നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരള ത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യുട്യൂബ് വിഡിയോകളിലല്ലാതെ? എന്നാൽ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളർത്തുമത്സ്യങ്ങളെ കാണാം. നെല്ല് വളരുന്നതിനൊപ്പം ജലനിരപ്പും ഉയരുന്ന പാടത്ത് നെല്ലിന്റെ ശത്രുകീടങ്ങളെ മത്സ്യങ്ങൾ ആഹാരമാക്കുമ്പോൾ മത്സ്യങ്ങളുടെ കാഷ്ഠം നെല്ലിനു വളവുമാകുന്നു.
നെല്ലിനൊപ്പം മീൻകൃഷി 35 വർഷമായി നടത്തിവരികയാണ് വയനാട് പനമരത്തിനു സമീപം പരക്കുനി തോരണ ത്തിൽ ടി.എഫ്. വർക്കി. നിരീക്ഷണബുദ്ധിയും മത്സ്യങ്ങളോടുള്ള കമ്പവും മൂലം തുടങ്ങിവച്ച ഈ രീതി പുതുമാതൃകയാണെന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ ആരോടും പറഞ്ഞതുമില്ല. മീൻ മോഷ്ടിക്കപ്പെടുമെന്ന ഭീതിയും ഇതു രഹസ്യമാക്കി വയ്ക്കാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വർഷം മുൻപ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നതുവരെ വർക്കി മോഡൽ' ശ്രദ്ധിക്കപ്പെടാതെ പോയതും അതുകൊണ്ടുതന്നെ.
പുതിയ ശൈലി 1985ൽ ആണ് പരീക്ഷിച്ചു തുടങ്ങിയതെന്നു വർക്കി. കബനിനദിയിൽ ഫിഷറീസ് വകുപ്പ് കാർപ് മത്സ്യങ്ങളെ നിക്ഷേപിച്ചു തുടങ്ങിയ കാലം. പുരയിടത്തിലെ ചെറുതോട് തേകിയപ്പോൾ ആ മത്സ്യങ്ങളിൽ ചിലത് വർക്കിക്കു കിട്ടി. എന്നാൽ, സ്വർണവർണമുള്ള കാർപ് മത്സ്യക്കുഞ്ഞുങ്ങളെ കൊന്നുതിന്നാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. വീടിനോടു ചേർന്നുള്ള പാടത്തെ വെള്ളം വറ്റാതെ കിടന്ന കുഴിക്കണ്ടത്തിൽ അവയെ തുറന്നുവിട്ടു. സ്ഥിരമായി വെള്ളം കെട്ടിക്കിടന്ന പാടത്ത് നെല്ലിനിടയിൽ പ്രത്യേക തീറ്റയോ പരിചരണണമോ ഇല്ലാതെ അവ വളർന്നു. കൊയ്ത്താകാറായപ്പോൾ അവയെ പിടിച്ചു. ആകെ നിക്ഷേപിച്ച 40 മത്സ്യങ്ങളും ശരാശരി ഒരു കിലോ തൂക്കമെത്തിയിരുന്നു. നെല്ലിനിടയിൽ വിടുമ്പോൾ ശരാശരി 100 ഗ്രാം തൂക്കമുണ്ടായിരുന്ന മത്സ്യക്കുഞ്ഞുങ്ങളാണ് കേവലം 90 ദിവസം കൊണ്ട് ഒരു കിലോ തൂക്കമെത്തിയത്. അതോടെ വർക്കിച്ചേട്ടന്റെ മനസ്സിൽ പുത്തൻ ആശയമുദിച്ചു. പിന്നീടുള്ള വർഷങ്ങളിലെല്ലാം ഞാറ്റടി തയാറാക്കി പാടത്തു ഞാർ നടുന്നതിനൊപ്പം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. അടുത്ത കാലത്തായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു പകരം മാതൃ-പിതൃ മത്സ്യങ്ങളെ പാടത്തേക്കു വിട്ട് പ്രജനനം നടത്തുകയാണു പതിവ്.
Bu hikaye KARSHAKASREE dergisinin November 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin November 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം