ലോകത്തിലെ ഏറ്റവും വിസ്തൃതമായ ക്ഷേത മെന്നു വിശേഷിപ്പിക്കാറുള്ള അങ്കോർ വാട്ട് കാണാൻ പുറപ്പെട്ടത് ക്വലാലംപുരിലെ എയർപോർട്ടിൽ നിന്നാണ്. രണ്ടുമണിക്കൂർ വേണ്ടിവന്നില്ല, കംബോഡിയയുടെ തലസ്ഥാനമായ നോംപനിലെത്താൻ. പിറ്റേദിവസമാണ്, അങ്കോർ വാട്ട് ക്ഷേത്രവും തൊട്ടടുത്തുള്ള ഖെമർ ദേവാലയങ്ങളും സ്ഥിതിചെയ്യുന്ന സിയെറീപ്പിലേക്ക് തിരിച്ചത് സിയാറിപ്പെന്നാൽ 'സയാമിനെ തോൽപ്പിച്ച സ്ഥലം എന്നാണർഥം. പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു കംബോഡിയൻ ജനതയ്ക്ക് അഭിമാനം പകർന്ന ആ യുദ്ധം നടന്നത്.
നെൽപ്പാടങ്ങളും വാഴത്തോപ്പുകളും മാവിൻ തോട്ടങ്ങളും കാർഷികഭവനങ്ങളും ഇടകലർന്ന ചെറുഗ്രാമങ്ങൾ പിന്നിട്ടായിരുന്നു. 389 കി.മീ. അകലെയുള്ള സിയെറീപ്പി ലേക്കുള്ള ഞങ്ങളുടെ കാർ യാത്ര. ഡ്രൈവർ ചീയായുടെ അടുത്തുള്ള സീറ്റിലിരുന്ന്, മോം വണക്ക് എന്ന ടൂർ ഗൈഡ്, കംബോഡിയയുടെ ഗതകാലചരിത്രവും വർത്തമാനകാലവിശേഷങ്ങളും പറഞ്ഞു. സിംഹതുല്യനായ നരോത്തമനാണ് തങ്ങളുടെ പഴയ രാജകുമാരനും പിന്നീട് പ്രധാനമന്ത്രിയുമായിരുന്ന നരോത്തം സിഹാനൂക്ക് എന്നറിയിക്കാനും അയാൾ മറന്നില്ല. സിഹാറൂക്കിന്റെ മകനായ നരോദം സിംഹ മോണി(സിംഹമുനി)യാണ് ഇപ്പോഴത്തെ രാജാവ്.
ക്രിസ്തുവർഷാരംഭം മുതൽ തെന്നിന്ത്യൻ സംസ്കാരവുമായും പശ്ചിമേന്ത്യൻ വിശ്വാസങ്ങളുമായും കംബോഡിയക്കുള്ള ആത്മബന്ധത്തെക്കുറിച്ചും അയാൾ പറഞ്ഞു. ഇന്ത്യയിൽ നിന്നു പോയ കച്ചവടക്കാരും അവരെ സഹായിക്കാൻ കൂടെയുണ്ടായിരുന്ന ബ്രാഹ്മണരും പോരാളികളുമാണ്, കംബോഡിയക്കാരെ രാഷ്ട്രവ്യവഹാരവും ഹിന്ദുമതവും പഠിപ്പിച്ചത്. ഇന്ത്യയിൽ നിന്നെത്തിയ രാജകുമാരന്മാർ ഉൾപ്പെടെയുള്ളവർ കംബോഡിയൻ യുവതികളെ വിവാഹം കഴിക്കുകയും അങ്ങനെയുണ്ടായ സങ്കരജനത പുതിയ സംസ്കാരത്തിന്റെ പ്രചാരകന്മാരായി മാറുകയുമായിരുന്നു. എട്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലമായിരുന്നു ഖെമർ കലയുടെ സുവർണകാലം. അങ്കോർ വാട്ടുപോലെയുള്ള മഹാ ക്ഷേത്രങ്ങളും അങ്കോർതോം പോലുള്ള രാജകീയനഗരങ്ങളും ഇക്കാലത്ത് രൂപം കൊണ്ടവയാണ്.
Bu hikaye Mathrubhumi Yathra dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Yathra dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി