പുതുവർഷപ്പിറവി! ഒരു മനസ്സോടെ ലോകം ആഹ്ലാദിക്കുന്ന ഈ ദിനം ഉത്സവമാക്കാൻ, നവസ്വപ്നങ്ങളും പ്രതീക്ഷകളുമായി ഇന്നും യാത്രാപ്രേമികൾ കാതങ്ങൾ താണ്ടി, യൂറോപ്പ് തേടിയെത്തുന്നു. കടുത്ത തണുപ്പും കൊഴിയുന്ന ശിശിരമഞ്ഞും പകരുന്ന അനുഭൂതിയിൽ ഇല കൊഴിഞ്ഞ വിശാലമായ വീഥികളിലൂടെ യവനശില്പങ്ങൾ സാക്ഷിയായി നിരന്നുനീങ്ങുന്നവർ. ക്രിസ്മസിന്റെ പൊലിമ മാഞ്ഞിട്ടില്ല ഇപ്പോഴും. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും അലങ്കാരങ്ങളുമായി തെരുവുകളും പാതയോരങ്ങളും വർഷാരംഭ രാത്രിയും കാത്ത് ഉണർന്നിരിക്കുന്നു. വിരുന്ന് സൽക്കാരങ്ങളിൽ നുരഞ്ഞുപൊന്തുന്ന വീഞ്ഞിനൊപ്പം പുലരും വരെ തമാശകളും ആർത്തലയ്ക്കുന്ന പൊട്ടിച്ചിരികളും. അർധരാത്രിയിൽ വാനംമുട്ടെ ആശംസാ മാറ്റൊലികൾ. വർഷാവസാന അത്താഴത്തോടെ തുടങ്ങുന്ന ആഘോഷങ്ങൾ പുതുവർഷ പുലരി വരെ നീളുന്നു. പടക്കവും സംഗീതവും നൃത്തവുമായി ഷാംപെയിൻ ഒഴുകുന്ന ജനുവരി ഒന്നിന് പിന്നിൽ പുരാതന റോമൻ സംസ്കാരത്തിന്റെ നിഴൽപ്പാടുകൾ കാണാം. ആരെയും ആകർഷിക്കുന്ന ഒരുപിടി ആചാരങ്ങൾ
ജനുവരിയുടെ പിറവി
പുരാതന റോമിന്റെ ആരാധ്യദേവൻ ജാനസിന്റെ (Janus) പേരിൽ നിന്നുമാണ് ജനുവരിയുടെ (lanuari ജനനം. റോമിന്റെ രണ്ടാമത്തെ രാജാവായ നമ പോംപീലിയോയുടെ (Numa Pompilio) കാലത്ത് കടന്നു പോകൽ പ്രതീകമാക്കുന്ന, പിന്നിലേക്കും മുന്നിലേക്കും ദ്വിമുഖമുള്ള ജാനസ് ദേവന്റെ ദിനം തിരഞ്ഞെടുത്തു. പടിയിറങ്ങുന്ന വർഷത്തോടുള്ള കൃതജ്ഞതയുടെയും പുതുവർഷത്തോടുള്ള ആദരവിന്റെയും സൂചകമായിരുന്നു ഇത്. B.C 191-ൽ പോന്തിഫെക്സ് മാക്സി മ്യൂസ് (അക്കാലത്ത് നിയമം നിർമിക്കാനും നടപ്പാക്കാനും അധികാരമുള്ള ആൾ) ആയിരുന്ന പുബ്ലിയൂസ് ലിച്ചീനിയുസ് കാസ്സുസ് ദീവെസ് ആണ് ജനുവരി ഒന്ന് പുതുവത്സരാഘോഷങ്ങൾക്കായി തിരഞ്ഞെടുത്തത്. അന്നുവരെ റോമിന്റെ കുലദൈവമായ ചൊവ്വയുടെ മാസമായ മാർച്ച് 1 ആയിരുന്നു പുതുവത്സര പിറവി.
Bu hikaye Mathrubhumi Yathra dergisinin January 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Yathra dergisinin January 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി