Denemek ALTIN - Özgür
കുംഭമേളയുടെ ആത്മീയരഹസ്യം
Jyothisharatnam
|March 1-15, 2025
ലോകത്തിലെ ഏറ്റവും വലിയ മഹാമേളയിൽ പങ്കെടുത്ത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ പുണ്യസ്നാനം ചെയ്യാൻ കഴിയുന്നത് സായൂജ്യമാണ്.
ഭാരതത്തിലെ ഏത് ആഘോഷത്തേയും പോലെ കുംഭമേളയ്ക്കും പൗരാണികമായ ഒരു ചരിത്രമുണ്ട്. ദുർവ്വാസാവ് മഹർഷിയുടെ ശാപ ത്താൽ, സ്വർഗ്ഗാധിപതിയായ ദേവേന്ദ്രനും ദേവ ന്മാർക്കും ജരാനരകൾ ബാധിച്ചു. ജരാനരകൾ മാറാൻ സുദർശനപാണിയായ മഹാവിഷ്ണു പള്ളികൊള്ളുന്ന പാലാഴി കടഞ്ഞ് അമൃതെ ടുത്ത് ഭുജിക്കുക എന്നതായിരുന്നു പ്രതിവിധി.
മന്ദരപർവ്വതത്തെ കടകോലും ഘോരസപ്പ മായ വാസുകിയെ കയറായും ഉപയോഗിച്ച് ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞു. ആദ്യം ഉയർന്നത് അമൃതായിരുന്നില്ല. കാളകൂടമെന്ന കൊടുംവിഷമായിരുന്നു. ഈ വിഷം പതിച്ചാൽ പ്രപഞ്ചം തന്നെ ഇല്ലാതായിപ്പോകുമെന്ന് കണ്ട് എല്ലാവരും ഭയപ്പെട്ടു. ഒടുവിൽ ലോകക്ഷേമത്തിനായി ശ്രീ പരമേശ്വരൻ കാള കൂടവിഷം പാനം ചെയ്തു. പ്രിയതമൻ വിഷത്തിന്റെ ശക്തിയാൽ കൊല്ലപ്പെടുമെന്ന് പേടിച്ച് പാർവ്വതിദേവി വിഷം താഴോട്ടിറങ്ങാതിരിക്കാൻ ശിവന്റെ കഴുത്തിൽ പിടിമുറുക്കി. ലോകം നശിക്കുമെന്ന് പേടിച്ച് മഹാ വിഷ്ണു ശിവന്റെ വാപൊത്തി താഴോട്ടും മേലോട്ടും പോകാതെ കാളകൂടം ശിവഭഗവാന്റെ കണ്ഠത്തിലുറ ച്ചു. വിഷം കുടിച്ചിട്ടും മൃത്യുഞ്ജയനായ ഭഗവാൻ അങ്ങനെ നീലകണ്ഠനുമായി. ഒടുവിൽ ഔഷധങ്ങ ളുടെ ദേവനായ ധന്വന്തരി മൂർത്തി അമൃതകുംഭവു മായി ഉയർന്നുവന്നു. അതോടെ അമൃതിനെച്ചൊല്ലി ദേവന്മാരും അസുരന്മാരും യുദ്ധമാരംഭിച്ചു. അസുര ന്മാരിൽ നിന്ന് അമൃത് രക്ഷിക്കാൻ ഇന്ദ്രപുത്രനായ ജയന്തൻ അമൃതകുംഭവുമായി ഓട്ടമാരംഭിച്ചു. ജയ തൻ പന്ത്രണ്ട് ദിനം തുടർച്ചയായി ഓടിയെന്നാണ് ഐതിഹ്യം.
ഓട്ടത്തിനിടെ നാല് സ്ഥലങ്ങളിൽ ഇന്ദ്രപുത്രൻ അമൃത് താഴെവച്ച് വിശ്രമിച്ചു. ഗംഗാതീരത്ത് ഹരിദ്വാ റിലും ഗോദാവരി തീരത്ത് നാസിക്കിലും ക്ഷിപ്രാനദീ തീരത്ത് ഉജ്ജയിനിയിലും ത്രിവേണീ സംഗമസ്ഥാന മായ പ്രയാഗിലുമാണ് ഇന്ദ്രപുത്രൻ അമൃതകുംഭം വച്ചത്. ഇങ്ങനെ വയ്ക്കുന്നതിനിടെ നാലിടങ്ങളിൽ അമൃത് തുളുമ്പി വീണു.
പന്ത്രണ്ട് ദിനങ്ങൾ പന്ത്രണ്ട് മനുഷ്യ വർഷങ്ങളാണ്. അതിനാലാണ് മൂന്ന് വർഷം കൂടുമ്പോൾ ഇതിലെ ഓരോ സ്ഥലങ്ങളിലും ക്രമാനുഗതം കുംഭമേളകൾ നടത്തുന്നത്. അങ്ങനെ വരുമ്പോൾ ഒരു സ്ഥലത്ത് 12 വർഷം കൂടുമ്പോഴാണ് കുംഭമേളകൾ നടക്കുക.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നദികളിൽ അമൃതിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അന്ന് സ്നാനം ചെയ്താൽ പുനർജ്ജന്മരഹിതമായ മോക്ഷം നേടുമെന്നാണ് വിശ്വാസം.
Bu hikaye Jyothisharatnam dergisinin March 1-15, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Jyothisharatnam'den DAHA FAZLA HİKAYE
Jyothisharatnam
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.
1 mins
May 16-31, 2026
Jyothisharatnam
യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ
ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും
3 mins
May 16-31, 2026
Jyothisharatnam
ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ
സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.
1 mins
May 16-31, 2026
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Listen
Translate
Change font size
