ബഷീറിന്റെ സ്വപ്ന സഞ്ചാരങ്ങൾ
Kudumbam|October 2023
അപകടം തളർത്തിയ ശരീരവുമായി വിധിയെ പഴിക്കുകയല്ല ബഷീർ പാണപ്പുഴ. അതീവ ദുർഘടവും ലോകത്തെ ഉയരം കൂടിയ ചുരങ്ങളിലൊന്നുമായ ഹിമാലയത്തിലെ കർദുങ് ലാ പാസും കടന്ന് യാത്ര തുടരുകയാണ് ഈ 50കാരൻ
ടി.വി. സ്വാലിഹ്
ബഷീറിന്റെ സ്വപ്ന സഞ്ചാരങ്ങൾ

അന്നൊരു പെരുന്നാൾ യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ജീവിതമാകെ തകിടം മറിച്ച്, അപകടം ബഷീറിന്റെ ജീവിതത്തിലേക്ക് വില്ലൻ വേഷത്തിൽ കടന്നുവരുന്നത്. ഗുരുതര പരിക്കേറ്റ് കിടപ്പിലാവുന്നു. ജീവനും ജീവിതവും എല്ലാം അവസാനിച്ചെന്ന് കരുതി. എന്നാൽ, ആ ദിവസത്തെ പാഴ്കിനാവെന്നു വിളിക്കും ബഷീർ പാണപ്പുഴ.

അരക്കുതാഴെ തളർന്ന ഈ മനുഷ്യൻ ഇന്ന് ജീവിതം തിരികെപ്പിടിക്കുന്നത് യാത്രയിലൂടെയാണ്. ദിവസങ്ങളും ആഴ്ചകളും കടന്ന് മാസങ്ങൾ നീളുന്ന യാത്രകൾ. ബഷീർ ഇപ്പോൾ സഞ്ചാരത്തിന്റെ പര്യായപദമാണ്. സഞ്ചാരത്തിനുവേണ്ടി സ്വന്തമായി വണ്ടിവരെ നിർമിച്ചു അദ്ദേഹം.

കൊഴിഞ്ഞാമ്പാറയിലെ ആ രാത്രി

 വർഷം 1992. ഊട്ടി-കൊടക്കനാലിൽ പെരുന്നാൾ ആഘോഷിക്കാനാണ് കണ്ണൂർ പയ്യന്നൂരിനടുത്ത പാണപ്പുഴയിലെ കുറച്ച് യുവാക്കൾ ഇറങ്ങിയത്. ജീപ്പിൽ അടിച്ചുപൊളിച്ച് യാത്ര പോയി. തിരിച്ചുവരുമ്പോൾ എല്ലാവരും പാതിമയക്കത്തിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിയപ്പോൾ പെട്ടെന്ന് കൂട്ടിയിടിയുടെ ഘോരശബ്ദം. ജീപ്പിന്റെ മുൻ സീറ്റിലിരുന്ന ബഷീർ എന്ന 21കാരന്റെ കണ്ണിൽ ഇരുട്ടു കയറി, ജീവിതത്തിലും.

ഇവർ സഞ്ചരിച്ച ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. ബഷീറിന്റെ നട്ടെല്ലിന് പരിക്ക്. സുഷുമ്ന നാഡിയിൽ പൊട്ടൽ. ആദ്യം പാലക്കാട് ജില്ല ആശുപത്രിയിൽ. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു ദിവസം. അവിടെ തിരിഞ്ഞു നോക്കാതായതോടെ നേരെ മംഗലാപുരം ഫാ. മുള്ളേഴ്സ് ആശുപത്രിയിൽ.

അപകടം നടന്ന് 48 മണിക്കൂറിനുള്ളിലെങ്കിലും എത്തിയിരുന്നെങ്കിൽ വല്ലതും ചെയ്യാമായിരുന്നുവെന്ന് ഡോക്ടർമാർ. പക്ഷേ, ആ വിലപ്പെട്ട സമയം കോഴിക്കോട് മെഡിക്കൽ കോളജിൽ അവഗണന ഏറ്റുവാങ്ങി നഷ്ടമായി. രണ്ടുമാസം മംഗലാപുരത്ത് ചികിത്സ. ജീവിത കാലം മുഴുവൻ കിടക്ക തന്നെ ശരണമെന്ന് ഡോക്ടർമാർ വിധിയെഴുതി. വീട്ടിലേക്ക് മടങ്ങി. പിന്നീട് രണ്ടുവർഷത്തോളം പല ചികിത്സയും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി വിധിയെ പഴിച്ച് കിടന്നു.

കിടക്കയിലെ ഇലക്ട്രോണിക് റിപ്പയർ

Bu hikaye Kudumbam dergisinin October 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin October 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല
Kudumbam

'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല

'കിഷ്കിന്ധാ കാണ്ഡ'ത്തിലെ അപ്പുപിള്ളയിലൂടെ അഞ്ഞൂറാന്റെ തലപൊക്കമുള്ള കഥാപാത്രം തിരിച്ചുവന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് അഭിനയത്തികവിന്റെ അമ്പതാണ്ടും പിന്നിട്ട് വിജയരാഘവൻ യാത്ര തുടരുകയാണ്...

time-read
3 dak  |
November-2024
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
Kudumbam

പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്

ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...

time-read
2 dak  |
October-2024
പരക്കട്ടെ സുഗന്ധം
Kudumbam

പരക്കട്ടെ സുഗന്ധം

പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...

time-read
4 dak  |
October-2024
ഓൾഡാണേലും ന്യുജെനാണേ...
Kudumbam

ഓൾഡാണേലും ന്യുജെനാണേ...

അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ

time-read
1 min  |
October-2024
പ്യുവറാണോ 'വെജിറ്റേറിയൻ?
Kudumbam

പ്യുവറാണോ 'വെജിറ്റേറിയൻ?

ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...

time-read
3 dak  |
October-2024
ഇനിയും പഠിക്കാനേറെ
Kudumbam

ഇനിയും പഠിക്കാനേറെ

സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്

time-read
2 dak  |
October-2024
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
Kudumbam

ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്

പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...

time-read
3 dak  |
October-2024
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
Kudumbam

ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ

ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും

time-read
4 dak  |
October-2024
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
Kudumbam

സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്

സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്

time-read
2 dak  |
October-2024
കൈവിടരുത്, ജീവനാണ്
Kudumbam

കൈവിടരുത്, ജീവനാണ്

ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്

time-read
2 dak  |
October-2024