ബാങ്ക് ഇടപാടുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതു കൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതുമാണ്. എന്നാൽ, പല ആവശ്യങ്ങൾക്കായി തുടങ്ങിയ അക്കൗണ്ടുകൾ പിന്നീട് ഉപയോഗരഹിതമായി കിടപ്പുണ്ടാകും പലർക്കും. അവ അങ്ങനെ കിടക്കുന്നതുകൊണ്ട് ചില പ്രശ്നങ്ങളുണ്ട്.
ഒന്നാമത് ടെലികോളർമാർ നിങ്ങളെ വിടാതെ പിന്തുടരുന്നതിനു പിന്നിൽ ഇത്തരം ഉപയോഗരഹിതമായിക്കിടക്കുന്ന ബാങ്ക് അക്കൗണ്ടാകും. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ ഇപ്പോൾ നമുക്കെല്ലാം അത്യാവശ്യമാണ്. ഇവയുമായി ബന്ധപ്പെട്ട മെസേജുകളും ഇ-മെയിലുകളും നമ്മുടെ ഇൻബോക്സിൽ പെരുകുന്നത് നാം അത്ര കാര്യമാക്കുന്നുമില്ല.
യഥാർഥത്തിൽ ഇതൊക്കെ വേണ്ടതുതന്നെ ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഏതെങ്കിലും ലോണിന് വേണ്ടിയോ ക്രെഡിറ്റ് കാർഡ് ലഭിക്കാനോ ഒരു പ്രത്യേക ഓഫറിന് വേണ്ടിയോ ബാങ്ക് അക്കൗ ണ്ട് തുടങ്ങിയവരുണ്ടാകും. കുറേക്കഴിയുമ്പോൾ ഇതിൽ ചിലതെല്ലാം ഉപയോഗശൂന്യമായി മാറും. എന്നാൽ, ആ അക്കൗണ്ട് നിർത്താനോ അന്വേഷിക്കാനോ നമ്മൾ മെനക്കെടാറില്ല.
ഒരാൾക്ക് എത്ര അക്കൗണ്ട്
ഒരാൾക്ക് എത്ര സേവിങ്സ് അക്കൗണ്ടുകൾ ആകാം എന്നതിന് പരിധിയില്ല. എന്നാൽ, അക്കൗണ്ടുകളുടെ എണ്ണം കൂടിയാൽ അത് മാനേജ് ചെയ്യുന്നത് ഒരു പ്രശ്നമാകും.
ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ ഒരു വിങ്സ് അക്കൗണ്ട് തുടങ്ങേണ്ടി വരുന്നു. ചില മാതാപിതാക്കൾ മക്കൾ ചെറുതായിരിക്കുമ്പോൾത്തന്നെ ബാങ്ക് അക്കൗണ്ട് അവരുടെ പേരിൽ തുടങ്ങും.
Bu hikaye Kudumbam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു