റോബർട്ട്, ഡോണി, സേവ്യർ.. ആർ.ഡി.എക്സ് സംഘം ഓണത്തിന് തുടങ്ങിയ തല്ല് ഓണം കഴിഞ്ഞിട്ടും തിയറ്ററുകളെ ഇളക്കിമറിക്കുകയാണ്. ആക്ഷൻ വെടിക്കെട്ടുമായി ഇടിച്ചുകയറുന്ന 'ആർ.ഡി.എക്സ്' കൊട്ടകകളെ പൂരപ്പറമ്പാക്കുമ്പോൾ വില്ലൻ പോൾസണും കൈയടികൾ നേടുന്നു. പകനിറച്ച കണ്ണുകളിലൂടെ പ്രേക്ഷകരെ കൊളുത്തിവലിച്ചാണ് പോൾസൺ ജീപ്പിൽ കയറിപ്പോയത്. ഓ ബേബിയിലെ സ്റ്റാൻലി, 1001 നുണകളിലെ വിനയ്, ആർ.ഡി.എക്സിലെ പോൾസൺ. ഈ വർഷം പുറത്തിറങ്ങിയ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ കൈയൊപ്പ് പതിപ്പിച്ച വിഷ്ണു അഗസ്ത്യ സംസാരിക്കുന്നു.
വിഷ്ണു വിജയൻ എങ്ങനെയാണ് വിഷ്ണു അഗസ്ത്യയായത്?
ഒരുപാട് കാലമായി എറണാകുളത്താണ് താമസമെങ്കിലും ഞാൻ കൊല്ലം അഞ്ചലുകാരനാണ്. കൃത്യമായി പറഞ്ഞാൽ അഗസ്ത്യക്കോട്. അച്ഛന്റെ വീടിന്റെ പേരാകട്ടെ അഗസ്ത്യഭവൻ എന്നും ചാനൽ അവതാരകന്റെ വേഷമിട്ടപ്പോൾ പലർക്കും വിഷ്ണു വിജയൻ എന്ന പേരിൽ ഒരു പഞ്ച് തോന്നിയില്ല. പലരും ചെറിയ പേരുമാറ്റം നിർദേശിച്ചു. അങ്ങനെയാണ് വിഷ്ണു അഗസ്ത്യയായത്. സത്യത്തിൽ വിഷ്ണു വിജയൻ എന്ന പേരായാലും എനിക്ക് കുഴപ്പം ഒന്നുമില്ല.
ചാനലുകളിൽ സോഫ്റ്റായി സംസാരിച്ചിരുന്നയാളാണ് ആർ.ഡി.എക്സിലെ കൊടൂര വില്ലനെന്ന് പലരും അത്ഭുതത്തോടെ പറയുന്നുണ്ട്?
ഏഴു വർഷത്തോളം കിരൺ ടി.വിയിൽ അവതാരകനായിരുന്നു. അന്ന് സമൂഹമാധ്യമങ്ങൾ ഒന്നും അത്ര പോപുലർ അല്ലല്ലോ. ടി.വി അവതാരകർക്ക് ഒരു സ്റ്റാർഡമുണ്ടായിരുന്നു. കിരൺ ടി.വി മാറി സൂര്യ മ്യൂസിക് ലോഞ്ച് ചെയ്തപ്പോൾ അതിന്റെയും ഭാഗമായി. സത്യത്തിൽ സൂര്യ ടി.വിയിൽ പരിചയമുണ്ടായിരുന്ന ഒരാൾ വഴി വളരെ യാദൃച്ഛികമായാണ് കിരൺ ടി.വിയിൽ എത്തുന്നത്. ആ ജോലി ശരിക്കും ഗുണം ചെയ്തു. ഇന്റർവ്യൂകൾക്കുള്ള റിസർച്ചുകൾ, പുതിയ ബന്ധങ്ങൾ എല്ലാം എന്നെ ബെറ്ററാക്കിയെന്ന് പറയാം.
Bu hikaye Kudumbam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...