തൊണ്ണൂറുകളിലും, അതിന് ശേഷവുമുള്ള മലയാളസിനിമയിലെ നായികമാർ പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളായിരുന്നു. അന്നത്തെ സിനിമകൾ പലതും നായകന് പ്രാധാന്യം ഉള്ളതെങ്കിൽ പോലും നായികമാർ അവരുടെ അഭിനയത്തിന്റെ മികവ് കൊണ്ടും, ചെയ്തുവച്ച കഥാപാത്രത്തിന്റെ ആഴം കൊണ്ടുമെല്ലാം മലയാളികളുടെ മനസ്സ് കീഴടക്കിയവരാണ്. പുതിയ കാലത്തിലെ നായികമാരെക്കാളും ഒരുപടി മുകളിൽ തന്നെ അവരെ പ്രേക്ഷകർ കണ്ടു എന്ന് ഉറപ്പിക്കാം. ക്യൂട്ട്നെസ്സും, ഓവർ ആക്ടിംഗും ഒന്നും ഇല്ലാതെ തന്നെ അഭിനയ മികവ് തെളിയിച്ച പഴയകാലത്തെ നടികൾ നാച്ചുറൽ അഭിനയം കൈവശമുള്ളവരാണ്. 1990 നും 2010 നും ഇടയ്ക്കുള്ള മലയാള സിനിമകളിൽ പലതും നായകന്മാർക്ക് പ്രാധാന്യമുള്ളവയാണെങ്കിലും നായികമാർ കാലഘട്ടത്തിനുശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നത് അവരുടെ കഴിവൊന്നുകൊണ്ടു മാത്രമാണ്. തൊണ്ണൂറുകളിലെ നായകന്മാർ മിക്കവരും ഇപ്പോഴും നായകന്മാരായിത്തന്നെ തുടരുമ്പോൾ നായികമാർ അഡ്രസ്സ് ഇല്ലാതെയായി. വിവാഹത്തിനും കുടുംബ ജീവിതത്തിനുമിടയ്ക്ക് താരത്തിളക്കം അഴിച്ചുവെച്ച് അവർ പെട്ടെന്ന് അപ്രത്യക്ഷരായി. ടെലിവിഷൻ സ്ക്രീനിൽ മുടങ്ങാതെ കണ്ടിരുന്നവരെ പെട്ടെന്ന് കാണാതായപ്പോൾ പ്രേക്ഷകർക്ക് അത് ഉത്തരമില്ലാത്ത ചോദ്യമായി.
മലയാളികളുടെ കയ്യടി സ്വീകരിച്ച് അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയവരുമുണ്ട്. മഞ്ജുവാര്യർ, കാവ്യാമാധവൻ, നവ്യനായർ, ഭാവന, ഗോപിക, മീര ജാസ്മിൻ, സംവൃത സുനിൽ, നിത്യദാസ് എന്നീ നായികമാരെല്ലാം വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നവരാണ്.
പ്രായമായിട്ടും വണ്ണം കുറച്ചും, സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുമൊക്കെ അഭിനയിച്ചു തകർക്കുന്ന നായകന്മാരുടെ മുൻപിലേക്ക് അന്നത്തെ നായികമാർ ഓരോരുത്തരായി തിരിച്ചുവരവ് നടത്തി. അതിൽ ആദ്യം പറയേണ്ടത് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ പേര് തന്നെയായിരിക്കും. വിവാഹത്തിനുശേഷം നീണ്ട ഒരു ബ്രേക്കിന് ശേഷമാണ് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ അവർ തന്നെ സെക്കൻഡ് ഇന്നിംഗ്സ് നടത്തുന്നത്. ആ സിനിമ വിജയം കൈവരിച്ചതിന് പുറകിൽ വരിവരിയായി തനിക്ക് പറ്റുന്ന എല്ലാ വേഷങ്ങളിലും തകർത്തഭിനയിക്കുന്നു. അന്യഭാഷാ ചിത്രങ്ങളും ഈ രണ്ടാം വരവിൽ അവർക്ക് കൈനിറയെ ഉണ്ട്.
Bu hikaye Nana Film dergisinin February 16-29, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin February 16-29, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.