ദീർഘനാളായി ‘ബക്കറ്റ് ലിസ്റ്റി'ലുള്ള ഇടമായിരുന്നു ഹംപി. കർണാടകയിലാണെങ്കിലും വേറെയേതോ വിദൂര ദേശത്തെത്തുന്നത്രയും ദൂരമുണ്ടെന്നു തോന്നിക്കുന്ന ഒരിടമായി അതങ്ങനെ കിടന്നു. ഒടുവിൽ, കോഴിക്കോടുനിന്ന് ഒരു ദിവസം കാലത്ത് മൈസൂരു ലക്ഷ്യമാക്കി കാറോടിച്ചു. വൈകീട്ട് നാലോടെ മൈസൂരുവിൽ. മൈസൂരുവിൽ പല കെട്ടിടങ്ങൾക്കുമുള്ള വിശാലതയും പ്രൗഢിയും റെയിൽവേ സ്റ്റേഷനുമുണ്ട്. കാർ അവിടെ പാർക്ക് ചെയ്തു. വൈകീട്ടുള്ള ഹംപി എക്സ്പ്രസിൽ മാസം മുമ്പേ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. മൈസൂരുവിലെ ബോംബെ ട്രിഫാനി'യിൽനിന്ന് ഒരു ഹോട്ട് ബദാം മിൽക്കും റെയിൽവേ സ്റ്റേഷനടുത്തുള്ള ആനന്ദ ഭവനി'ൽനിന്ന് മൈസൂർ മസാല ദോശയും കഴിച്ച് ട്രെയിനിൽ കയറി.
കൺകുളിർക്കെ കാണാം ഹംപിയും ആനേഗുഡിയും
പിറ്റേന്ന് നേരം വെളുത്തതോടെ ഹോസ്പേട്ട് (HosapeteJunction) സ്റ്റേഷനിലിറങ്ങി. ഹോസ്പേട്ടിന് വിജയനഗര എന്ന പേരുമുണ്ട്. ഇവിടെ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഹംപി. സ്വപ്നമോ യാഥാർഥ്യമോ എന്ന് തോന്നിപ്പിക്കുന്ന പുരാതന ക്ഷേത്രശേഷിപ്പുകളുടെ വിശാലഭൂമി. ഹംപിയിലേക്ക് പോകുന്നവർക്ക് താമസിക്കാൻ പറ്റിയ ഇടമാണ് ഹോസ്പേട്ട്, അല്ലെങ്കിൽ, ഹംപിക്ക് തൊട്ടരികെയുള്ള കമലാപുർ.
ഹംപിയിലെ കാഴ്ചകൾ കിലോമീറ്റർ കണക്കിന് ദൂരത്ത് ചിതറിക്കിടക്കുകയാണ്. അതിനാൽ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്രക്ക് ഓട്ടോയോ ടാക്സിയോ നിർബന്ധം. ഹംപിയിൽ മോപ്പഡും സൈക്കിളും വാടകക്ക് കിട്ടും. പക്ഷേ, കൃത്യമായ സ്ഥലപരിചയമുള്ള ഒരു ഡ്രൈവർ വേണം. അങ്ങനെയെങ്കിൽ രണ്ടു ദിവസം കൊണ്ട് ഹംപിയും കിഷ്കിന്ദ എന്ന ആനേഗുഡിയും (Anegundi) കണ്ടു മടങ്ങാം. തുംഗഭദ്ര നദിയുടെ വടക്കൻ തീരത്താണ് ആനേഗുഡി. വ്യവസ്ഥാപിത സംവിധാനങ്ങളോടുള്ള കലഹവും അരാജകത്വവും ആഘോഷിച്ച 'ഹിപ്പികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. ആനേഗുഡിക്കടുത്തുള്ള 'ഹിപ്പി ഐലൻഡ് ഇന്ന് സജീവമല്ല.
ക്ഷേത്രശേഷിപ്പുകളുടെ വിശാലഭൂമി
Bu hikaye Kudumbam dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്