ജിലുമോൾ മാലാഖയുടെ കരങ്ങൾ
Kudumbam|March 2024
പരിമിതികളെ പരിഗണിക്കാതെ മുന്നേറിയപ്പോൾ അസാധ്യമെന്ന് വിലയിരുത്തിയ പലതും അവൾക്കു മുന്നിൽ അവസരങ്ങളായി. സ്വപ്രയത്നത്താൽ വിജയം 'കാൽപിടി’യിലൊതുക്കിയ ജിലുമോളുടെ വിജയക്കുതിപ്പിലേക്ക്...
ഷംനാസ് കാലായിൽ
ജിലുമോൾ മാലാഖയുടെ കരങ്ങൾ

ഇരുകരങ്ങളുടെയും ഭാഗത്ത് അവൾ മാലാഖയുടെ ചിറകുകൾ വിടർത്തി. മനസ്സിൽ ആത്മ വിശ്വാസത്തിന്റെ ഊർജം നിറച്ചു. ഈ നേരം, നേടാനാഗ്രഹിച്ച ലക്ഷ്യങ്ങൾക്കു പിന്നാലെ അവളുടെ കാലുകൾ പായുകയായിരുന്നു. പരിമിതികളെ പരിഗണിക്കാതെ മുന്നേറിയപ്പോൾ അസാധ്യമെന്നു വിലയിരുത്തിയ പലതും അവൾക്കു മുന്നിൽ അവസരങ്ങളായി. പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചപ്പോൾ വിജയം അവളുടെ മുന്നിലെത്തി. സമരസപ്പെടലുകളല്ല, ഉൾക്കൊള്ളലും പരിശ്രമവുമാണ് വിജയത്തിന് നിദാനമെന്ന് വിശ്വസിച്ച നിശ്ചയദാർഢ്യത്തെ ജിലുമോൾ മാരിയറ്റ് തോമസ് എന്നു വിളിക്കാം.

തൊടുപുഴ മൗണ്ട് സീനായ് ആശുപത്രിയിൽ വർഷങ്ങൾക്കുമുമ്പ് പിറന്നുവീഴുമ്പോൾ അവളുടെ പപ്പയോടും മമ്മിയോടും ഡോക്ടർ ആഗ്നസ് ചോദിച്ചുവത്രേ... ഇരുകൈകളുമില്ലാത്ത ഈ കുരുന്നിനെ വളർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എനിക്ക് തന്നൂടേ, ഞാൻ വളർത്തിക്കൊള്ളാം. എന്നാൽ, തനിക്ക് അങ്ങനെ  തരാൻ മക്കളില്ലെന്ന മറുപടിയാണ് പപ്പ നൽകിയത്. അവളെ മാതാപിതാക്കൾ ചേർത്തു പിടിച്ച് വളർത്തി. ചുറ്റുപാടു നിന്നുമുള്ള സഹതാപത്തിന്റെ നോട്ടങ്ങളും പിന്തിരിപ്പിക്കുന്ന വാക്കുകളും ജിലുവും കുടുംബവും ശ്രദ്ധിച്ചതേയില്ല. സ്വയം തോൽക്കാൻ സന്നദ്ധയാകാത്ത അത്രയും നാൾ ആരും പരാജയപ്പെടുന്നില്ലെന്ന് ജീവിതാനുഭവം നൽകിയ ആത്മ വിശ്വാസത്തോടെ ജിലു പറയുന്നു.

സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തെ മികവുറ്റ പഠനത്തിനപ്പുറം അവൾ മറ്റൊരു സ്വപ്നവും കൂടെ കണ്ടു. ഇരുകൈകളുമില്ലെങ്കിലും തനിക്ക് കാറോടിക്കണം. പരിമിതികളെ മറികടന്ന് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കണം. 2018ൽ അഭിഭാഷകൻ മുഖാന്തരം ഇതിനായുള്ള നിയമപോരാട്ടം ആരംഭിച്ചു. നിയമവഴിയിലൂടെ ജിലു മോൾക്ക് ഡ്രൈവ് ചെയ്യാൻ കഴിയുംവിധം കാറിൽ രൂപമാറ്റങ്ങൾ വരുത്തി. 

എന്നാൽ, വിവിധ കാരണങ്ങളാൽ ഡ്രൈവിങ് എന്ന ആഗ്രഹം പിന്നെയും നീണ്ടു. ആറു വർഷത്തോളം ഇതിന് പിന്നാലെതന്നെ നടന്നു. ഇതിനിടെ ഭിന്നശേഷി കമീഷണറെ ബന്ധപ്പെട്ടു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടതോടെ ലൈസൻസ് സാധ്യമായി. കാലുകൾ കൊണ്ട് മനോഹരമായ ചിത്രം വരച്ചും ജിലു നേരത്തേതന്നെ ശ്രദ്ധനേടിയിരുന്നു.

Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 dak  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 dak  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 dak  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 dak  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 dak  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 dak  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 dak  |
December-2024