ഇസ്തംബൂൾ ഒരു മഞ്ഞുകാലത്തിന്റെ ഓർമക്ക്
Kudumbam|July 2022
നിങ്ങളുടെ മുൻകാല ഇഷ്ടങ്ങളെ പരിപൂർണമായും റദ്ദ് ചെയ്യിപ്പിക്കുന്നൊരു മാന്ത്രികതയുണ്ട് ഇസ്തംബൂൾ നഗരത്തിന്. പിന്നീടങ്ങോട്ട് ഇവിടത്തെ ഓർമകൾ നമ്മെ വിടാതെ പിന്തുടരും...
മൻസൂർ അഹമ്മദ്
ഇസ്തംബൂൾ ഒരു മഞ്ഞുകാലത്തിന്റെ ഓർമക്ക്

ലോകം ഒരൊറ്റ രാജ്യമായിരുന്നെങ്കിൽ ഇസ്തംബൂൾ ആയിരിക്കും അതി ന്റെ തലസ്ഥാനമെന്ന് പറഞ്ഞിട്ടുണ്ട് നെപ്പോളിയൻ ബോണപ്പാർട്ട്. ശരിയാണത്, നിങ്ങളുടെ മുൻകാല ഇഷ്ടങ്ങളെ പരിപൂർണമായും റദ്ദ് ചെയ്യിപ്പിക്കുന്നൊരു മാന്ത്രികതയുണ്ട് ഈ യൂറേഷ്യൻ നഗരത്തിന്. പിന്നീടങ്ങോട്ട് ഇവിടത്തെ ഓർമകൾ നമ്മെ വിടാതെ പിന്തുടരും. മനുഷ്യർ, കാഴ്ചകൾ, രുചികൾ അങ്ങനെ ഓരോ അനുഭവങ്ങളും മറക്കാൻ പറ്റാത്ത സുവനീറുകളായി യാത്രചെയ്യാനുള്ള നമ്മുടെ ത്വരയെ പ്രലോഭിപ്പിച്ചു കൊണ്ടേയിരി ക്കും. ഞാനിപ്പോഴും ആ ഇസ്തംബൂൾ മഞ്ഞുകാലത്തിന്റെ തടവറയി ലാണ്. എത്ര യാത്രാ ഋതുക്കൾ മാറിമറിഞ്ഞുവന്നാലും ഈ ദിവസങ്ങളുടെ സന്തോഷം ഒരു പണത്തൂക്കം മുന്നിൽത്തന്നെ നിൽക്കും.

ഉറക്കവും കഴിഞ്ഞ് നഗരങ്ങൾ ഉണർന്നെണീറ്റു വരുന്നത് അത്രയും ഹൃദ്യമായ കാഴ്ചയാണ്. പതുക്കെ തുടങ്ങി കത്തിപ്പടരുന്നൊരു സംഗീതംപോലെയാണത്. ഒരു യാത്രയിലും പുലർക്കാലങ്ങളെ നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇവിടെ മഞ്ഞുകാലം തുടങ്ങിയിരിക്കുന്നു. വൈകിയാണ് സൂര്യൻ ഉദിക്കുന്നത്. ഒമ്പതു മണിയോടെ മാത്രമേ നിരത്തുകൾ കൂടുതൽ സജീവമാകുകയുള്ളൂ. ഏഴുമണിയോടു കൂടി ഞാൻ എഴുന്നേറ്റ് താഴേക്കിറങ്ങും. ആ സമയത്ത് തുറക്കുന്ന വളരെ കുറച്ച് കടകൾ മാത്രമേ ടൊഫേനിൽ ഉള്ളൂ. ഒന്നൊരു ചെറുപ്പക്കാരൻ നടത്തുന്ന ചെറിയൊരു സൂപ്പർ മാർക്കറ്റ് ആണ്. ഓരോ പ്രഭാതത്തിലും ഞാനാദ്യം കാണുന്നത് അവന്റെ ചിരിക്കുന്ന മുഖമാണ്. ഒന്നിച്ചൊരു സിഗരറ്റും വലിച്ച് ഞങ്ങൾ സംസാരിച്ചിരിക്കും. ഗൂഗ്ൾ ട്രാൻസ്ലേറ്റർ മാത്രമാണ് ഞങ്ങൾക്കിടയിലെ അകലം. അടുപ്പവും. ഇന്ന് വൈകുന്നേരം അവന്റെ സഹോദരൻ കടയിലേക്ക് വന്നിട്ട് ബോസ്ഫറസ് വരെ നടക്കാൻ അവൻ കൂട്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്. തൊട്ടപ്പുറത്തെ കെട്ടിടത്തിനു താഴെ തെരുവിൽ കിടന്നുറങ്ങുന്ന ഒരു വൃദ്ധനുണ്ട്. അയാൾക്കുള്ള ഭക്ഷണം മൂന്നാമത്തെ നിലയിൽ നിന്നും ഒരു കുട്ടയിൽ കെട്ടിയിറക്കി കൊടുക്കുന്നൊരു മധ്യവയസ്കയെ കാണാം. അയാളത് കരുതലോടെ എടുത്തുവെക്കുന്നു. മിക്ക ദിവസങ്ങളിലും ഞാനത് കണ്ടി ട്ടുണ്ട്. എത്രകാലമായി തുടരുന്നൊ രു സഹായമാവണം അത്. ചില കാഴ്ചകൾ നൊപരം നിറഞ്ഞ സന്തോഷമാണ്. ഇന്നലെ രാത്രി പെയ്ത മഴയിൽ അയാൾ നനഞ്ഞിട്ടുണ്ടാവുമോ! മഞ്ഞുകാലം കഠിനമാവുന്നതിനു മുമ്പേ എവിടെയോ ഒരു അഭയകേന്ദ്രം അയാൾക്കായി ഒരുങ്ങുന്നുണ്ടാവണം. തുർക്കിയയിലെ തണുപ്പ് അത്രക്കും കഠിനമാണ്.

ഇസ്തിക് ലാൽ സ്ട്രീറ്റ്

Bu hikaye Kudumbam dergisinin July 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin July 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 dak  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 dak  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 dak  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 dak  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 dak  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 dak  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 dak  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 dak  |
November-2024