ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തിയാണ് ഗോകുലനും സുധി കോപയും ലുഖ് മാൻ അവറാനും കാമറക്കു മുന്നിലേക്ക് എത്തിയത്. സിനിമ സെറ്റിലെ തമാശകൾ ഒന്നിനൊന്ന് പൊട്ടിച്ച് ലുഖ്മാനും ഗോകുലനും. അതിൽ നിറഞ്ഞ് നിർത്താത്ത ചിരിയുടെ ചിറകിലേറി സുധി കോപ. പുതു മലയാള സിനിമയിലെ ഈ താരക്കൂട്ടം ഇന്ന് സന്തോഷത്തിലാണ്. കൈയിൽ ഒരുപിടി നല്ല ചിത്രങ്ങൾ. ചെറുതെങ്കിലും ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ മലയാള മനസ്സുകളിൽ ചേക്കേറിയ ഇവർ ഊഷ്മള സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലും മുന്നിൽ തന്നെ...
കൊച്ചിക്കാരനായ സുധി കോപയാണ് കൂട്ടത്തിൽ സിനിമയിൽ ആദ്യമെത്തിയയാൾ. സാഗർ ഏലിയാസ് ജാക്കിയിലെ ഗുണ്ടയായി അരങ്ങേറ്റം കുറിച്ച് ആടിലെ 'കഞ്ചാവ് സോമനാ'യി മലയാളികൾ അറിഞ്ഞുതുടങ്ങിയ നടൻ. ജോസഫിലും ഇലവീഴാപൂഞ്ചിറയിലും ശ്രദ്ധേയ വേഷങ്ങൾ.
തല്ലുമാല, ഉണ്ട, നാരദൻ തുടങ്ങി സൗദി വെള്ളക്കയിലൂടെ നായക പദവിയിലേക്ക് നടന്നു കയറി ലുഖ്മാൻ. ഈ ചങ്ങരംകുളംകാരന്റെ വർഷങ്ങളുടെ സിനിമമോഹങ്ങൾക്കാണ് വിജയം കണ്ടുതുടങ്ങുന്നത്.
ഉണ്ടയിലും തല്ലുമാലയിലും എറണാകുളം കാക്കനാട് സ്വദേശിയായ ഗോകുലനും മികച്ച വേഷങ്ങൾ ചെയ്തു. പുണ്യാളൻ അഗർബത്തീസിലെ 'ജിബ്രു ട്ട'നായി മലയാളികളെ കൈയിലെടുത്ത നടൻ.
സിനിമയിലേക്ക് വന്ന വഴി
സുധി കോപ: എറണാകുളത്ത് ടി .സി.സിയിൽ ജോലിക്കാരനായിരുന്നു എന്റെ അച്ഛൻ ശിവശങ്കരപിള്ള. സ്വന്തമായി ബാലെ ട്രൂപ് നടത്തിയിരുന്നു. എന്നാൽ, സിനിമയായിരുന്നു എന്റെ പാഷൻ. യാദൃച്ഛികമായി അഭിനയിക്കാൻ അവസരം കിട്ടിയതൊന്നുമല്ല. അവസരം ചോദിച്ച് ഒട്ടേറെ നടന്നു. അത് ഒരു കഷ്ടപ്പാടായി ഇതുവരെ തോന്നിയിട്ടില്ല. സംവിധായകനെ കാണാൻ എത്രനേരം വേണമെങ്കിലും കാത്തിരിക്കാൻ തയാറായിരുന്നു. എവിടെവരെ പോകാനും.
അത് ശരിവെക്കുകയാണ് ലുഖ്മാനും ഗോകുലനും. സിനിമയിൽ മുഖം കാണിക്കാൻ നടത്തിയ സാഹസങ്ങളുടെ വിശേഷങ്ങൾ ഒട്ടേറെ പറയാനുണ്ട് ഇരുവർക്കും...
Bu hikaye Kudumbam dergisinin September 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin September 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്