നമ്മുടെ പുരാണങ്ങളിലെ മറ്റെല്ലാ ദേവീദേവന്മാർക്കുമെന്ന പോലെ ശബരിമല ധർമ്മ ശാസ്താവിനുമുണ്ട് നിരവധി വിളിപ്പേരുകൾ. അതിലൊന്നാണ് അന്നദാതാവ് എന്നുള്ളത്. അതായത് അന്നം കൊടുക്കുന്നവൻ എന്നർത്ഥം. ഒരുപക്ഷേ, മറ്റെല്ലാ ചേരുവകളെക്കാളും അർത്ഥവത്തായ വിളിപ്പേര്. കാരണം, തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ചിടത്തോളം എല്ലാ അർത്ഥത്തിലും അന്നദാതാവ് തന്നെയാണ് ശബരിമല അയ്യപ്പൻ. ബോർഡിന് കീഴിലുള്ള ആയിരത്തി ഇരുന്നൂറ്റി അൻപതോളം ക്ഷേത്രങ്ങളിൽ സ്വയം പര്യാപ്തത എന്നുപറയുന്നത് ഏറിയാൽ അറുപത് ക്ഷേത്രങ്ങൾ മാത്രമാണ്. ശേഷിക്കുന്ന മുഴുവൻ ക്ഷേത്രങ്ങളിലേയും നിത്യനിദാനച്ചെലവിനും, ജീവനക്കാരുടെ ശമ്പളത്തിനും, ആയിരത്തോളം പെൻഷൻകാരുടെ പെൻഷനും ഒക്കെ ആശ്രയം അയ്യപ്പൻ തന്നെ. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ ശബരിമലയിലെ സീസൺ കാല വഞ്ചിവരവും വഴിപാടുവരവുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലനിൽപ്പ്.
അതേസമയം ഈ വരവിന്റെ സിംഹഭാഗവും അന്യസംസ്ഥാന അയ്യപ്പഭക്തർ വഴി ലഭിക്കുന്നതാണ് എന്നതാണ് വസ്തുത. മലയാളികളോളമോ, ചിലപ്പോൾ അതിൽ കൂടുതലായോ അയ്യപ്പദർശനത്തിനെ ത്തുന്ന അന്യസംസ്ഥാനഭക്തരാണ് ഒരുപരിധിവരെ ദേവസ്വം വഞ്ചികൾ നിറയ്ക്കുന്നത്. വ്രതാനുഷ്ഠാനങ്ങളിലും മറ്റും കേരളീയരെക്കാൾ ചിട്ടയും ശുഷ്കാന്തിയുമൊക്കെ പുലർത്തുന്ന തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് അയ്യപ്പന് മുന്നിൽ യാതൊരു ലോഭവും കൂടാതെ മടിശ്ശീലയുടെ കെട്ടഴിക്കുന്നത്.
അതേസമയം ഭക്തിയുടെ പേരിൽ ചില വിചിത്രമായ ആചാരങ്ങളും ഇവർ വച്ചുപുലർത്തുന്നുണ്ട്. അതിൽ പ്രധാനമാണ് എച്ചിലില ലേലം ചെയ്യൽ.
എന്താണ് എച്ചിലില ലേലം ചെയ്തൽ
Bu hikaye Jyothisharatnam dergisinin November 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin November 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.
ഉപാസനയുടെ ഷഷ്ഠിപൂർത്തി
മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
പേട്ടതുള്ളൽ ജനുവരി 12 ന്
അഭിഷേകത്തിന്റെ ഫലങ്ങൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.