![ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ](https://cdn.magzter.com/1444209323/1709189403/articles/XWjRhas9Q1709551274238/1709551700293.jpg)
കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന സ്മാർട്ട് ഫോൺ അഡിക്ഷൻ കുടുംബ ബന്ധങ്ങളെയും മറ്റും ദോഷകരമായി ബാധിക്കും എന്നത് യാഥാർഥ്യമാണ്. എങ്കിലും ഫോണും സോഷ്യൽ മീഡിയകളും ജീവിതത്തിൽ നിന്ന് പൂർ ണമായി മാറ്റിനിർത്താൻ കഴിയില്ല. കുട്ടികൾ, രക്ഷിതാക്കൾ, പ്രായമായവർ എന്നിവർ ഉൾപ്പെടുന്ന ഒരു കുടുംബത്തിന്റെ കെട്ടുറപ്പിനും സന്തോഷത്തിനും വകനൽകുന്ന ഉപയോഗ പ്രദമായ ചില ആപ്പുകൾ പരിചയപ്പെടാം.
പ്രൊഡക്ടിവിറ്റി ആപ്പുകൾ
ചെയ്യേണ്ട ജോലികൾ അഥവാ ടാസ്കുകൾ കൃത്യമായി ഓർഗനൈസ് ചെയ്യാനും സമയത്തിന്റെ കൃത്യമായ വിനിയോഗത്തിനും നമ്മുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന ആപ്പുകളാണ് ഇവ.
Evernote
വ്യക്തിഗത വിവരങ്ങളും ജോലിസംബന്ധമായതോ ഓർമിക്കാനുള്ളതോ ആയ വിവിധ ടാസ്കുകൾ കുറിച്ചു വെക്കാനും കൃത്യമായി ആസൂത്രണം ചെയ്യാനും അവ ആവശ്യാനുസരണം വീണ്ടെടുക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പാണിത്.
ഗൂഗ്ളിന്റെ Keep, ഐ.ഒ.എ സ് ഗാഡ്ജറ്റുകൾക്കുവേണ്ടി Apple Notes, Microsoft One note, Box Notes, Todoist, Turtl എന്നിവ സമാന ആപ്പുകളാണ്.
ആശയവിനിമയ ആപ്പുകൾ
മെസേജിങ്, വോയ്സ് അല്ലെങ്കിൽ വിഡിയോ കാളുകൾ എന്നിവയിലൂടെ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്ന ആപ്പുകളാണ് ഈ വിഭാഗത്തിൽപെടുന്നത്. വാട്സ്ആപ്, മെസഞ്ചർ, സിഗ്നൽ, ടെലിഗ്രാം എന്നിവ സന്ദേശമയക്കാനുള്ള ജനപ്രിയ ആപ്പുകളിൽ ഉൾപ്പെടുന്നു. വിഡിയോ കോൺഫറൻസിങ്ങിനായി സൂം, മൈക്രോസോഫ്റ്റ്ടീം, ഗൂഗ്ൾ മീറ്റ്, സ്കൈപ്പ് എന്നീ ആപ്പുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് ടെലിഗ്രാം മി കച്ച ആപ്പായി തുടരുമ്പോൾ 'വാട്സ്ആപ് ബിസിനസ്' എന്ന പ്രത്യേക ആപ് ലഭ്യമാക്കി ചെറു കിട-വൻകിട ബിസിനസുകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി ഫേസ്ബുക്ക് ഉൾപ്പെടുന്ന മെറ്റയുടെ ഭാഗമായ വാട്സ്ആപ് ഒരുപടി മുന്നിലാണ്.
ഡിജിറ്റൽ ലോകത്തെ സ്വകാര്യതക്ക് പ്രാധാന്യം കൽപിക്കുന്നവർക്കുള്ള മെസേജിങ് ആപ്പാണ് സിഗ്നൽ. സ്വകാര്യത, സുരക്ഷ, സുതാര്യത എന്നിവയാണ് ഇതിന്റെ സവിശേഷത.
ഫിറ്റ്നസ് ആപ്പുകൾ
Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![ഉള്ളറിഞ്ഞ കാതൽ ഉള്ളറിഞ്ഞ കാതൽ](https://reseuro.magzter.com/100x125/articles/11620/1982405/8Mj4ePV9d1739006531944/1739007327943.jpg)
ഉള്ളറിഞ്ഞ കാതൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ
![എല്ലാം കാണും CCTV എല്ലാം കാണും CCTV](https://reseuro.magzter.com/100x125/articles/11620/1982405/e4dZExj1O1739000849449/1739006516384.jpg)
എല്ലാം കാണും CCTV
വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...
![ഡഫേദാർ സിജി ഡഫേദാർ സിജി](https://reseuro.magzter.com/100x125/articles/11620/1982405/OEsQb30VC1738998191304/1739000399515.jpg)
ഡഫേദാർ സിജി
കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...
![ചങ്ക്‌സാണ് മാമനും മോനും ചങ്ക്‌സാണ് മാമനും മോനും](https://reseuro.magzter.com/100x125/articles/11620/1982405/jWXTuIqQd1738996938761/1738997594475.jpg)
ചങ്ക്‌സാണ് മാമനും മോനും
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...
![സാധ്യമാണ്, ജെന്റിൽ പാര സാധ്യമാണ്, ജെന്റിൽ പാര](https://reseuro.magzter.com/100x125/articles/11620/1982405/Ialj-B3RT1738997633777/1738998170428.jpg)
സാധ്യമാണ്, ജെന്റിൽ പാര
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...
![കാൻസർ വാക്സിൻ സത്യവും മിഥ്യയും കാൻസർ വാക്സിൻ സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/11620/1982405/sAc1fDI3M1738863614240/1738940468980.jpg)
കാൻസർ വാക്സിൻ സത്യവും മിഥ്യയും
റഷ്യൻ വാക്സിൻ
![തിരിച്ചറിയാം, സെർവിക്കൽ കാൻസർ തിരിച്ചറിയാം, സെർവിക്കൽ കാൻസർ](https://reseuro.magzter.com/100x125/articles/11620/1982405/MQy88kHqA1738863439442/1738940111699.jpg)
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം
![പൊളിമൂഡ് നബീസു @ മണാലി പൊളിമൂഡ് നബീസു @ മണാലി](https://reseuro.magzter.com/100x125/articles/11620/1982405/wyb56ihgF1738863823961/1738941255249.jpg)
പൊളിമൂഡ് നബീസു @ മണാലി
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്
![സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ](https://reseuro.magzter.com/100x125/articles/11620/1982405/gLqCkzrVh1738863665795/1738940848378.jpg)
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
![നന്നായി ഒരുങ്ങാം പരീക്ഷക്കായി നന്നായി ഒരുങ്ങാം പരീക്ഷക്കായി](https://reseuro.magzter.com/100x125/articles/11620/1982405/fp5jo05711738837487513/1738838082556.jpg)
നന്നായി ഒരുങ്ങാം പരീക്ഷക്കായി
കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ