ഓരോ സുഹൃത്തും, നമ്മുടെതന്നെ ആത്മാവ് മറ്റൊരു ദേഹത്തിൽ വസിക്കുന്നതാണ്' -അരി സ്റ്റോട്ടിൽ.
ആഗസ്റ്റിലെ ആദ്യ ഞായർ ഇന്ത്യയിൽ അന്തർദേശീയ സൗ ഹൃദ ദിനമാണ്. സു ഹൃത്തുക്കൾ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയുമൊക്കെ സ്വാധീനിക്കുന്നുണ്ട്. തീവ്ര തക്കനുസരിച്ച് സൗ ഹൃദങ്ങളെ വെറും പരിചയം, കാഷ്വൽ ബന്ധം, അടുത്ത ബന്ധം, ഗാഢസൗഹൃദം എന്നിങ്ങനെ നാലായി തിരിക്കാം. മിക്കവരും ഏതു സദസ്സിലും ഫോൺ ചതുരത്തിന്റെ നിശ്ചനത്വത്തിലേക്ക് ഉൾവലിയുന്ന ഒരു കാലത്ത്, ഗാഢസൗഹൃദങ്ങളുടെ പ്രത്യേകതകളും പ്രയോജനങ്ങളുമൊക്കെ ഒന്നറിഞ്ഞിരിക്കാം.
സൗഹൃദ നന്മകൾ
സമ്മർദവേളകളിൽ സഹാനുഭൂതിയും പിന്തുണയും ലഭ്യമാവുക.
തനിച്ചല്ലെന്ന ബോധം കിട്ടുക. നമ്മെക്കുറിച്ച് കൂടുതലറിയാനും ഉള്ളിനെയലട്ടുന്ന രഹസ്യങ്ങൾ പങ്കുവെക്കാനും അവസരമൊരുങ്ങുക.
മനസ്സന്തുഷ്ടിയും സ്വയംമതിപ്പും പ്രശ്നപരിഹാരശേഷിയും മെച്ചപ്പെടുക.
ജീവിതത്തിന് ഒരു ലക്ഷ്യബോധവും നേട്ടങ്ങൾ എത്തി പിടിക്കാനുള്ള പ്രോത്സാഹനവും ലഭിക്കുക.
നാം യാഥാർഥ്യ ബോധത്തോടെയല്ലാതെ പെരുമാറുന്നെങ്കിൽ (തീരെ ചേരാത്ത ഒരു ഡ്രസ് ധരിക്കുന്നതു തൊട്ട് ഒരു മോശം വ്യക്തിയെ പ്രേമഭാജനമായി തിരഞ്ഞെടുക്കുന്നതു വരെയുള്ള കാര്യങ്ങളിൽ) അതു ചൂണ്ടിക്കാണിക്കാൻ അടുത്ത കൂട്ടുകാർക്കേ ധൈര്യവും സ്വാതന്ത്ര്യവും കാണൂ.
ശാരീരികാരോഗ്യത്തിനും നല്ല സൗഹൃദങ്ങൾ ഗുണകരമാകുന്നുണ്ട്. ബ്ലഡ് പ്രഷർ കുറയുക, രോഗങ്ങൾ താരതമ്യേന വേഗത്തിൽ സുഖപ്പെടുക, ആയുസ്സ് മെച്ചപ്പെടുക എന്നിവ ഉദാഹരണമാണ്. സൗഹൃദങ്ങൾ ആയുർദൈർഘ്യത്തെ തുണക്കുന്നത് ഗർഭധാരണം, ആശുപത്രിവാസം, ഉറ്റവരു ടെ വിരഹം തുടങ്ങിയ വേളകളിൽ സഹായ സഹകരണങ്ങൾ ലഭ്യമാക്കിയും വ്യായാമവും ആരോഗ്യകരമായ ഭക്ഷണശൈലിയും പോലുള്ള നല്ല രീതികൾ പ്രോത്സാഹിപ്പിച്ചും ലഹരിയുപയോഗംപോലുള്ള ദുശ്ശീലങ്ങളിൽനിന്നു പിൻതിരിപ്പിച്ചുമൊക്കെയാണ്. സാമൂഹിക ബന്ധങ്ങളുടെ അഭാവം ആയുസ്സ് കുറക്കുന്നതിന്റെ തോത്, ദിനേന 15 സിഗരറ്റ് വലിക്കുന്നതിനു തുല്യവും അമിതവണ്ണം, മദ്യപാനം, വായുമലിനീകരണം എന്നിവയുടേതിൽ നിന്നു കൂടുതലുമാണ്.
Bu hikaye Kudumbam dergisinin August 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin August 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...