പൂത്താലമൊരുക്കി താരങ്ങളെ വരവേൽക്കാൻ ലോക ഫുട്ബാൾ രംഗം ഉണർന്നു. ആവേശപ്പോരിന് ഖത്തറിൽ വിസിൽ മുഴങ്ങുമ്പോൾ, ഇങ്ങ് കേരളക്കരയും പതിവുപോലെ തയാറെടുപ്പിലാണ്. അർജന്റീനക്കും ബ്രസീലിനും യൂറോപ്യൻ ടീമുകൾക്കുമായി ആർപ്പുവിളിച്ചും കൊടിതോരണങ്ങൾ തൂക്കിയും ഫ്ളക്സ്സ്ഥാപിച്ചും രാവിനെ പകലാക്കുന്നു. അതിരുകൾ ഭേദിക്കുന്ന ഈ മനോഹര ഗെയിമിനായി ആവേശം തീർക്കുന്നവരിൽ വലുപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോയില്ല. പതിറ്റാണ്ടുകളായി ഫുട്ബാൾ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാളുണ്ട് കോഴിക്കോട് നെനാംവളപ്പിൽ. കാൽപന്ത് ആരാധനയിൽ ഫിഫയുടെ പോലും അംഗീകാരം നേടിയ തീരദേശമേഖലയിലെ അനേകം പേരിൽ ഒരാൾ. ഒട്ടേറെ മനോഹര ഫുട്ബാൾ മുഹൂർത്തങ്ങൾ ഓർമയിൽ സൂക്ഷിക്കുന്ന എൻ.വി. അബ്ദുവിന്റെ വിശേഷങ്ങൾ...
1986 മെക്സിക്കൻ സാഹസികത
കാൽപന്തുകളിയോടുള്ള അടങ്ങാത്ത ആവേശം ചെറുപ്പം മുതലേ മനസ്സിലുണ്ട്. നാട്ടിലോ അയൽനാട്ടിലോ എവിടെ പന്തുരുണ്ടാലും കാഴ്ചക്കാരനായി അവിടെയുണ്ടാകും. ലോകകപ്പ് കാലമായാൽ ഫുട്ബാൾ ഉത്സവമായിരിക്കും.
1986ലെ മെക്സിക്കൻ ലോകകപ്പ് കാലം ലോകശക്തികൾ ഏറ്റുമുട്ടുന്ന മത്സരം അന്ന് ടെലിവിഷനിൽ സംപ്രേഷണമുണ്ട്. എന്നാൽ, നൈനാംവളപ്പിൽ ടി.വിയുള്ള വീടുകൾ വളരെ വിരളം. ഒടുവിൽ നാട്ടിൽ തന്നെ ടി.വിയുള്ള വീട് കണ്ടെത്തി. മാച്ചുകളെല്ലാം പുലർച്ചെ. എല്ലാവരും ഉറങ്ങുന്ന സമയം. വലിയ പരിചയമൊന്നുമില്ലാത്ത വീട്ടിൽ ഫുട്ബാൾ വീക്ഷിക്കാൻ പത്തുപതിനഞ്ച് പേരടങ്ങുന്ന സംഘം എത്തുന്നു. എന്നാൽ, വീട്ടുകാർ ഒരു ബുദ്ധിമുട്ടും പറയാതെ ഞങ്ങളെ സ്വീകരിച്ചു. ഫുട്ബാൾ എന്ന വികാരമായിരുന്നു അവിടെയെല്ലാം പ്രതിഫലിച്ചത്.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണയുടെ വിഖ്യാതമായ 'ദൈവത്തിന്റെ കൈ' ഗോളും ഫൈനലിൽ വെസ്റ്റ് ജർമനിയെ കീഴടക്കി 25കാരനായ മറഡോണ കപ്പുയർത്തിയതുമെല്ലാം ഇന്നലെ കണ്ടപോലെ ഓർമയിൽ നിറയുന്നു.
Bu hikaye Kudumbam dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു