"ഏറെ മോന്തിയായിട്ടുള്ളൊരു
മധുരമിടാ ചായയിൽ
പങ്കുചേരുവാൻ വന്നൊരു
മധുരമുള്ള വേദനേ..
കാറിൽ സിത്താരയുടെ പാട്ടും പുറത്ത് മഴയുടെ താളവും ഒരുമിച്ചു വന്നപ്പോൾ ഉള്ളിൽ ചായ കുടിക്കാൻ മോഹം. കനത്തമഴ കാരണം കോഴിക്കോട് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. പന്തീരാങ്കാവു മുതൽ വണ്ടി നീങ്ങിയത് ഒച്ചിന്റെ വേഗത്തിൽ. ഇടയ്ക്ക് ചാകാൻ പോകുന്ന പാമ്പിനെപ്പോലെയൊന്ന് പിടഞ്ഞ് മുന്നോട്ട് പോകും. അത് കഴിഞ്ഞാൽ വണ്ടി വീണ്ടും നിൽക്കും.
മഴയ്ക്ക് ശക്തി കൂടിയതോടെ ചായമോഹവും വർധിച്ചു. ചായയ്ക്കായി കണ്ണുകൾ പരതി. വലതുഭാഗത്തായി ചായയ്ക്കുമാത്രം ഒരു കട. കോഴിക്കോടിന്റെ സ്വന്തം ക്ലബ്ബ് സുലൈമാനി.
വണ്ടി പാർക്ക് ചെയ്തു. നേരെ അങ്ങോട്ട്. നമ്മൾ കണ്ടുപരിചയിച്ച ചായക്കടയല്ലിത്. സമീപത്തായി രണ്ട് ഐ.ടി. പാർക്കുകൾ. ഈ പാർക്കുകളിലെ ടെക്കികളാണ് ഇവിടത്തെ പ്രധാന ആസ്വാദകർ. അതുകൊണ്ടുതന്നെ ഇതിനെ ടെക്കി കാലത്തെ ചായക്കട എന്ന് വിശേഷിപ്പിക്കാം. അമ്പതിന് മുകളിൽ വ്യത്യസ്ത ചായകളുണ്ട്. വെൽവെറ്റ് സുലൈമാനി, റോയൽ ബ്ലൂം, റൈഡേഴ്സ്, ജിഞ്ചർ ബാം അങ്ങനെ നീളുന്നു മെനു.
പേരിൽ ആകാംക്ഷ തോന്നി ഒരു വെൽവെറ്റ് സുലൈമാനിക്ക് പറഞ്ഞു. കുറച്ചുനേരത്തിനുള്ളിൽത്തന്നെ ചായ മുന്നിൽ. ഗ്രീൻ ആപ്പിളിന്റെയും കറുവാപ്പട്ടയുടെയും മിക്സ് രുചി. ഇതാണ് വെൽവെറ്റ്. നാവ് പൊള്ളുന്ന ചൂടില്ല. പൊടിയും പാകത്തിന്.
അതുകൊണ്ടുതന്നെ ചായയുടെ സ്നേഹമാവോളം നുകരാനാകുന്നുണ്ട്. ചുണ്ടിൽ നിന്ന് ചുണ്ടിലേക്ക് ആ സ്നേഹം പകർന്നു. ആദ്യത്തെ ചായ കുടിച്ച് കഴിഞ്ഞപ്പോഴേക്കും തണുപ്പ് പറന്നകന്നു. എങ്കിൽപ്പിന്നെ ഒന്നുകൂടിയാവാമെന്ന് മനസ്സ്. ഒന്ന് മാറ്റിപ്പിടിച്ചു. ഇത്തവണ രാജകീയമായിക്കോട്ടെ എന്ന് കരുതി. റോയൽ ബ്ലൂം തിരഞ്ഞടുത്തു. ചായയുടെ ആവി പറന്നപ്പോൾ നല്ല റോസാപ്പൂവിന്റെ മണം. രുചിയും അതുതന്നെ. ചെറുപ്പത്തിൽ ആരുമറിയാതെ തിന്ന റോജാപാക്കിനെ ഓർമിപ്പിച്ചു ഈ സുലൈമാനി.
ഏഴുവർഷം മുൻപാണ് കോഴിക്കോട് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങിയത്.
തുടങ്ങിയ കാലം തൊട്ടേ ഞാൻ ഇവിടെ വരാറുണ്ട്. തലയിലെന്തെങ്കിലും പ്രശ്നം കയറിയാൽ ഇവിടെ വന്ന് സുലൈമാനി കുടിക്കും. അതോടെ പ്രശ്നങ്ങളൊക്കെ പമ്പ കടക്കും. അതിപ്പോഴും തുടരുന്നു, ക്ലബ്ബ് സുലൈമാനിയിലെ സ്ഥിരം ആസ്വാദകനായ പി.വി. പ്രിംജാസ് പറയുന്നു.
Bu hikaye Grihalakshmi dergisinin July 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin July 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw