ഏത് തൊഴിലിനും അതിന്റേതായ അന്തസ്സുണ്ട് എന്ന് പൊതുവായി പറയുമെങ്കിലും യഥാർഥത്തിൽ അങ്ങനെയാണോ നാം കാണുന്നത്? ചെയ്യുന്ന തൊഴിലിന്റെ സമൂഹത്തിലെ സ്ഥാനമനുസരിച്ച് ആളുകളെ വിവിധ തട്ടുകളായി തിരിക്കുന്നവരാണ് പലരും. എന്നാൽ, ഇത്തരം തരംതിരിക്കലുകളെ വകവെക്കാതെ കൂലിപ്പണി പ്രഫഷനായി സ്വീകരിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുകയും ജീവിതം കരുപ്പിടിപ്പിക്കുകയും കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുകയും ചെയ്ത നിരവധി പേരുണ്ട് നമുക്കിടയിൽ.
പരിഭവമേതുമില്ലാതെ വീട്ടുകാർ ഇവരെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സിനെ ഊർജമാക്കി നാട്ടിൽ ജീവിതവിജയം നേടിയ ചിലരെ പരിചയപ്പെടാം...
“മടിപിടിച്ചിരിക്കാതെ കഷ്ടപ്പെട്ടാൽ നിങ്ങൾക്ക് വിജയിക്കാനാകും. ജീവിതത്തിൽ എപ്പോഴും സന്തോഷവുമുണ്ടാകും" -ആലപ്പുഴ പാതിരപ്പിള്ളി ക്കടുത്ത് ഓമനപ്പുഴ സ്വദേശി റോബിൻ എപ്പോഴും മക്കൾക്ക് നൽകുന്ന ഉപദേശമാണിത്. സ്വന്തം ജീവിതത്തിൽനിന്ന് പഠിച്ച പാഠം. പ്രതികൂല സാഹചര്യങ്ങൾമൂലം ഏഴാം ക്ലാസിനപ്പുറം വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന റോബിന്റെ പ്രധാന യോഗ്യത കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയാണ്.
ചകിരി തടുക്ക് നിർമാണത്തൊഴിലാളിയായാണ് റോബിൻ ജീവിതം കരുപ്പിടിപ്പിച്ച് തുടങ്ങിയത്. പിന്നീട് കുറേക്കൂടി വേതനം ലഭിക്കുന്ന ടൈൽസ് പണിയിലേക്ക് തിരിഞ്ഞു. 12 വർഷം മുമ്പ് തുടങ്ങിയ തൊഴിൽ ഇന്നും തുടരുന്നു. മത്സ്യത്തൊഴിലാളി കൂടിയാണ് റോബിൻ. സീസണിൽ വള്ളവുമായി കടലിലിറങ്ങും. എങ്കിലും പ്രധാന തൊഴിൽ ടൈൽസ് തന്നെ. ഇതോടൊപ്പം ഹോബിയായി തുടങ്ങിയ പ്രാവ് വളർത്തൽ ഇന്ന് വലിയ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു. മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രാവുകളെ വാങ്ങിയതും അവക്കുള്ള കൂടുകൾ നിർമിക്കുകയും ചെയ്തത്. കൂലിപ്പണി ചെയ്ത് കിട്ടിയ വരുമാനം കൊണ്ടാണിത്. ആവശ്യക്കാർക്ക് പ്രാവുകളെ വിൽക്കുകയും ചെയ്യുന്നുണ്ട്.
ഇക്കാലത്തിനിടെ മറ്റൊരു ജോലിയെക്കുറിച്ച് റോബിൻ ഇതുവരെ ചിന്തിച്ചിട്ടില്ല. ഭാര്യ അനുവും സ്കൂൾ വിദ്യാർഥികളാ യ മക്കൾ അബിനും ആദവും ഉൾപ്പെടുന്ന കുടുംബം ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്.
തറവാട് വീടിന് തൊട്ടടുത്താ യി നിർമാണത്തിലിരിക്കുന്ന തങ്ങളുടെ സ്വപ്നവീട്ടിലേക്ക് മാ റിത്താമസിക്കാനുള്ള കാത്തിരി പ്പിലാണ് കുടുംബം, അതിനുള്ള അത്യധ്വാനത്തിൽ റോബിനും.
പ്രകാശം പരത്തിയ മരപ്പണി
Bu hikaye Kudumbam dergisinin August 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin August 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്