ഭക്തരെ ഉണർവ്വിലേക്കും ഉന്മേഷത്തിലേക്കും നയിക്കുന്ന തീർത്ഥാടനം
Jyothisharatnam|November 16, 2023
ആരുടെ ഇരുമുടിക്കെട്ടായാലും അതിനുള്ളിലുണ്ടാകുന്നത് ഒരേ വസ്തുക്ക ളാണ്. മുൻകെട്ടിൽ സ്വാമിക്കുള്ളതും പിൻകെട്ടിൽ ഭക്തർക്കുള്ളതും. മുൻകെട്ടിൽ കാണിപ്പൊന്ന് കാണിക്കയിടാനുള്ള കുറച്ചുപണം, അവില്, മലര്, ചന്ദനത്തിരി, കർപ്പൂ രം, മഞ്ഞൾപ്പൊടി, കുങ്കുമം, പനിനീര്, നിവേദ്യത്തിനുള്ള ഉണക്കലരി. തീർന്നില്ല, കുടുംബത്തിലുള്ള എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ നിറച്ച നെയ്ത്തേങ്ങ. യാത്രയ്ക്കിടയിൽ പ്രധാനയിടങ്ങളിലൊക്കെ ഉടയ്ക്കാനുള്ള തേങ്ങകൾ വേറെയും.
ബാബുരാജ് പൊറത്തിശ്ശേരി
ഭക്തരെ ഉണർവ്വിലേക്കും ഉന്മേഷത്തിലേക്കും നയിക്കുന്ന തീർത്ഥാടനം

ഒരു മണ്ഡലകാലം കൂടി വരവായി. ഭക്തമാനസങ്ങളെ ഉണർവ്വിലേയ്ക്കും ഉന്മേഷത്തിലേക്കും ഉയർത്തിയെടുക്കുന്ന അസാധാരണമായ ഒരു തീർത്ഥാടനകാലം. കഠിനമായി അദ്ധ്വാനിക്കാനും. അതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാനും മറ്റുള്ളവർക്ക് കൂടി നല്ലൊരു ജീവിതമുണ്ടാക്കി കൊടുക്കുവാനും വേണ്ടിയുളള നെട്ടോട്ടത്തിനിടയിൽ എല്ലാ ദുഃഖങ്ങളും മറന്ന്, മഹാദുരിതങ്ങൾക്കെല്ലാം മാറ്റമുണ്ടാകണെ എന്ന പ്രാർത്ഥനയോടെ മല കയറാനൊരുങ്ങുന്ന കാലം. അത് കഠിനമായ അച്ചടക്കത്തിന്റെ കാലമാണ്. മനസ്സും ശരീരവും പൂർണ്ണമായും ഒരു മഹാശക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന കാലം.

എല്ലാ ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ദൗർബല്യങ്ങളിൽ നിന്നും രക്ഷിക്കാൻ സാക്ഷാൽ ശ്രീധർമ്മശാസ്താവിന് മാത്രമേ കഴിയൂ എന്ന ഉറച്ച ബോധ്യത്തോടെയുള്ള മുന്നോട്ടുപോക്കാണത്. ആ യാത്ര ഒരിക്കലും ഒറ്റയ്ക്കല്ല. അതൊരു കൂട്ടായ യാത്രയാണ്.

നമ്മുടെ ഉള്ളിലുള്ള ഈശ്വരീയ ചൈതന്യത്തെ  ഓരോരുത്തരും തിരിച്ചറിയുന്നു എന്നതാണ് ശബരിമല തീർത്ഥാടനത്തിന്റെ പ്രത്യേകത. ഓരോ മനുഷ്യനും അതിനു വേണ്ടി നടത്തുന്ന ഒരുക്കങ്ങളാണ് ഈ തീർത്ഥയാത്രയെ അസാധാരണമാക്കുന്നത്. വ്രതമെടുത്ത് കർമ്മങ്ങളെല്ലാം യഥാ വിധി ചെയ്ത് ശരണം വിളിയോടുകൂടിയുള്ള ആ യാത്ര ഭൗതിക ജീവിതത്തിൽ നിന്നും ആത്മീയതയിലേക്കുള്ള മലകയറ്റം കൂടിയാണ്.

മനസ്സും ശരീരവും ഒരു പോലെ ഈശ്വരനിലർപ്പിച്ച് പുണ്യപാപങ്ങളുടെ ഇരുമുടി ക്കെട്ടുമായി കാടും മേടും താണ്ടി സ്വാമിഭക്തരായ മനു ഷ്യർ സാവധാനം മല കയറുകയാണ്. സാവധാനത്തിലെ അങ്ങോട്ടെത്താനാവൂ, സാവധാനത്തിലെ തിരിച്ചിറങ്ങാനും സാധിക്കൂ. മറ്റ് ക്ഷേത്രങ്ങളിലെന്നപോലെ ആർക്കും എളുപ്പത്തിൽ ഓടിക്കയറി ചെന്ന് തൊഴുതു മടങ്ങാനാവാത്ത ഒരിടമാണത്. അതിനൊരിക്കലും സാധിക്കാത്ത ഒരു മാനസികാവസ്ഥയിലായിരിക്കും ഓരോ സ്വാമി ഭക്തനും അഥവാ ഓരോ സ്വാമിയും.

Bu hikaye Jyothisharatnam dergisinin November 16, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Jyothisharatnam dergisinin November 16, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

JYOTHISHARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 dak  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 dak  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 dak  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024