പാവൂർ കോടി തറവാട്ടിൽ മരിച്ച ചിലരുടെ ആത്മാക്കൾ മോക്ഷമില്ലാതെ അലയുന്നുവെന്ന് പഞ്ചുരുളിയുടെ അരുളപ്പാടുണ്ടായി. താംബൂലപ്രശ്നത്തിൽ ഭൂതക്കോലം പറഞ്ഞത് ശരിയാണെന്ന് പ്രശ്നക്കാരനും വിധിച്ചു. പഞ്ചുരുളിയുടെ കൈവശം ആത്മാക്കളുണ്ട്, അവയെ കുടിയിരുത്തണം. കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകണം. അതിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രസംസ്കാരത്തിന്റെ പാരമ്പര്യം പേറുന്ന ഭൂതക്കോലങ്ങൾ പഞ്ചുരുളിയും കല്ലുരുട്ടിയും ഗുളികനുമെല്ലാമായി തുളുനാടിന്റെ മായി പ്രപഞ്ചത്തിൽ ഒളിമങ്ങാതെ ഇന്നും കെട്ടിയാടുന്നു. ഭൂതക്കോലം കെട്ടിയാടുന്ന നിമിഷത്തിൽ യഥാർഥ ദൈവാത്മാവ് കോലധാരിയിലേക്ക് ആവാഹിക്കപ്പെടുമെന്നും അപ്പോൾ അവർക്ക് ഭാവി പ്രവചിക്കാൻ കഴിയുമെന്നാണ് വിശ്വാസം. പാരി (തോറ്റം) ഉയരുമ്പോൾ ദേവരും ഞാനേ... ദൈവവും ഞാനേ... എന്ന് കല്പിച്ച് പഞ്ചുരുളി ദേശക്കാർക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയുന്നു. “ഞാൻ ക്ഷമിച്ചേക്കും. പക്ഷേ, എനിക്ക് പിന്നാലെയെത്തുന്ന ഗുളികൻ ക്ഷമിക്കണമെന്നില്ല- കാന്താര സിനിമയിലെ പഞ്ചുരുളിയുടെ ഈ വാക്കുകൾ മനസ്സിൽ മായാതെ കിടന്നു. മിത്തുകളും ഐതിഹ്യങ്ങളും ഉറങ്ങുന്ന തുളുദേശത്ത് നാഗദേവത്തറകൾ ഇല്ലാത്ത വീടുകൾ കുറവാണ്.
പഞ്ചുരുളി
മഹേശ്വരി, കുമാരി, ബ്രാഹ്മി, വൈഷ്ണവി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ സപ്തമാതൃക്കളിൽ പന്നിമു ഖമുള്ള വരാഹിദേവിയെയാണ് പഞ്ചുരുളിക്കോലമായി കെട്ടിയാടുന്നത്. തുളുനാട്ടിൽനിന്നാണ് വരാഹി മലയാ ളദേശത്തേക്ക് എത്തുന്നതെന്നാണ് ഐതിഹ്യം. പഞ്ചി ഉരുവാംകാളി എന്നതാണ് പഞ്ചുരുളിയായി മാറിയത്. തുളുഭാഷയിൽ പഞ്ചി എന്ന വാക്കിന് പന്നിയെന്നാണ് അർഥം. കുപ്പേ പഞ്ചുരുളി, അണ്ണ് പഞ്ചുരുളി, വർണാ പഞ്ചുരുളി, മലാ പഞ്ചുരുളി എന്നിങ്ങനെ അഞ്ചുതരം കോലങ്ങളുണ്ട്. കുപ്പേ പഞ്ചുരുളിക്കൊപ്പം കെട്ടിയാടുന്ന കോലമാണ് കല്ലുരുട്ടി. പെൺവേഷമാണെങ്കിലും ആൺ ഉടലിലാടുന്ന കോലമാണിത്.
കാന്താര
Bu hikaye Mathrubhumi Yathra dergisinin January 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Yathra dergisinin January 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി