കുഞ്ചാക്കോ ബോബൻ: ഒരു കുരു കഴിക്കുമ്പോൾ മറ്റൊരു കുരുക്ക് മുറുകുന്നത് പോലെയാണത്. ഒരു കണക്കിന് ഭാഗ്യമായി ഞാനത് കാണുന്നു. ഒരു കാലത്ത് അഭിനേതാവെന്ന രീതിയിൽ എന്റെ വളർച്ചയിൽ റൊമാന്റിക് ഹീറോ ഇമേജ് തടസ്സമായി വന്നിട്ടുണ്ട്. ചിലപ്പോൾ അത്രത്തോളം ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന റൊമാന്റിക് ചിത്രങ്ങളിലായിരിക്കാം ഞാൻ അഭിനയിച്ചത്. അനിയത്തി പ്രാവിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ കാമുകീകാമുകന്മാരുടെ മാത്രമല്ല മാതാപിതാക്കളുടെയും പക്ഷം ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണത്. അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും സഹോദരീ സഹോദരന്മാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഇമോഷൻസ് ഒരുമിപ്പിക്കുന്ന ചിത്രമായിരുന്നു അനിയത്തിപ്രാവ്. അതു കൊണ്ടുതന്നെയാണ് ആ ചിത്രം ഇപ്പോഴും അതേ പുതുമയോടു കൂടി തന്നെ നിൽക്കുന്നത്. പലപ്പോഴും പൈങ്കിളിയെന്ന് തോന്നുന്ന ചില സീനുകളുമുണ്ടെങ്കിലും ആളുകൾ ഇപ്പോഴും ആ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. ആ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും വളർന്നു. കുടുംബമായി, കുട്ടികളായി.
അനിയത്തിപ്രാവിലെ ഓരോരുത്തർക്കും പ്രേക്ഷകർ നൽകുന്ന ഒരു പ്രത്യേക സ്നേഹമുണ്ട്. അതിന് മാറ്റമില്ല. എന്റെ മരണം വരെ ചിലപ്പോൾ റൊമാന്റിക് ഹീറോ എന്ന ആ ടാഗ് എനിക്കുണ്ടാവും. അത് മാറ്റിയെടുക്കുവാൻ പറ്റുന്ന ചലഞ്ചിംഗാവുന്ന കഥാപാത്രങ്ങളിലൂടെ ഞാനത് മാറ്റാൻ ശ്രമിക്കണം. ഒരു ചോക്ലേറ്റ് ഹീറോ ഇമേജിൽ നിന്നൊരു ഡാർക്ക് ചോക്ലേറ്റ് ഇമേജ് ഉണ്ടാക്കുകയെന്നത് ഒരു ചലഞ്ചാണ്.
മമ്മൂക്കയോടൊപ്പം നേടിയെടുത്ത സ്റ്റേറ്റ് അവാർഡ്. പുരസ്ക്കാര നിറവിലെ സന്തോഷം പങ്കുവയ്ക്കാമോ? കുഞ്ചാക്കോ ബോബൻ: മമ്മുക്കയോടുള്ളത് ഹൃദയത്തിൽ ചേർത്തുവയ്ക്കന്ന ഒരടുപ്പമാണ്. എന്റെ ജീവിതത്തിലെ സന്തോഷനിമിഷങ്ങളിലെല്ലാം അദ്ദേഹവും പങ്കുചേർന്നിട്ടുണ്ട്. അദ്ദേഹത്തിന് അവാർഡ് വന്നുചേരുകയെന്ന് പറയുന്നത് എന്റെ കുടുംബത്തിൽ ഒരു പുരസ്ക്കാരം വന്നതിന് തുല്യമാണ്. അദ്ദേഹത്തിന് എന്റെ മകനെ ഒരുപാട് ഇഷ്ടമാണ്. എന്നോടുള്ള അടുപ്പം അദ്ദേഹത്തിന് അവനോടുമുണ്ട്. മമ്മൂക്കയോടൊപ്പം എന്റെ പേരും പുരസ്കാരത്തിന് പരിഗണിച്ചുവെന്നത് അവാർഡിനപ്പുറം എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.
കരിയറിൽ ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കാൻ ഉപദേശിച്ചതാരായിരുന്നു?
Bu hikaye Nana Film dergisinin October 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin October 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.