കൊല്ലം വള്ളിക്കീഴ് പൂമുഖത്തമ്പലത്തിന് വടക്കുവശം "നാരായണീയം'(തോട്ടത്തിൽ മഠം) വീടിന്റെ മുൻഭിത്തിയിൽ ഒറ്റനോട്ടത്തിൽ തന്നെ ആരും കാണത്തക്ക വിധം ആറ്റുകാൽ ഭഗവതിയുടെ സാമാന്യം വലിയൊരു ചിത്രം ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. അതിൽ ആറ്റുകാലമ്മേ ശരണം എന്നുള്ള എഴുത്തിന് മുകളിലായി മറ്റൊരു എഴുത്തുകൂടിയുണ്ട്. സ്ത്രീകളുടെ ശബരിമല എന്ന്. അതേ ചിത്രത്തിന്റെ താഴെ എസ്. അരുൺകുമാർ നമ്പൂതിരി, ആറ്റുകാൽ മേൽശാന്തി 2015-17 എന്നുകൂടി എഴുതിയിരിക്കുന്നത് കാണാം. അതായത് ആ രണ്ടുവർഷം ആറ്റുകാൽ ക്ഷേത്രത്തിൽ നറുക്കുവീണ് മേൽശാന്തിയായത് അരുൺകുമാറായിരുന്നു.
അതിനൊരു പ്രത്യേകതയുണ്ട്. തുടർച്ചയായി രണ്ടുപ്രാവശ്യം നറുക്കെടുപ്പിലൂടെ ഒരാൾ തന്നെ ഒരേ അമ്പലത്തിൽ മേൽശാന്തിയാകുന്നത്സാ ധാരണമല്ല. എന്നാൽ 2015 ലും 2016 ലും അരുൺകുമാറിന് വേണ്ടി ആ സാധാരണ രീതി ഒന്ന് മാറിനിന്നു. രണ്ടുപ്രാവശ്യവും ഈ സാത്വികന്റെ പേരുതന്നെ നറുക്കിൽ വന്നു. അങ്ങനെ തുടർച്ചയായി രണ്ടുവർഷം പുറപ്പെടാ ശാന്തിയായി സ്ത്രീകളുടെ ശബരിമല എന്ന് ഖ്യാതികേട്ട ആറ്റു കാൽ ക്ഷേത്രത്തിൽ വിശ്വരക്ഷകയായ അമ്മയ്ക്ക് പൂജ കഴിക്കുവാനുള്ള അപൂർവ്വ സൗഭാഗ്യം ലഭിച്ച അനുഗൃഹീതനാണ് അരുൺകുമാർ നമ്പൂതിരി.
അതിലുമുണ്ടൊരു പ്രത്യേകത. സാധാരണയായി പ്രൈവറ്റ് അമ്പലങ്ങളിലെ പൂജാരിമാർ മാത്രമാണ് ആറ്റുകാൽ പോലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് മേൽശാന്തി നിയമനത്തിനായി അപേക്ഷിക്കാറുള്ളൂ. ദേവസ്വം ബോർഡിലെ ശാന്തിമാർ അപേക്ഷിക്കാറില്ല. എന്നാൽ ജീവിതത്തിലൊരിക്കലെങ്കിലും ആറ്റുകാലമ്മയ്ക്ക് പൂജ കഴിക്കണമെന്ന അദമ്യമായ ആഗ്രഹത്താൽ, ബോർഡിൽ നിന്നും പ്രത്യേകം അനുമതി വാങ്ങി 2015 ൽ അരുൺകുമാർ അപേക്ഷിച്ചു. നറുക്കുവീണു. തുടർന്നുള്ള ഒരു വർഷക്കാലത്തെ അരുൺകുമാറിന്റെ മാതൃതുല്യപരിപാലനത്തിൽ(വിശ്വാസപ്രകാരം തന്ത്രിയാണ് ദേവന്റെയോ ദേവിയുടെയോ പിതാവ്. പൂജാരി മാതാവും) സംതൃപ്തയായിട്ടു തന്നെയായിരിക്കണം അദ്ദേഹത്തിനു തന്നെ 2016 ലും നറുക്ക് വീണത്.
അങ്ങനെ ആറ്റുകാൽ ക്ഷേത്രത്തിൽ മേൽശാതിയാകുന്ന ആദ്യ ദേവസ്വം ബോർഡ് ശാന്തിയായ അരുൺകുമാർ തുടർച്ചയായി രണ്ടുവർഷം നറുക്കെടുപ്പിൽ വിജയിച്ച ആദ്യമേൽശാന്തിയുമായി. ആ അനുഗ്രഹസൂചകമായിട്ടാണ്, മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അമ്മയുടെ തേജോമയരൂപത്തെ ചിത്രത്തിലേക്കു കൂടി പകർത്തി പ്രതിഷ്ഠിക്കുവാൻ അരുൺകുമാർ തീരുമാനിച്ചത്.
Bu hikaye Jyothisharatnam dergisinin November 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin November 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.
പുനർവിവാഹയോഗം
ശങ്കരാടിൽ മുരളി, 9074507663
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ
ഉത്തമ വൈഷ്ണവ സങ്കേതങ്ങൾ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്
പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം
ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.
ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ
നൂറ്റാണ്ടുകൾക്ക് മുമ്പ് ശൈവ വൈഷ്ണവ ഭക്തന്മാർ തമ്മിൽ ഏറ്റുമുട്ടലുകളും പ്രശ്നങ്ങളും പതിവായിരുന്നു
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
അണ്ണാമലയും കാർത്തികദീപവും
ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...