്ഡ സിനിമയും കൂടി പ്രേക്ഷകരുടെ മുന്നിലേയ്ക്ക്..
"പൊന്നിയിൻ ശെൽവൻ.
' തമിഴ് സിനിമാരംഗത്തെ മെഗാഹിറ്റ് ഡയറക്ടറായ മണി രത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയുടെ ട്രെയ്ലർ ലോഞ്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതി ചെന്നൈയിൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
തമിഴ് സിനിമാവേദി ഇതു വരെ കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തവും പ്രൗഢഗംഭീരവുമായ ഒരു വലിയ ചടങ്ങിനാണ് ഈ സായംസന്ധ്യ സാക്ഷ്യം വഹിച്ചത്.
തമിഴ് സാഹിത്യരംഗത്തെ ഇതിഹാസ സാഹിത്യകാരനായ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലാണ് പൊന്നിയിൽ ശെൽവൻ. ആ ചരിത്രനോവലിലൂടെ നിരവധി കഥാപാത്രങ്ങളെയാണ് പുതിയ തലമുറ പരിചയപ്പെടാൻ പോകുന്നത്. ചോള സാമ്രാജ്യത്തിന്റെ നൂറ്റാണ്ടു കൾക്ക് മുൻപുള്ള ഒരേട് മാത്രമാണിപ്പോൾ സിനിമയാകുന്നത്. ഒന്നാം ഭാഗത്തിലൂടെ നാം അത് ദർശിക്കാൻ പോകുന്നു. പകയും സംഘർഷങ്ങളും പ്രതിസന്ധികളും ശത്രുതയും ഒക്കെ നേരിടുന്ന മറ്റൊരേട് രണ്ടാം ഭാഗത്തിലുണ്ടാകും.
ദളപതി, ബോംബെ, തിരുടാ തിരുടാ, കന്നത്തിൽ മുത്തമിട്ടാൽ... ഇരുവർ തുടങ്ങി നിരവധി സിനിമകൾ തമിഴ് സിനിമാലോകത്തിന് സമ്മാനിച്ച മണിരത്നത്തിന്റെ ഈ ചുവടുവയ്പ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവർഷക്കാലമായി മണിരത്നം ഈ സിനിമയുടെ പുറകെ ആയിരുന്നു.
അഞ്ച് ഭാഷകളിലായി പ്രദർശനത്തിന് തയ്യാറാകുന്ന ഈ സിനിമ ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര സംഭവമായി മാറുന്ന കാഴ്ച ദക്ഷിണേന്ത്യൻ സിനിമാലോകം കാണാൻ പോകുകയാണ്.
ട്രെയ്ലർ റിലീസ് ചെയ്യും മുൻപേ സിനിമയിലെ ചില കഥാപാത്രങ്ങളെയും അത് അവതരിപ്പിക്കുന്ന അഭിനേതാക്കൾ ആരെന്നും പുറത്തു വിട്ടിരുന്നു.
Bu hikaye Nana Film dergisinin October 1-15, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin October 1-15, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക