ആംഡ് പോലീസ് ബറ്റാലിയനുകളിൽ കോൺസ്റ്റബിൾ നിയമനത്തിനുള്ള വിജ്ഞാപനമായി. മികച്ച ശമ്പളവും മെച്ചപ്പെട്ട പ്രമോഷൻ സാധ്യതകളും കൊണ്ട് ആകർഷണീയമായ തസ്തികയാണിത്. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലും പ്രത്യേക പ്രായപരിധിയിലുള്ളവർക്ക് മാത്രമായതിനാലും അപേക്ഷകർക്ക് നിയമനസാധ്യത കൂടുതലാണെന്ന സവിശേഷതയുമുണ്ട്.
പ്ലസ് ടു യോഗ്യത അടിസ്ഥാനമാക്കി പി.എസ്.സി. നടത്തുന്ന പരീക്ഷകളിൽ ഏറ്റവുമധികം പേർക്ക് നിയമനം കിട്ടുന്ന തസ്തിക കൂടിയാണിത്. സിവിൽ പോലീസ് ഓഫീസർ എന്നാണ് നിലവിൽ ഈ തസ്തികയുടെ പേര്. സീനിയർ സിവിൽ പോലീസ് ഓഫീസർ, എ.എസ്.ഐ.എസ്.ഐ. എന്നിങ്ങനെയാണ് തുടർന്നുള്ള പ്രമോഷനുകൾ.
ശമ്പളവും അലവൻസും
മറ്റ് സർക്കാർ ജോലികളെ അപേക്ഷിച്ച് കൂടുതൽ അലവൻസുകൾ പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്. ഡേ ഓഫ് അലവൻസ്, റിസ്സ് അലവൻസ്, പെർമനന്റ് ട്രാവലിങ് അലവൻസ് എന്നിവ ഇതിൽ എടുത്തുപറയേണ്ടവയാണ്. ഇതിന് പുറമേ 5,000 രൂപയോളം പ്രതിവർഷം യൂണിഫോം അലവൻസും ലഭിക്കും. നിലവിൽ പോലീസ് കോൺസ്റ്റബിളിന്റെ ശമ്പളസ്കെയിൽ 31,100-66,800 രൂപ എന്നതാണ്. അടിസ്ഥാന ശമ്പളത്തോടൊപ്പമുള്ള ഡി.എ., എച്ച്.ആർ.എ. എന്നിവയും മറ്റ് അലവൻസുകളും കൂടിച്ചേരുമ്പോൾ 38,000 രൂപയിലേറെ തുടക്കത്തിൽ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള ഡി.എ.കുടിശ്ശിക കൂടി ആവുമ്പോൾ 41,000 രൂപയ്ക്കും മേലെയാവും തുടക്കശമ്പളം.
9 മാസത്തോളം നീളുന്ന ട്രെയിനിങ് കാലയളവിൽ മുൻപ് അടിസ്ഥാന ശമ്പളം മാത്രം നൽകുന്നതായിരുന്നു രീതി. എന്നാൽ, ഇപ്പോൾ ഈ കാലയളവിൽ മുഴുവൻ ശമ്പളവും ലഭിക്കുന്നു.
ഉയരങ്ങളിലെത്താൻ എളുപ്പം
Bu hikaye Mathrubhumi Thozhil Vartha dergisinin December 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Thozhil Vartha dergisinin December 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും