ഭക്തി ഒരു നിമിത്തം
Jyothisharatnam|December 1-15, 2024
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
പി. ജയചന്ദ്രൻ
ഭക്തി ഒരു നിമിത്തം

പുരുഷന്മാർ മേൽവസ്ത്രം ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാൻ പാടില്ല എന്നാണല്ലോ പറയാറുള്ളത്. അതേ സമയം സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കുകയും ചെയ്യാം. ഇതിലൊരു വൈരുദ്ധ്യമില്ലേ എന്നു ചോദിച്ചാൽ മേൽപ്പറഞ്ഞതു പോലെ ഒറ്റനോട്ടത്തിൽ വൈരുദ്ധ്യം ഉണ്ട്. എന്നാൽ എന്തിനാണ് അങ്ങനൊരു ആചാരം വച്ചിരിക്കുന്നതെന്നുള്ളത് ശാസ്ത്രീയമായി അപ് ഗ്രഥിച്ചാൽ ആ ആചാരം അപ്പാടെ ശരിയാണെന്ന് കാണാം. അതിന് ക്ഷേത്രത്തെ പറ്റി അൽപ്പം വിശദീകര ണവും ആവശ്യമാണ്.

"ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധയതെ "

എന്നാണ് ഗേവത്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുള്ളത്. അതായത് ശരീരം ആയ ചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ് ഈശ്വര വിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്. മറ്റ് മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കുവാനോ ഉള്ള ആലയങ്ങൾ മാത്രമാകുമ്പോൾ, ഹിന്ദുക്കൾക്ക് ക്ഷേത്രദർശനം ഈശ്വര വിഗ്രഹത്തിൽ നിന്ന് പ്രവഹിക്കുന്ന ചൈതന്യം ഉൾക്കൊള്ളാനുള്ളതാണ്. ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യ ശരീരം പോലെയാണ് ക്ഷേത്രങ്ങൾ.

ഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കും അതീതമായ ചില ഊർജ്ജസ്രോതസ്സുകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. അനുഭവത്തിൽ നിന്നുമാത്രമേ അത് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.

ഉദാഹരണമായി ഒരു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഫാൻ കറങ്ങുകയോ ബൾബ് കത്തുകയോ ഒക്കെ ചെയ്യുന്നു. അവിടെ നാം വൈദ്യുതിയുടെ സാന്നിധ്യം മനസ്സിലാക്കുന്നു. എന്നാൽ നമ്മളാരും വൈദ്യുതി കണ്ടിട്ടുമില്ല. അതുപോലെ പ്രാണവായുവിനെയോ കാന്തികപ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്.

എന്തെങ്കിലും വിധത്തിൽ നമ്മുടെ കൈത്തണ്ടയിലെ എല്ല് പൊട്ടിയെന്നിരിക്കട്ടെ. അത് ചേർത്തുവച്ച് ബാൻഡേജ് ഇടുക മാത്രമേ വൈദ്യശാസ്ത്രത്തിന് ചെയ്യാനാകൂ. ഒരു ഡോക്ടർക്കും പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ ക്രമേണ പൊട്ടിയ എല്ലുകൾ സ്വയം യോജിച്ച് പൂർവ്വസ്ഥിതി പ്രാപിക്കുന്നത് കാണാം. ഈ മാന്ത്രിക ശക്തി എവിടെ നിന്ന് കിട്ടി? സൂര്യൻ കൃത്യമായി കിഴക്കുദിക്കുന്നു. പടിഞ്ഞാറ് അസ്തമിക്കു ന്നു. സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിക്കുള്ളിൽ കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഏത് ശക്തിയാണ് ഇത്രയും കൃത്യ മായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്? ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്.

Bu hikaye Jyothisharatnam dergisinin December 1-15, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Jyothisharatnam dergisinin December 1-15, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

JYOTHISHARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഭക്തി ഒരു നിമിത്തം
Jyothisharatnam

ഭക്തി ഒരു നിമിത്തം

നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.

time-read
3 dak  |
December 1-15, 2024
അണ്ണാമലയും കാർത്തികദീപവും
Jyothisharatnam

അണ്ണാമലയും കാർത്തികദീപവും

ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.

time-read
1 min  |
December 1-15, 2024
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
Jyothisharatnam

അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ

വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...

time-read
1 min  |
December 1-15, 2024
മാർക്കണ്ഡേയ ശാസ്താവ്
Jyothisharatnam

മാർക്കണ്ഡേയ ശാസ്താവ്

ശാസ്താക്ഷേത്രങ്ങളിൽ മിക്കവയും മഹർഷീശ്വരന്മാരാൽ പ്രതിഷ്ഠി ക്കപ്പെട്ടവയാണ്. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ തുടങ്ങിയവ പരശുരാമ മഹർഷിയാൽ ബന്ധപ്പെട്ട ക്ഷേത്രസന്നിധികളാ ണ്. മാർക്കണ്ഡേയ മഹർഷിയും, വസിഷ്ഠ മഹർഷിയും പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.

time-read
1 min  |
December 1-15, 2024
കയ്യപ്പൻ അയ്യപ്പനായിജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ
Jyothisharatnam

കയ്യപ്പൻ അയ്യപ്പനായിജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ

പാലാഴിമഥനസമയത്ത് ലഭിച്ച അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് വീണ്ട ടുക്കാനായിട്ടായിരുന്നു മഹാവിഷ്ണു മോഹിനിവേഷം ധരിച്ചത്. ആ രൂപം ഒരിക്കൽ കൂടി കാണണമെന്ന മഹേശ്വരന്റെ ആഗ്രഹസാഫല്യത്തിനായി വിഷ്ണു ഒരിക്കൽ കൂടി മോഹിനി രൂപത്തിലെത്തി. മോഹിനി രൂപത്തിലെത്തിയ വിഷ്ണുവിനെ കണ്ട് മോഹിച്ച് അവരിരുവരും സംയോഗത്തിലേർപ്പെട്ടു. പിന്നീട് മഹാവിഷ്ണുവിന്റെ തുട പിളർന്ന് കയ്യിലേക്ക് പിറന്നുവീണ 'കയ്യപ്പൻ' ക്രമേണ അയ്യപ്പനായി.

time-read
2 dak  |
December 1-15, 2024
രാജ്യതന്ത്രജ്ഞതയ്ക്ക് അനിവാര്യം യുക്തിയും ബുദ്ധിയും
Jyothisharatnam

രാജ്യതന്ത്രജ്ഞതയ്ക്ക് അനിവാര്യം യുക്തിയും ബുദ്ധിയും

തനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഉത്തമജീവിതം നയിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടത്തുന്ന അറിവുതന്നെയാണ് ഏറ്റവും മഹത്തരം.

time-read
1 min  |
December 1-15, 2024
സോമവാരവ്രത വിധികൾ
Jyothisharatnam

സോമവാരവ്രത വിധികൾ

മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.

time-read
1 min  |
November 16-30, 2024
മാളികപ്പുറത്തമ്മ
Jyothisharatnam

മാളികപ്പുറത്തമ്മ

പാപവിമുക്തമായ ദേവീചൈതന്യം

time-read
3 dak  |
November 16-30, 2024
വാസ്തു സത്യവും മിഥ്യയും
Jyothisharatnam

വാസ്തു സത്യവും മിഥ്യയും

വാസ്തുവും ബിസിനസ്സും

time-read
2 dak  |
November 16-30, 2024
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
Jyothisharatnam

പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ

തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്

time-read
2 dak  |
November 16-30, 2024