ഗിന്നസ് പപ്പ
Hasyakairali|June 2023
പപ്പ അഭിമാനത്തോടെ എന്നെ നോക്കി
മുഹ്സിന കെ. ഇസ്മായിൽ
ഗിന്നസ് പപ്പ

ഗിന്നസ് ബുക്കിൽ അയാളുടെ താടി ബോധം കെട്ടു കേറണം' അതായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പപ്പ താടി വെട്ടാതെ വളർത്തി. അപ്പോഴേക്കും ഏതോ ഒരു സിംഗ് ഏറ്റവും വലിയ താടിക്കുളള റെക്കോർഡ് കൈവശപ്പെടുത്തി. അയാളുടെ താടിയുടെ  നീളം കേട്ടു പപ്പ വീണപ്പോൾ പപ്പയുടെ താടിയിലൊളിച്ചിരുന്ന ചെറുപ്രാണികൾ പറന്നുപോയി. താടി വെട്ടിയപ്പോൾ മാത്രമാണ് പേടിച്ചു വിറച്ച ചുണ്ടനെലിക്ക് സമാധാനമായത്. എലിയോ പല്ലിയോ? ആ ബഹളത്തിനിടയിൽ പപ്പ വിളിച്ചു പറഞ്ഞത് എലിയെന്നാണ്. ഇതിനുമുമ്പ് ഏറ്റവും വലിയ നഖം വളർത്താൻ നോക്കിയിട്ട് ഭക്ഷണം കഴിക്കാൻ പറ്റാതെ വന്നപ്പോഴും പിടിച്ചു നിന്ന പപ്പാ പക്ഷേ നഖം വാതിലിൽ തട്ടി വേരോടെ മുറിഞ്ഞുപോയപ്പോൾ അലമുറയിട്ടത് നാട്ടുകാര് മറന്നിട്ടില്ല എന്ന് അവരവരുടെ അടക്കം പറച്ചിലുകളിൽ നിന്നു വ്യക്തമായിരുന്നു. ഇനിയെന്തായാലും ദേഹം വെച്ചുളള റെക്കോർഡുകളോന്നും വേണ്ട. കഴിവുകൊണ്ട് റെക്കോർഡ് നേടണമെന്നായി പപ്പ 

 അതിനായി പിറ്റേ ദിവസം മുതൽ കസർത്തു തുടങ്ങി. കസർത്തെന്നാൽ എക്സർസൈസ്. ഓട്ടവും ചാട്ടവും നടത്തവും വെയിറ്റ് ലിഫ്റ്റിങ്ങും. ഇതിലേതെങ്കിലുമൊന്നിൽ റെക്കോർഡ് സ്ഥാപിക്കാൻ പറ്റുമോ? ഏറ്റവും കൂടുതൽ പുഷ് അപ് ഇൻ എ മിനിട്ട്, ഏറ്റവും കൂടുതൽ വെയിറ്റുളള സാധനങ്ങൾ പൊക്കുന്നത്, ഡമ്പലുകൾക്ക് മുകളിൽ കയറി നിന്നു ബാലൻസ് ചെയ്യുന്നത്. ഇതെല്ലാം പ്രാക്ടീസ് ചെയ്തു രണ്ടു ദിവസം കൊണ്ട് നടുവൊടിഞ്ഞ് കിടപ്പിലായത് മിച്ചം.

അന്നാണ് തേങ്ങയിടാൻ വേലായുധേട്ടൻ വന്നത്. തേങ്ങ ചായ്പ്പിലേക്കു പെറുക്കിയിടുന്നതിനിടയിലൊരാശയം പപ്പയുടെ മനസ്സിലുദിച്ചു. തേങ്ങ കൈകൊണ്ടു പൊട്ടിച്ചാലോ? ഈ ചില കളരി വിധ്വാന്മാരെപ്പോലെ? അപ്പോൾ തന്നെ തുടങ്ങി പരിശീലനം. തേങ്ങയ്ക്ക് പകരം പൊട്ടിയത് പപ്പയുടെ കയ്യാണെന്ന് മാത്രം. എല്ല പൊട്ടി കയ്യിൽ പ്ലാസ്റ്ററിട്ടു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഏറ്റവും കൂടുതൽ എല്ലു പൊട്ടിയ ആളുടെ റെക്കോർഡിനെക്കുറിച്ചു വരെ പപ്പ അന്വേഷിച്ചു.

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് പപ്പയെ ഒരു ഭ്രാന്തനാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞ മമ്മി കൂടുതൽ സ്ക്രീൻ ടൈം കാരണം ഇച്ചായന്റെ കണ്ണിനെന്തോ കാഴ്ചക്കുറവുണ്ടെന്ന് ഒരസ്സൽ നുണയങ്ങ് നല്ല മൊരിഞ്ഞ വെളളയപ്പത്തിനും ചിക്കൻ സ്റ്റൂക്കുമൊപ്പം വിളമ്പി പപ്പയുടെ മിനിറ്റിനു മിനിറ്റിനു ഗൂഗിളിൽ പോയി പുതിയ ഗിന്നസ് റെക്കോർഡ് തപ്പുന്ന ശീലത്തിനൊരു തടയിട്ടു.

Bu hikaye Hasyakairali dergisinin June 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Hasyakairali dergisinin June 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

HASYAKAIRALI DERGISINDEN DAHA FAZLA HIKAYETümünü görüntüle
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
സർക്കാര് കാര്യം മൊറ പോലെ
Hasyakairali

സർക്കാര് കാര്യം മൊറ പോലെ

സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 dak  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024
കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali

കള്ളന് കഞ്ഞി വെച്ചതുപോൽ

രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..

time-read
1 min  |
February 2024
വിശ്വാസം....അതല്ലേ...എല്ലാം ...
Hasyakairali

വിശ്വാസം....അതല്ലേ...എല്ലാം ...

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

time-read
2 dak  |
February 2024