മംഗളൂരുവിലെ മുറു ഫ്രൈയും ചില കുടക് രുചികളും
Mathrubhumi Yathra|October 2022
സപ്തസംഗമഭൂമിയായ മംഗളൂരുവിൽ രുചികളിലും ആ വൈവിധ്യ നിറഞ്ഞുനിൽക്കുന്നു. കടൽവിഭവങ്ങളും കുടക് രുചികളും കന്നഡിഗർക്ക് മാത്രമല്ല മലയാളികൾക്കും പ്രിയമേറിയതാണ്.
ARUN P GOPI
മംഗളൂരുവിലെ മുറു ഫ്രൈയും ചില കുടക് രുചികളും

ബന്ദർ കടപ്പുറത്ത് ചരൺ കാത്തുനിൽപ്പുണ്ടായിരുന്നു. കടലാഴങ്ങളെ അറിയുന്ന നാവികനാണയാൾ. ജി.പി.എസ്. ഇല്ലാതിരുന്ന കാലത്ത് വടക്കുനോക്കി യന്ത്രം ഉപയോഗിച്ച് കടലിന്റെ ദിശ മനസ്സിലാക്കി സഞ്ചരിച്ച നാവികൻ ഇന്ന് മംഗളൂരുവിലെ ക്രൂയിസ് ആൻഡ് ഡൈൻ റസ്റ്റോറന്റിന്റെ അമരത്താണ്. മംഗളൂരുവിലെ രുചിവൈവിധ്യങ്ങൾ തേടി ഒരു യാത്ര ഒരുങ്ങിയപ്പോഴാണ് ചരണിനെക്കുറിച്ച് സുഹൃത്ത് പറഞ്ഞറിയുന്നത്. മംഗളൂരുവിലെ ബന്ദർ പോർട്ടിലാണ് ചരൺദാസിന്റെ റസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്. പേരുപോലെ, കടൽവിഭവങ്ങളാൽ സമ്പന്നമായ ഒഴുകി നടക്കുന്ന ബോട്ട് ഹോട്ടലാണ് ക്രൂയിസ് ആൻഡ് ഡൈൻ റസ്റ്റോറന്റ്.

ഡിസ്കവറി ചാനലിനൊപ്പം നാവികനായി നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച ശേഷം പത്തുവർഷം മുൻപാണ് ചരൺ ഈ റസ്റ്റോറന്റ് തുടങ്ങുന്നത്. പുലർച്ചെ അദ്ദേഹം, തന്റെ ചെറിയ ബോട്ടിൽ ഉള്ളാൾ കടപ്പുറത്തു പോയി ഫ്രഷ് മത്സ്യങ്ങൾ കൊണ്ടുവരും. അതാണ് ഉച്ചയ്ക്ക് തീൻമേശകളെ സമൃദ്ധമാക്കുന്നത്. വൈവിധ്യമാർന്ന സമുദ്രവിഭവങ്ങളാൽ സമ്പന്നമാണ് മംഗളൂരു. മലയാളിത്തനിമയും കന്നഡ രുചിയും സമ്മേളിക്കുന്ന രുചിക്കൂട്ട്. മസാലയും തേങ്ങയും നന്നായി ചേർത്ത് പാകം ചെയ്യുന്ന മീൻകറികൾ കാണുമ്പോഴേ വായിൽ വെള്ളമൂറും.

ബന്ദർ കടപ്പുറത്ത് മൂന്ന് ബോട്ടുകളിലായാണ് ഈ റസ്റ്റോറന്റ് പണിതിട്ടുള്ളത്. ബോട്ടിന്റെ മുകൾത്തട്ട് ഹോട്ടൽ മാതൃകയിൽ ഒരുക്കിയിരിക്കുന്നു. ഉച്ചയോടെ ബോട്ട് ഹോട്ടലിൽ എത്തുമ്പോൾ തീരെ തിരക്കുണ്ടായിരുന്നില്ല. എന്നാൽ അല്പസമയത്തിനകം ഹോട്ടൽ നിറയുന്ന കാഴ്ചയാണ് കണ്ടത്. ആ രുചിയിലേക്ക് ഞങ്ങളും ഒഴുകിച്ചേർന്നു. ചോറും മീൻകറികളും മീൻ ഫ്രൈയുമാണ് ഇവിടത്തെ മെയിൻ. ചോറിനൊപ്പം ഉണക്കച്ചെമ്മീൻ ചമ്മന്തിയും ഇളമ്പക്കയും പിന്നെ പുളിമൂഞ്ചിയെന്ന മീൻകറിയും കിട്ടും. പുളിയും തേങ്ങാപ്പീരയും കൂടുതലായിച്ചേർത്തുണ്ടാക്കുന്ന മീൻകറിയാണ് പുളിമൂഞ്ചി. ഒപ്പം ഫിഷ് ഫ്രൈയും ആകാം.

മീൻരുചി പലവിധം

Bu hikaye Mathrubhumi Yathra dergisinin October 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mathrubhumi Yathra dergisinin October 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MATHRUBHUMI YATHRA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 dak  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 dak  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 dak  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 dak  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 dak  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 dak  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 dak  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 dak  |
May 2023