ജൂണിലെ ആദ്യ ദിവസങ്ങളിലൊന്നിൽ, രാത്രി ജോലിയുടെ ആയാസത്തിനൊടുവിൽ പുലർച്ചെ മൂടിപ്പുതച്ചുറങ്ങുമ്പോഴാണ് ഫോൺവിളിയെത്തിയത്, മറുതലയ്ക്കൽ ഹിമാചലിൽനിന്ന് ജോൺസൺ. ഒരിക്കൽ ഹിമാചലിലെ ബാഹു എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ട എനിക്ക് ജോൺസന്റെ നിർദേശപ്രകാരമാണ് സിർട്ടി എന്ന ഹിമാലയൻ ഗ്രാമത്തിലേക്ക് സഞ്ചാരപഥം മാറ്റേണ്ടിവന്നത് (മാതൃഭൂമി യാത്ര-2022 ജനുവരി ലക്കം). ബാഹുവിൽ നിന്ന് ഉയരെ അനന്തവാലിയിലെ ധാർഡി'എന്ന ഗ്രാമ ത്തിലെ പുതിയ ഫാം സ്റ്റേയെക്കുറിച്ചുള്ള വിശേഷമാണ് മൂപ്പർ ഇത്തവണ പങ്കുവെച്ചത്. മൺസൂൺ കേരളത്തിൽ എത്തിയിട്ടേയുള്ളൂ, പോവുന്നെങ്കിൽ മഴ തുടങ്ങുന്നതിനു മുൻപ് അവിടെ എത്തിച്ചേരണം. പെട്ടെന്ന് യാത്രയ്ക്കൊരുങ്ങിയതിനാൽ വിമാനക്കൂലി താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ മഴയെ അറിഞ്ഞ് കൊങ്കണിലൂടെ ഒരു തീവണ്ടിയാത്രയാണ് തിരഞ്ഞെടുത്തത്. മഹാരാഷ്ട്രവരെ മഴ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്നാൽ ഡൽഹിയിലെത്തിയപ്പോൾ 40 ഡിഗ്രിക്കു മേൽ ആയിരുന്നു താപനില.
വൈകീട്ടുള്ള ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ISBT ബസ് ടെർമിനലിൽ നി ന്ന് ഔട് വരെയുള്ള ടിക്കറ്റുമായി മണാലി ബസിൽ കയറി. സമയം അഞ്ചുമണി കഴി ഞ്ഞെങ്കിലും പുറത്തുനിന്നെത്തുന്ന കാ റ്റിൽ തീനാളങ്ങൾ ഉണ്ടെന്നുതോന്നി. നിറം മങ്ങിയ ബസിൽ ഉണ്ടായിരുന്ന എല്ലാ മുഖ ങ്ങളിലും ഒരേ ഭാവമായിരുന്നു, ഉഷ്ണക്കാറ്റിന്റെ മടുപ്പ്. പിറകിലെ സീറ്റിൽ നിന്നും മലയാളത്തിലുള്ള സംസാരം കേട്ട് തിരിഞ്ഞുനോക്കി. ഒരു യുവാവ് ഉച്ചത്തിൽ ഫോൺ ചെയ്യുന്നു. രാത്രി പത്ത് മണിയോടെ അത്താഴം കഴിക്കാനായി വഴിയരികിലെ ധാബയിൽ ബസ് നിർത്തി. ചായ കുടിച്ച് പെട്ടെന്ന് ബസിലേക്ക് എത്തിയപ്പോൾ നേരത്തേ കണ്ട യുവാവ് പരിഭ്രമിച്ചുകൊണ്ട് ഉള്ളിൽ നിന്നിറങ്ങിവരുന്നു. എന്തുപറ്റി? ഹിന്ദിയിലാണ് ചോദിച്ചത്. “എന്റെ ബാഗ് ബസിൽ കാണുന്നില്ല. അറിയാവുന്ന ഹിന്ദി വാക്കുകൾ തപ്പിപ്പെറുക്കി അയാൾ പറഞ്ഞു. “വരൂ നോക്കാം, ഞങ്ങൾ ബസിലേക്ക് കയറി. ഏറ്റവും പിന്നിലെ സീറ്റായിരുന്നു കക്ഷിയുടേത്. അവിടം ശൂന്യമാണ്. എന്റെ സീറ്റിലും നോക്കി. എന്റെ ബാഗും ഇല്ല. ചുറ്റുപാടും വീക്ഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അത് ഞങ്ങൾ വന്ന ബസ് ആയിരുന്നില്ല!
Bu hikaye Mathrubhumi Yathra dergisinin September 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Yathra dergisinin September 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി