മഞ്ഞിൽ വിരിഞ്ഞ പ്രഭാതം. വാതിൽ തുറന്നപ്പോൾ കണ്ട കാല്പനികത തുളുമ്പുന്ന കാഴ്ച. ഒരു പച്ചവാലൻ തേൻകിളി (Green tailed sunbird) വിടർന്ന പുഷ്പത്തിൽ നിന്ന് തേൻ നുകരുന്നു. പ്രകൃതിയുടെ കണ്ണഞ്ചിപ്പിക്കുന്നവർ സൃഷ്ടിയാണ് ഈ പച്ചവാലൻ കിളി. ഭൂട്ടാനിൽ പക്ഷിനിരീക്ഷണത്തിനും ഫോട്ടോഗ്രാഫിക്കുമായി എത്തുന്നവരെ വിസ്മയിപ്പിക്കുന്ന ചെറിയ പക്ഷി. ചിറകുകളിൽ വർണങ്ങളുടെ മേളക്കൊഴുപ്പ്. പച്ചയും മഞ്ഞയും ചുവപ്പും അങ്ങിങ്ങായി നീലയും കറുപ്പും മേളിക്കുന്നു.
തേൻകിളിയുടെ കാഴ്ചയോടെ ഭൂട്ടാനിലെ പ്രഭാതം അവിസ്മരണീയമായി. ഈ ചെറിയ ഹിമാലയൻ രാഷ്ട്രത്തിൽ പ്രകൃതി അനുഗ്രഹിച്ചു നൽകിയ 670-ഓളം ഇനം പക്ഷികളുണ്ട്. അതിൽ 60 ഇനങ്ങൾ ദേശാടനപ്പക്ഷികളാണ്. വനത്തിലെ വർണരാജികൾ എന്നാണ് ഭൂട്ടാനിലെ പക്ഷികളെ വിശേഷിപ്പിക്കേണ്ടത്. മലനിരകളിൽ മേഘങ്ങൾ ചുംബിക്കുന്ന ഹിമാലയൻ രാജ്യത്ത് പക്ഷിനിരീക്ഷണത്തിന് വേണ്ടി മാത്രമാണ് ഈ വരവ്. രാവിലെ ലോഡ്ജിന്റെ വാതിൽ തുറന്നപ്പോൾ തന്നെ ശീതക്കാറ്റ് വീശുന്ന അനുഭവം. സുഖകരമായ തണുപ്പ്. താഴ്വരകൾ, താഴ്ന്നുപറക്കുന്ന മേഘങ്ങൾ. മെല്ലെ നടന്നാൽ പക്ഷികളുടെ സംഗീതം കേൾക്കാം. നിറക്കൂട്ടുകളുമായി വൈവിധ്യമാർന്ന പക്ഷികൾ. റോഡോ ഡെൻ ഡോൺ (കാട്ടുപൂവരശ്) പൂത്തുനിൽക്കുന്ന കാഴ്ച രോമാഞ്ചമായി. മഞ്ഞിന്റെ നിരകളിൽ ചുവന്ന പുഷ്പങ്ങൾ കിരീടംപോലെയാണ്. തേൻ നുകരാനെത്തുന്ന പക്ഷികളുടെ കഴുത്തിലും മുഖത്തും വെള്ളനിറം തൂകിയതുപോലെ. പൂമ്പൊടിയുടെ സ്പർശമാണത്.
Bu hikaye Mathrubhumi Yathra dergisinin June 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Yathra dergisinin June 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി