പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല

വീടിന്റെ മേക്കിങ് പാർട്ട് ഒന്നു മനസ്സിലാക്കിയാലോ... ഭാവിയിലെ കെട്ടിടങ്ങൾ ഹരിതനിർമാണ കോഡ് അനുസരിച്ചു വേണമെന്നത് നിർബന്ധമായിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പിന് സുസ്ഥിര കെട്ടിട നിർമാണ രീതി അനിവാര്യമാണ്. പ്ലോട്ട് തിരഞ്ഞെടുക്കുന്നതു മുതൽ ഉപയോഗം വരെ പരമാവധി കുറച്ചു മാത്രം കാർബൺഡൈഓക്സൈഡ് പുറത്തുവിടുക എന്നതാണ് ഹരിത ഗൃഹങ്ങളുടെ നയം.
കാർബൺ ഫുട് പ്രിന്റ് കുറച്ചുള്ള നിർമാണ രീതികൾ വലിയൊരു പരിധി വരെ പിന്തുടരുകയും അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു എന്നതാണ് ഈ വീടിന് ലഭിച്ച അംഗീകാരത്തിനു പിന്നിൽ.
ഈ അംഗീകാരത്തിന്റെ ക്രെഡിറ്റ് മുഴുവൻ അർഹിക്കുന്നത് വീട്ടുകാരിയും കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ചർ വിഭാഗം അധ്യാപികയും അതിലുപരി വീടിന്റെ മൊത്തം ഡിസൈനും ചെയ്ത അർച്ചനയ്ക്കാണ്.
വെള്ളത്തിന്റെ സ്രോതസ്സ്
ഹരിത ഭവനത്തിനുള്ള ആദ്യത്തെ പടി ജലസ്രോതസ്സ് ആണ്. ഒരിക്കലും വറ്റാത്ത, മൂന്ന് മീറ്റർ വ്യാസമുള്ള കിണർ ആണ് ഈ പ്ലോട്ട് തിരഞ്ഞെടുക്കാൻ അർച്ചനയെ പ്രേരിപ്പിച്ചത്. വടക്കുകിഴക്ക് മൂലയിലാണ് ഈ കിണറിരിക്കുന്നത്. വീടുപണിക്ക് ആവശ്യമായ വെള്ളം മുഴുവനും എടുത്തത് ഈ കിണറിൽ നിന്ന്. മാത്രമല്ല, ടെറസിൽ വീഴുന്ന മഴവെള്ളം മുഴുവൻ പൈപ്പു വഴി ഭൂമിക്കടിയിൽ ഒരു റീചാർജ് പിറ്റി'ലേക്ക് കൊടുത്തിരിക്കുകയാണ്. ഈ കുഴിയിൽ കഴുകിയ ചരലും എംസാൻഡും ഒരടി പൊക്കത്തിലിട്ട് വശങ്ങൾ കെട്ടിയെടുത്തു. 30 ലീറ്റർ വരെ നല്ല മഴക്കാലത്ത് നിറയും. ഈ വെള്ളം മണ്ണിനടിയിലേക്കിറങ്ങി കിണർ റീചാർജിങ് നടക്കും. അങ്ങനെ മഴവെള്ളസംഭരണിയും കിണറും തമ്മിൽ യോജിപ്പിച്ചതിന് ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചുള്ള മുഴുവൻ പോയിന്റും ഈ വീട് കരസ്ഥമാക്കി.
ചെറിയ പ്ലിന്ത് ഏരിയ
Bu hikaye Vanitha Veedu dergisinin January 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha Veedu dergisinin January 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

വെള്ളം മാത്രം മതി
വെള്ളത്തിൽ നിന്നുള്ള പോഷകങ്ങൾ വലിച്ചെടുത്തു വളരുന്ന ചെടികളുണ്ട്. അകത്തളത്തിൽ നടാവുന്ന 10 വാട്ടർ പ്ലാന്റ്സ്.

കുഞ്ഞേ, നിനക്കുവേണ്ടി...
പൊതുഇടങ്ങളുടെയും സ്ഥാപനങ്ങളുടെയും ഡിസൈൻ മനുഷ്യമനസ്സുകളെ സ്വാധീനിക്കും

ആധുനിക വിദ്യാലയം
മോഡേൺ രൂപവും പ്രകൃതിയോടു ചേർന്ന ഭാവവും കൊണ്ട് ഹൃദയം കവർന്ന വിദ്യാലയം

കണ്ണിനാനന്ദം കോയ് പോണ്ട്
പൂന്തോട്ട സൗന്ദര്യവും അലങ്കാരമത്സ്യങ്ങളും ഒരുമിച്ച് ചേരുന്ന കോയ് പോണ്ട് പുതിയ തരംഗമാണ്

ചില്ലുകൊട്ടാരം ആർക്കിടെക്ട് തോമസ് ഏബ്രഹാം
കിടപ്പുമുറിക്ക് അടക്കം ഗ്ലാസ് ഭിത്തികളുള്ള ബെംഗളൂരുവിലെ \"ക്രിസ്റ്റൽ ഹാൾ എന്ന വീടിന്റെ വിശേഷങ്ങൾ...

പ്രശാന്തസുന്ദരം ഈ അകത്തളം
ആർഭാടമല്ല, ലാളിത്വവും വിശാലമായ ഇടങ്ങളുമാണ് അഭിനേത്രി മഞ്ജു പിള്ളയുടെ ഫ്ലാറ്റിന്റെ ആകർഷണം

ഗ്രീൻ ബിൽഡിങ്ങുകൾ സംരക്ഷണത്തിലേക്കുള്ള വഴി പരിസ്ഥിതി
ഒന്നു മനസ്സു വച്ചാൽ നാം പണിയുന്ന വീടുകളും കെട്ടിടങ്ങളും ഗ്രീൻ ബിൽഡിങ് ആക്കി മാറ്റാവുന്നതേയുള്ളൂ

ഭിത്തിക്ക് പച്ചത്തിളക്കം
മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി എ. പി. ഷംസുദ്ദീന്റെ വീട്ടിലെ കോർട്യാർഡിന്റെ അഴകാണ് ഈ വെർട്ടിക്കൽ ഗാർഡൻ

675 sq.ft വീട്
വെല്ലുവിളി നിറഞ്ഞ നീളൻ 6.82 സെന്റിൽ 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട്