കിഴങ്ങുവർഗങ്ങളുടെ ആഗോള ഉൽപാദനത്തിൽ ഉരുളക്കിഴങ്ങു കഴിഞ്ഞാൽ രണ്ടാം സ്ഥാനം കപ്പയ്ക്കാണ്. ഏതാണ്ട് 23. 7 കോടി ടൺ കപ്പ ഒരു കൊല്ലം ലോകത്തു വിളയിക്കുന്നു. ശരിയായ പരിപാലനമുറകൾ അനുവർത്തിച്ചാൽ ഒരു സെന്റിൽ നിന്നു 150 കിലോ മുതൽ 200 കിലോ വരെ മരച്ചീനി ഉൽപാദിപ്പിക്കാം. അതായത് ഹെക്ടറിൽ 50,000 കിലോ (50 ടൺ).
പ്രധാന സവിശേഷതകൾ
ഒരേ സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്താൽ പോലും വിളവിൽ മിനിമം ഗാരന്റിയുണ്ട്. കാരണം, മരച്ചീനിയുടെ ഉണങ്ങി വീഴുന്ന ഇലകൾ തന്നെ ഹെക്ടറിൽ രണ്ടര ടൺ മുതൽ 5 ടൺവരെ ജൈവാംശം മണ്ണിനു നൽകുന്നു.
ചെലവ് കുറഞ്ഞ ഭക്ഷണം എന്ന നിലയിൽ മരച്ചീനി ദാരിദ്ര്യലഘൂകരണത്തിൽ വലിയ പങ്ക് വഹിക്കുന്നു.
വളക്കൂറു കുറഞ്ഞ മണ്ണിലും ഭേദപ്പെട്ട വിളവു നൽകുന്നു.
മണ്ണിലും കാലാവസ്ഥയിലും വരുന്ന മാറ്റങ്ങളെ ഒരു പരിധി വരെ ചെറുക്കുന്നു. അതിനാൽ കാലാവസ്ഥ അനുപൂരക വിള (Climate Resilient Crop)യാണിത്
ഏതാണ്ട് പൂർണമായും ജൈവരീതിയിൽ വിളയിച്ചെടുക്കാം.
ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ മരച്ചീനിയിൽ നിന്നുണ്ടാക്കാം. അതിനാൽ വ്യാവസായിക പ്രാധാന്യവുമുണ്ട്.
ഉൽപാദനം വർധിപ്പിക്കാൻ
അൽപം ചരൽ കലർന്ന വെട്ടുകൽമണ്ണ്, പശിമരാശി മണ്ണ് (മണലും ചരലും കളിമണ്ണും ഏകദേശം തുല്യ അളവിലുള്ള മണ്ണ്) എന്നിവയാണ് യോജ്യം. വേരിൽ അന്നജം നിറയുന്ന തനുസരിച്ചു മണ്ണ് ഇളകിക്കിട്ടണം. എങ്കിൽ കിഴങ്ങിന് നല്ല വലുപ്പം വയ്ക്കും. നീർവാർച്ച കുറഞ്ഞ മണ്ണ് പറ്റിയതല്ല. അവിടെ വിളയുന്നതു ശരിയായി വേവുകയില്ല, രുചിയും കുറയും. നീർവാർച്ച കുറഞ്ഞയിടങ്ങളിൽ ഉയരത്തിൽ വാരം (പണ) കോരി കൃഷി ചെയ്യാം. ചെരിഞ്ഞ സ്ഥലങ്ങ ളിൽ ചെരിവിന് കുറുകെ മണ്ണുകയ്യാലയോ കല്ലുകയ്യാല യോകെട്ടി, ചെരിവിനു കുറുകെ തന്നെ നീളത്തിൽ മണ്ണ് ഉയർത്തി, മണ്ണൊലിപ്പ് തടയുംവിധം വേണം കൃഷി.
Bu hikaye KARSHAKASREE dergisinin March 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin March 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും